AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pinarayi vijayan: ഔദാര്യമല്ല! ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമം; സർക്കാരിനെതിരെ പിണറായി വിജയൻ

Pinarayi vijayan against udf government :സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ് സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമില്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നും ഉള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫിന്റെ ഈ പുതിയ നയത്തിലൂടെ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു......

Pinarayi vijayan: ഔദാര്യമല്ല! ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമം; സർക്കാരിനെതിരെ പിണറായി വിജയൻ
Pinarayi Vijayan,vd SatheesanImage Credit source: PTI Photos
Ashli C
Ashli C | Published: 07 Aug 2026 | 03:07 PM

തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള ശ്രമമാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാവപ്പെട്ടവരുടെ കൈയിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണം പദ്ധതിയാണ് സർക്കാരിന്റെ പുതിയ ഉത്തരവിലൂടെ ഇല്ലാതാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

10 വർഷക്കാലമായി ഡിബിടി സ്വയം തിരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്നു.ആ സിസ്റ്റമാണ് യുഡിഎഫിന്റെ ഈ പുതിയ പ്രഖ്യാപനത്തോടെ നിർവീര്യമാകാൻ പോകുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു.കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ഡിവിടി വഴി ആധാർ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സർക്കാരിന്റെ ഈ പുതിയ ഉത്തരവിൽ പറയുന്നത്.

ALSO READ:ഏത് വിജയ് സർക്കാർ ആയാലും നടപ്പില്ല! മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ എം എം മണി

സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി എന്ന കേരളത്തിന്റെ പദ്ധതിയെ അവസാനിപ്പിക്കാനുള്ള യുഡിഎഫിന്റെ അജണ്ട ആദ്യപടിയായാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഡിവി‌ടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്ക് പുറത്തുള്ളവരാണെന്നും ഇവരിൽ ഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ള ആളുകളാണ് അവരെല്ലാം തന്നെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്

സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ് സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമില്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നും ഉള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫിന്റെ ഈ പുതിയ നയത്തിലൂടെ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ തുകയുടെ കേവലം ഒരു ശതമാനം മാത്രമാണ് കേന്ദ്രത്തിന്റെ വിഹിതം. ഈ വിഹിതം കിട്ടുന്നത് ആകട്ടെ ആകെ പെൻഷൻ ലഭിക്കുന്നവരുടെ 13.5 ശതമാനം ആളുകൾക്ക് മാത്രവും 86 ശതമാനം പേർക്കും മുഴുവൻ തുകയും നൽകുന്നത് സംസ്ഥാനമാണ് അതിനാൽ തന്നെ പെൻഷൻ വിതരണ രീതിയെ പറ്റിയുള്ള കേന്ദ്രങ്ങളെ തള്ളിക്കളഞ്ഞ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോയിരുന്നത് എന്നാൽ കേന്ദ്ര നിർദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യുഡിഎഫ് സർക്കാർ പെൻഷൻ പദ്ധതിയെ ദുർബലമാക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു.

ENGLISH SUMMARY

Opposition leader Pinarayi Vijayan said that the UDF government is trying to sabotage the social welfare pension distribution system in Kerala. He also said that the government’s new order will eliminate the popular pension distribution scheme that delivers pensions directly to the poor.

Follow Us