Pinarayi Vijayan: “പുറത്തുനിൽക്കെടോ, നിങ്ങളെ കാണാനല്ല വന്നത്”; മാധ്യമ പ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ്

Pinarayi Vijayan Refuses to Answer Questions on ED Report: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിലൂടെ മകൾ ടി വീണ വഴി മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കാട്ടിയാണ് ഇ.ഡി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസിൽ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ട് ഇ.ഡി കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.

Pinarayi Vijayan: “പുറത്തുനിൽക്കെടോ, നിങ്ങളെ കാണാനല്ല വന്നത്”; മാധ്യമ പ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

Published: 

09 Sep 2026 | 02:57 PM

ചങ്ങനാശ്ശേരി: കൈക്കുലി വാങ്ങിയെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റിപ്പോർട്ടിനെ സംബന്ധിച്ച് ചോദ്യങ്ങളെ തുടർന്ന് മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ച് സമീപിച്ചപ്പോൾ “പുറത്തുനിൽക്കടോ” എന്നായിരുന്നു ദേഷ്യത്തോടെ പ്രതിപക്ഷ നേതാവിൻ്റെ മറുപടി. നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ? നിങ്ങളെ കാണാനല്ല ഇവിടെ വന്നത്” പിണറായി വിജയൻ പറഞ്ഞൂ.

കോട്ടയം ആലപ്പുഴ ജില്ലകളിലായി വിവിധ പരിപാടികളിൽ ഇന്ന് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നുണ്ട്. തീരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രക്കിടെ വിശ്രമത്തിനായി ചെങ്ങന്നൂർ ഗസ്റ്റ് ഹൈസിൽ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ കൈകൂലി വാങ്ങിയെന്ന ഇ.ഡി റിപ്പോർട്ടിനെ സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചത്. ഇതോടെ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് കയർക്കുകയായിരുന്നു.

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിലൂടെ മകൾ ടി വീണ വഴി മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കാട്ടിയാണ് ഇ.ഡി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസിൽ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ട് ഇ.ഡി കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണം എന്ന ആവശ്യമാണ് ഇ.ഡി കത്തിൽ ഉന്നയിച്ചിരിക്കുന്നത് എന്നാണ് വിവരം.

Also Read: Pinarayi Vijayan: രാഷ്ട്രീയപരമായി ED ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയം കൊണ്ട് തന്നെ നേരിടും; പിണറായി വിജയൻ

മുൻ മന്ത്രിയും വിണയുടെ ഭർത്താവുമായ പി.എ മുഹമ്മദ് റിയാസ് എം.എൽ.എക്കെതിരെയും കത്തിൽ അഴിമതി ആരോപണം ഇന്നയിക്കുന്നുണ്ട്. പി.എ മുഹമ്മദ് റിയാസ് കൈകൂലി വാങ്ങിയെന്നും, ഇത് വീണയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ദുബായിലേക്ക് കടത്തിയെന്നുമാണ് ഇ.ഡി കത്തിൽ ആരോപിക്കുന്നത്. ഇക്കാര്യങ്ങൾക്കെല്ലാം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും ഇ.ഡി നൽകിയ കത്തിലുണ്ട്.

അതേസമയം രാഷ്ട്രീയമായി ഇ.ഡി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയവുമായി തന്നെ നേരിടും എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. ഇത്തിത്താനം സഹകരണ ബാങ്കിൻ്റെ നൂറാം വാർഷിക വേദിയിലായിരുന്നു ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ രംഗത്തെത്തിയത്.

English Summary

Opposition Leader Pinarayi Vijayan lashed out at journalists questioning him about an ED report alleging he accepted a ₹3.28 crore bribe through his daughter’s Exalogic firm during his tenure as Chief Minister.

Loading...
Unable to load recommendations.
Follow Us
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ