Pinarayi Vijayan: രാഷ്ട്രീയപരമായി ED ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയം കൊണ്ട് തന്നെ നേരിടും; പിണറായി വിജയൻ
Pinarayi Vijayan against ED:ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷിക വേദിയിലായിരുന്നു ഇഡിക്കെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടിയെടുത്തു. അഴിമതി നടത്തി സ്വാധീനിച്ച് മാപ്പ് സാക്ഷിയാക്കി മനസ്സിൽ കാണുന്ന കാര്യങ്ങൾ ഇവർ പറയണമെന്ന് പറഞ്ഞു. അങ്ങനെയുള്ള സ്റ്റേറ്റ്മെന്റുകൾ മാപ്പ്സാക്ഷികളുടെ കയ്യിൽ നിന്നും വാങ്ങി അത് വലിയ തെളിവാണെന്ന് പറഞ്ഞ് സിപിഐഎമ്മിനെ പ്രതിയാക്കി മാറ്റി...........

Pinarayi Vijayan
തിരുവനന്തപുരം:ഇഡി ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞദിവസം 3.29 കോടി രൂപ പിണറായി വിജയൻ വീണ വഴി കൈക്കൂലി വാങ്ങി എന്ന തെളിവുകളുമായി പിന്നാലെയാണ് പ്രതികരണം. രാഷ്ട്രീയമായി ഇടി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയവുമായി തന്നെ നേരിടും എന്നാണ് അദ്ദേഹം പറഞ്ഞത്. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടി എടുത്തിരുന്നു. എന്നാൽ ഇഡി അവിടെ ചെന്ന് ഒരു പാർട്ടിയെ തന്നെ പ്രതിയാക്കി എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷിക വേദിയിലായിരുന്നു ഇഡിക്കെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടിയെടുത്തു. അഴിമതി നടത്തി സ്വാധീനിച്ച് മാപ്പ് സാക്ഷിയാക്കി മനസ്സിൽ കാണുന്ന കാര്യങ്ങൾ ഇവർ പറയണമെന്ന് പറഞ്ഞു. അങ്ങനെയുള്ള സ്റ്റേറ്റ്മെന്റുകൾ മാപ്പ്സാക്ഷികളുടെ കയ്യിൽ നിന്നും വാങ്ങി അത് വലിയ തെളിവാണെന്ന് പറഞ്ഞ് സിപിഐഎമ്മിനെ പ്രതിയാക്കി മാറ്റി. ഇതിന്റെ ഫലമായാണ് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായി വന്നവരെല്ലാം പ്രതിയാക്കിയെന്നാണ് പിണറായി വിജയൻ പറയുന്നത്.
ALSO READ:മകൾ വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങി; EDയുടെ സുപ്രധാന കണ്ടെത്തൽ
അതേസമയം വിവാദമായ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസിനെയും എതിരെ കേസെടുക്കാനുള്ള കത്തിൽ ധൃതിപിടിച്ച് നടപടികൾ സർക്കാർ സ്വീകരിക്കില്ല എന്നാണ് സൂചന. നിയമോപദേശത്തിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനുള്ള സാവകാശം എടുത്ത് തീരുമാനത്തിലേക്ക് പോകാൻ ആണ് ധാരണയായത്. പാർട്ടിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ലക്ഷ്യമെന്നത് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഈ സംഭവത്തിനെതിരെ പ്രതികരിച്ചത്.
അതേസമയം സിഎംആർഎൽ-എക്സാലോജിക്ക് മാസപ്പടി കേസിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ ടി മുഖാന്തരം 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോർസ്മന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാന കണ്ടെത്തൽ. പിണറായി വിജയനും മകൾ വീണ ടിയ്ക്കും മരുമകനും എംഎൽഎയും ആയ മുഹമ്മദ് റിയാസിനും എതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി കത്ത് നൽകിയിരുന്നു.
ENGLISH SUMMARY
Opposition leader Pinarayi Vijayan has strongly criticized the ED. The response follows evidence that Pinarayi Vijayan received a bribe of Rs 3.29 crore through Veena yesterday. He said that he will confront politically damaging matters with politics.