PM Modi at Thrissur: തൃശൂർ പൂരപ്പറമ്പിൽ മോദി തരംഗം; ഞായറാഴ്ച റോഡ് ഷോ, എൻഡിഎ പ്രചാരണത്തിന് ആവേശം

PM Modi to Lead Mega Roadshow in Thrissur on Sunday; കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്നത് ഇത്തവണ തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. കഴിഞ്ഞ തവണ സുരേഷ് ഗോപിയിലൂടെ ലോക്സഭയിൽ അക്കൗണ്ട് തുറന്ന ബിജെപി, നിയമസഭയിലും വലിയ പ്രതീക്ഷയിലാണ്. എൽഡിഎഫിനായി സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനും യുഡിഎഫിനായി മുൻ മേയർ രാജൻ പല്ലനുമാണ് പത്മജയ്ക്കെതിരെ പോരാടുന്നത്.

PM Modi at Thrissur: തൃശൂർ പൂരപ്പറമ്പിൽ മോദി തരംഗം; ഞായറാഴ്ച റോഡ് ഷോ, എൻഡിഎ പ്രചാരണത്തിന് ആവേശം

നരേന്ദ്ര മോദി

Published: 

27 Mar 2026 | 09:07 PM

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി വൈകിട്ട് സ്വരാജ് റൗണ്ടിൽ നടക്കുന്ന വമ്പിച്ച റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. പത്മജ വേണുഗോപാൽ (തൃശൂർ), കെ.കെ. അനീഷ് കുമാർ (മണലൂർ) തുടങ്ങിയ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങും. 4:15-ഓടെ ജില്ലാ ആശുപത്രിക്ക് മുന്നിൽ നിന്ന് ആരംഭിച്ച് ബിനി ടൂറിസ്റ്റ് ഹോം വരെ 900 മീറ്റർ ദൂരത്തിലാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ ബാഗുകൾ, കുടകൾ, കുടിവെള്ളം, നാണയങ്ങൾ എന്നിവ കരുതാൻ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്.

തൃശൂരിലെ പരിപാടിക്ക് ശേഷം വൈകിട്ട് 5:30-ഓടെ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിലും മോദി പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

തൃശൂരിലെ പോരാട്ടം

കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്നത് ഇത്തവണ തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. കഴിഞ്ഞ തവണ സുരേഷ് ഗോപിയിലൂടെ ലോക്സഭയിൽ അക്കൗണ്ട് തുറന്ന ബിജെപി, നിയമസഭയിലും വലിയ പ്രതീക്ഷയിലാണ്. എൽഡിഎഫിനായി സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനും യുഡിഎഫിനായി മുൻ മേയർ രാജൻ പല്ലനുമാണ് പത്മജയ്ക്കെതിരെ പോരാടുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം ബിജെപിക്ക് അനുകൂലമായി മാറുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ.

Follow Us
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?