AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Narendra Modi: കേരളം എൻഡിഎക്കൊപ്പം! മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി

PM Narendra Modi in Kerala: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് തൃശ്ശൂരിൽ എത്തും. ഉച്ചതിരിഞ്ഞ് 4 മണിക്ക് കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തുന്ന മോദി നാലരയോടെ സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ എത്തും.തുടർന്ന് സ്ഥാനാർത്ഥികൾക്കൊപ്പം വാഹന റാലിയിൽ പങ്കെടുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. സ്വരാജ് റൗണ്ടിൽ 5 വഴികളിലായി ആളുകളെ നിർത്തും ടൂറിസ്റ്റ് ഹോം വരെയാണ്...

PM Narendra Modi: കേരളം എൻഡിഎക്കൊപ്പം! മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി
Narendra ModiImage Credit source: Tv9 Network
Ashli C
Ashli C | Published: 29 Mar 2026 | 12:31 PM

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രചാരണത്തിന് വേണ്ടി കേരളത്തിൽ എത്തും. ഇതിനിടെ മലയാളത്തിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. കേരളത്തിന്റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്നും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തുടരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പം ആയിരിക്കുവാനായി ഉറ്റുനോക്കുകയാണ് എന്നും പാലക്കാട് നടക്കുന്ന റാലിയിൽ പ്രസംഗിക്കുകയും തൃശ്ശൂരിൽ ഒരു റോഡ് ഷോയിൽ പങ്കെടുക്കുകയും ചെയ്യുമെന്ന് നരേന്ദ്രമോദി അറിയിച്ചു.

 

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് തൃശ്ശൂരിൽ എത്തും. ഉച്ചതിരിഞ്ഞ് 4 മണിക്ക് കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തുന്ന മോദി നാലരയോടെ സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ എത്തും.

തുടർന്ന് സ്ഥാനാർത്ഥികൾക്കൊപ്പം വാഹന റാലിയിൽ പങ്കെടുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. സ്വരാജ് റൗണ്ടിൽ 5 വഴികളിലായി ആളുകളെ നിർത്തും ടൂറിസ്റ്റ് ഹോം വരെയാണ് പ്രചാരണജാഥ നടക്കുക. പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ കയ്യിൽ സൂക്ഷിക്കാൻ പാടില്ല. ശേഷം അഞ്ചരയോടെ പ്രധാനമന്ത്രി പാലക്കാട്ടേക്ക് പോകും.

Follow Us