AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മോഷണം തടയാനായി പോലീസിന്റെ ക്ലാസ്സ്; കേട്ടിരുന്നത് കള്ളൻ തൊണ്ടിമുതലോടെ, പിടിയിലായത് ഇങ്ങനെ

യാത്രക്കാർ ഒത്തുകൂടിയിരുന്ന് പോലീസുകാർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുമ്പോൾ അതിൽ ഒരാൾ മാത്രം ഇതിൽ എല്ലാം അസ്വസ്ഥൻ ആവുന്നതായി പോലീസിന് മനസ്സിലായി.പോലീസ് അവിടെ എത്തിയപ്പോൾ അവിടെയുമുണ്ട് ഇയാൾ ഇത് കേൾക്കാനായി. മാത്രമല്ല പോലീസിനെ കണ്ടപ്പോൾ പെട്ടെന്ന് അവിടുന്ന് മാറി കളയുകയും ചെയ്തു. ഇത് കണ്ട പോലീസുകാരിൽ സംശയമുണർന്നു. വൈകാതെ തന്നെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യാത്ര രേഖകൾ.............

മോഷണം തടയാനായി പോലീസിന്റെ ക്ലാസ്സ്; കേട്ടിരുന്നത് കള്ളൻ തൊണ്ടിമുതലോടെ, പിടിയിലായത് ഇങ്ങനെ
Mobile Phone ThiefImage Credit source: special arrangement
Ashli C
Ashli C | Published: 12 Aug 2026 | 08:05 AM

തൃശൂർ: റെയിൽവേ സ്റ്റേഷനുകളിൽ മൊബൈൽ ഫോണിന്റെ മോഷണം പെരുകിയ സാഹചര്യത്തിൽ യാത്രക്കാരെ ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരിക്കാൻ തൃശ്ശൂർ റെയിൽവേ പോലീസ് ക്ലാസ് നടത്തി. ആദ്യം രണ്ടാം പ്ലാറ്റ്ഫോമിൽ ആയിരുന്നു ക്ലാസ്.

യാത്രക്കാർ ഒത്തുകൂടിയിരുന്ന് പോലീസുകാർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുമ്പോൾ അതിൽ ഒരാൾ മാത്രം ഇതിൽ എല്ലാം അസ്വസ്ഥൻ ആവുന്നതായി പോലീസിന് മനസ്സിലായി. മാത്രമല്ല രണ്ടാം പ്ലാറ്റ്ഫോമിലെ ക്ലാസ് മുഴുവൻ കേൾക്കാതെ ഇയാൾ അവിടെ നിന്നും മാറി ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പോവുകയും ചെയ്തു.

ALSO READ:ഏഴു വയസ്സുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂര മർദ്ദനം ; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

ഒന്നാം പ്ലാറ്റ്ഫോമിലെ യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനായി എത്തിയപ്പോൾ അവിടേയും…

ശേഷം ഒന്നാം പ്ലാറ്റ്ഫോമിലെ യാത്രക്കാരെ ബോധവൽക്കരിക്കുന്നതിന് വേണ്ടി പോലീസ് അവിടെ എത്തിയപ്പോൾ അവിടെയുമുണ്ട് ഇയാൾ ഇത് കേൾക്കാനായി. മാത്രമല്ല പോലീസിനെ കണ്ടപ്പോൾ പെട്ടെന്ന് അവിടുന്ന് മാറി കളയുകയും ചെയ്തു. ഇത് കണ്ട പോലീസുകാരിൽ സംശയമുണർന്നു. വൈകാതെ തന്നെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യാത്ര രേഖകൾ ഇല്ലാതിരുന്ന ഇയാളിൽ നിന്നും വില കൂടിയ മൊബൈൽ ഫോണുകൾ തൊണ്ടിമുതലായി പിടിച്ചെടുക്കുകയും ചെയ്തത്.

അഭിജിത്തിന്റെ നഷ്ടപ്പെട്ട ഫോണുകൾ

ഞായറാഴ്ച ഹൂഗ്ലി എക്സ്പ്രസിൽ ശാസ്താംകോട്ടയിൽ നിന്നും ബംഗളൂരിലേക്ക് ജനറൽ യാത്ര ചെയ്ത കൊല്ലം സ്വദേശിയായ അഭിജിത്തിന്റെ നഷ്ടപ്പെട്ട ഫോണുകൾ ആണ് ഇയാളുടെ പക്കൽ ഉള്ളതെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു.പാലക്കാടിൽ നിന്നും തന്റെ ഫോൺ നഷ്ടപ്പെട്ട വിവരം അഭിജിത്ത് പോലീസ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം മലപ്പുറം തിരൂർ കടപ്പുറം അനിയന്റെ പുരയ്ക്കൽ സൂഫിയാൻ(25) ആണ് പ്രതിയെന്ന പോലീസ് കണ്ടെത്തി. പോലീസ് അവരുടെ ആപ്പ് ഉപയോഗിച്ചാണ് പരിശോധന നടത്തിയത് ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെ പത്തു കേസുകളിലെ പ്രതിയാണ്.

ENGLISH SUMMARY

In the wake of the increasing theft of mobile phones at railway stations, Thrissur Railway Police conducted a class to educate passengers about the issue. The class was initially held on the second platform.The police have identified the accused as Purakkal Sufiyan (25), a resident of Tirur, Malappuram. The police used their app to check and found that he was an accused in ten cases, including murder.

Follow Us