Thoppi: പൊടിപോലും കാണ്മാനില്ല! തൊപ്പി എറണാകുളം ജില്ല വിട്ടെന്ന് സൂചന

Thoppi Escaped:നേരത്തെ എറണാകുളത്ത് തന്നെ ഉണ്ടായിരുന്ന നിഹാദ് കേസിൽ ഉൾപ്പെട്ടതോടെ ജില്ല വിട്ടെന്നാണ് സൂചന. അന്വേഷണവുമായി സുഹൃത്തുക്കളും സഹകരിക്കുന്നില്ല എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസമായിരുന്നു നിഹാദിന്റെ യൂട്യൂബ് ചാനൽ പോലീസ് ഇടപെട്ട് പൂട്ടിച്ചത്. സുഹൃത്തുക്കളുടെ അടക്കം അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച സാഹചര്യത്തിലാണ്..................

Thoppi: പൊടിപോലും കാണ്മാനില്ല! തൊപ്പി എറണാകുളം ജില്ല വിട്ടെന്ന് സൂചന

Thoppi nihad

Published: 

14 Jul 2026 | 08:00 AM

കൊച്ചി: കുപ്രസിദ്ധ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയെന്ന് സൂചന. സൈബർ കേസിൽ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. നേരത്തെ എറണാകുളത്ത് തന്നെ ഉണ്ടായിരുന്ന നിഹാദ് കേസിൽ ഉൾപ്പെട്ടതോടെ ജില്ല വിട്ടെന്നാണ് സൂചന. അന്വേഷണവുമായി സുഹൃത്തുക്കളും സഹകരിക്കുന്നില്ല എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസമായിരുന്നു നിഹാദിന്റെ യൂട്യൂബ് ചാനൽ പോലീസ് ഇടപെട്ട് പൂട്ടിച്ചത്.

സുഹൃത്തുക്കളുടെ അടക്കം അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച സാഹചര്യത്തിലാണ് യൂട്യൂബ് ചാനലിനെതിരെ നടപടി സ്വീകരിച്ചത്. പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തിരുന്നു. ഐടി നിയമപ്രകാരമായിരുന്നു എറണാകുളം റൂറൽ സൈബർ പോലീസ് നടപടി സ്വീകരിച്ചത്.

ALSO READ:ഇനി എന്ത് ചെയ്യും മല്ലയ്യാ..? തൊപ്പിയുടെ യൂട്യൂബ് ചാനൽ പൂട്ടിച്ചു

സുഹൃത്തുക്കളുടെ നഗ്ന വീഡിയോ ആണ് നിഹാദ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വിഷയത്തിൽ അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തന്നെ തൊപ്പിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്ത്രീവിരുദ്ധമായ പരാമർശങ്ങളും പോക്സോ പരിധിയിൽ വരുന്നത് അടക്കമുള്ള ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളുമാണ് തൊപ്പി തന്റെ ലൈവ് സ്ട്രീമിങ്ങിലൂടെ നടത്തുന്നതെന്ന് ശ്രീജിത്ത് പെരുമന പരാതിയിൽ വ്യക്തമാക്കുന്നു.തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ആയിരുന്നു പ്രാരംഭത്തിൽ തന്നെ പോലീസ് പരിശോധിച്ചത്. കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യ അപേക്ഷ എതിർത്തുകൊണ്ട് എറണാകുളം റൂറൽ പോലീസ് റിപ്പോർട്ട് നൽകി. ഗൗരവ സ്വഭാവം ഉള്ള കുറ്റകൃത്യമാണ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

നിഹാദും കൂട്ടരും പോലീസിന്റെ നിരീക്ഷണത്തിൽ തന്നെയാണ്. അതേസമയം തന്റെ സംഘത്തിൽ നിന്നും പിരിഞ്ഞു പോയ സുഹൃത്തുക്കൾ തന്നെയാണ് ഇപ്പോൾ രംഗത്തെത്തിയത്. തങ്ങളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. ഭക്ഷണം പോലും നൽകാറില്ല തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു സുഹൃത്തുക്കൾ നിഹാദിനെതിരെ ഉന്നയിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ ഇരുകൂട്ടരും തമ്മിൽ വലിയ തർക്കങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ ആരോപണങ്ങൾക്ക് തൊപ്പിയും അതേ ലെവലിൽ തന്നെ പ്രതികരിച്ചു വന്നതോടെ സോഷ്യൽ മീഡിയയിൽ വലിയൊരു പോര് തന്നെയായിരുന്നു നടന്നത്.

ENGLISH SUMMARY

It is reported that the accused has gone into hiding after a case was filed against the infamous YouTuber Nihad alias Toppi. The police are moving to question Toppi’s friends in the cyber case. It is reported that Nihad, who was earlier in Ernakulam, left the district after being implicated in the case.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി