Pala Municipality : പാലാ നഗരസഭയിൽ മായ രാഹുൽ ചെയർപേഴ്സണാകും ? അണിയറയിൽ നീക്കം
Maya Rahul Pala Municipality : പാലാ നഗരസഭയിൽ സ്വതന്ത്ര അംഗമായ മായാ രാഹുൽ ചെയർപേഴ്സൺ ചെയർപേഴ്സൺ ആയിരിക്കുമെന്ന് സൂചന. മായയെ ചെയർപേഴ്സൺ സ്ഥാനാർഥിയായി വിമത കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും തീരുമാനിച്ചു എന്നാണ് വിവരം. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മായയെ പിന്തുണയ്ക്കാനാണ് ഈ കൂട്ടുകെട്ടിലെ 17 കൗൺസിലർമാരുടെ തീരുമാനം.
പാലാ നഗരസഭയിൽ സ്വതന്ത്ര അംഗമായ മായാ രാഹുൽ ചെയർപേഴ്സൺ ചെയർപേഴ്സൺ ആയിരിക്കുമെന്ന് സൂചന. മായയെ ചെയർപേഴ്സൺ സ്ഥാനാർഥിയായി വിമത കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും തീരുമാനിച്ചു എന്നാണ് വിവരം. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മായയെ പിന്തുണയ്ക്കാനാണ് ഈ കൂട്ടുകെട്ടിലെ 17 കൗൺസിലർമാരുടെ തീരുമാനം. ഈ ധാരണ പ്രകാരം കാര്യങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കും. ഈ മാസം 19നാണ് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പാലാ മുനിസിപ്പാലിറ്റിയിൽ രണ്ടാം ടെമിലാണ് മായാ രാഹുൽ ജയിച്ച് കൗൺസിലർ ആയത്. നഗരസഭയിലെ പത്തൊമ്പതാം വാർഡിൽ ആണ് മായ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന ചരിത്രം നേട്ടം കൈവരിച്ച ദിയ ബിനു പുളിക്കണ്ടം ദിവസങ്ങൾക്കു മുമ്പ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് പുതിയ ചെയർപേഴ്സൺ ആയുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺഗ്രസിന്റെ വിമതരായ നാലു കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷൻ കൂടിയായ മായ രാഹുലിന്റെയും പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കരുത് എന്ന് വിപ്പ് ലംഘിച്ചാണ് വിമത കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്ത് പ്രമേയത്തെ അനുകൂലിച്ചത്.
Also Read : പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന; പ്രശസ്ത കാർഡിയോ സർജൻ ഡോ. ടികെ ജയകുമാർ ആശുപത്രിയിൽ
26 അംഗ കൗൺസിലിലെ 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അത് അനുസരിക്കാൻ വിമതർ തയ്യാറിയില്ല.ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്.
കോൺഗ്രസിന്റെ കൂടി പിന്തുണയോടെയാണ് 2025 ഡിസംബറിൽ ദിയ ബിനു പാലാ നഗരസഭയുടെ ചെയർപഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുടെ പിന്തുണയാണ് ദിയക്ക് ലഭിച്ചത്. എന്നാൽ വൈകാതെ തന്നെ ദിയയുടെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ കോൺഗ്രസ് അംഗങ്ങളിൽ നിന്നുതന്നെ എതിർപ്പുകൾ ഉയർന്നു. ഇതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലേക്ക് കാര്യങ്ങൾ നീക്കിയത്.
English Summary
Indications suggest that Maya Rahul, an independent member of the Pala Municipality, will become the Chairperson. Reports indicate that rebel Congress councilors and LDF councilors have decided to field Maya as the Chairperson candidate; the 17 councilors in this alliance have resolved to support her for the post.