Keralam Bill: ഇനി ‘കേരളം’; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

President Approves Bill to Rename Kerala as Keralam: ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നേരത്തെ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു. സർക്കാർ രേഖകളിൽ ഇനി മുതൽ കേരളം എന്നാകും രേഖപ്പെടുത്തുക.

Keralam Bill: ഇനി കേരളം; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

Droupadi Murmu

Updated On: 

17 Aug 2026 | 10:21 PM

കേരള എന്ന പേര് കേരളം എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നേരത്തെ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു.

സർക്കാർ രേഖകളിൽ ഇനി മുതൽ കേരളം എന്നാകും രേഖപ്പെടുത്തുക. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഔദ്യോഗിക രേഖകളിൽ കേരളം എന്നാകും രേഖപ്പെടുത്തി തുടങ്ങും. എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നത് മാറ്റി ‘Government of Keralam’ എന്നാക്കും.

പേര് മാറ്റാനും വൻ ചെലവോ?

സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്നാക്കി മാറ്റുന്നത് ഖജനാവിന് വൻ ചെലവാണ് നൽകുന്നത്. ക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ, ലോഗോകൾ എന്നിവ മാറ്റേണ്ടതുണ്ട്. കൂടാതെ, സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു രേഖകൾ പുതിയ പേരിൽ അച്ചടിക്കേണ്ടതുണ്ട്. അതുപോലെ, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വകുപ്പുകളുടെ ഡിജിറ്റൽ ഡേറ്റബേസിലും വെബ്‌സൈറ്റിലും യുആർഎലിലും കേരളം എന്നാക്കി മാറ്റണം.

ALSO READ: എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ പേരും ഒ.പി സമയവും നിർബന്ധമായി പ്രദർശിപ്പിക്കണം, അടിയന്തര നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ

ഇരുസഭകളിലും പാസാക്കി

രാജ്യസഭയും ലോക്സഭയും ബിൽ നേരത്തെ പാസാക്കിയിരുന്നു. ചർച്ചകളൊന്നുമില്ലാതെയാണ് ലോക്സഭ ബില്ലിന് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ ആറു മിനിറ്റുകൾ കൊണ്ടായിരുന്നു പൂർത്തിയാക്കിയത്.

English Summary:

President has approved the bill to officially change the name of the state from Kerala to Keralam after it was passed by both the Lok Sabha and Rajya Sabha. Following the President’s assent, the Union government will amend the First Schedule of the Constitution and issue the necessary notification.

Loading...
Unable to load recommendations.
Follow Us
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ദേവ്ദത്ത് പടിക്കലിന്റെ ആസ്തിയെത്ര?
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു