AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

New Hero Xtreme 125R : നോർമൽ യൂസേഴ്സിന് സന്തോഷിക്കാം, ഹീറോ എക്സ്ട്രീം 125 കൂടുതൽ ഫീച്ചറുകളുമായി എത്തുന്നു

Hero Xtreme 125R New Model : നോർമൽ ബൈക്ക് ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചെടുത്തോളം ഒരു സന്തോഷ വാർത്തയാണ് ഹീറോയിൽ നിന്ന് വരുന്നത്. ഹീറോയുടെ ഏക്സ്ട്രീം Xtreme 125R മോഡൽ കൂടുതൽ ഫീച്ചറുകളുമായി വിപണിയിലേക്ക് എത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ. പുതിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ഉൾപ്പെടുത്തിയാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുക എന്നാണ് വിവരം.

New Hero Xtreme 125R : നോർമൽ യൂസേഴ്സിന് സന്തോഷിക്കാം, ഹീറോ എക്സ്ട്രീം 125 കൂടുതൽ ഫീച്ചറുകളുമായി എത്തുന്നു
Xtreme 125rImage Credit source: Hero Website
Amal KV
Amal KV | Updated On: 17 Aug 2026 | 08:48 PM

നോർമൽ ബൈക്ക് ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചെടുത്തോളം ഒരു സന്തോഷ വാർത്തയാണ് ഹീറോയിൽ നിന്ന് വരുന്നത്. ഹീറോയുടെ ഏക്സ്ട്രീം Xtreme 125R മോഡൽ കൂടുതൽ ഫീച്ചറുകളുമായി വിപണിയിലേക്ക് എത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ. പുതിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ഉൾപ്പെടുത്തിയാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുക എന്നാണ് വിവരം. പരിഷ്കരിച്ച Xtreme 125R മോഡലിന്റെ ചിത്രങ്ങൾ ഇതിനകം സമൂഹമമാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. നിലവിൽ പുതിയ ബൈക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ ലോഞ്ച് ഉടൻ തന്നെ ഉണ്ടാകും എന്നും അഭ്യൂഹങ്ങൾ വരുന്നു.

പുറത്ത് വന്ന ചിത്രങ്ങളിലൂടെ മനസ്സിലാകുന്ന പ്രധാന മാറ്റം നിലവിലുള്ള 4.2 ഇഞ്ച് കളർ എൽസിഡി (LCD) ഡിസ്‌പ്ലേയ്ക്ക് പകരം കൂടുതൽ മികച്ച TFT യൂണിറ്റ് നൽകിയിരിക്കുന്നു എന്നതാണ്. പുതിയ ഡിസ്‌പ്ലേ യൂണിറ്റ് കൂടുതൽ വിശദമായ വിവരങ്ങൾ റൈഡർക്ക് നൽകും. ടയർ പ്രഷർ മോണിറ്റർ കൂടി വഹനത്തിൽ വരുകയാണ് എങ്കിൽ ഇന്ത്യയിലെ 125 സിസി മോട്ടോർസൈക്കിൾ സെ​ഗ്മെന്റിൽ ഈ ഫീച്ചർ ലഭിക്കുന്ന ആദ്യത്തെ വാഹനമായിരിക്കും എക്സ്ട്രീം. നിലവിലുള്ള Xtreme 125R-ൽ തന്നെ ഡ്യുവൽ-ചാനൽ ABS, മൂന്ന് റൈഡ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, എതിരാളികളിലേതിനേക്കാൾ വീതിയേറിയ പിൻ ടയർ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.

Also Read : 142 കിലോ മീറ്റർ റേഞ്ച്, മുപ്പതിന് മുകളിൽ ഫീച്ചറുകൾ! ആംപിയറിന്റെ മാഗ്‌നസ് ജി മാക്‌സ് ഫേസ്‌ലിഫ്റ്റ് എത്തി

ടിവിഎസ് റെെഡർ ( TVS Raider), ഹോണ്ട സിബി 125 ഹോർണറ്റ് 9Honda CB125 Hornet ), വരാനിരിക്കുന്ന ബജാജ് പൾസർ ( Bajaj Pulsar 125) തുടങ്ങിയ തുടങ്ങിയ മോഡലുകളാകും ഈ വാഹനത്തിന്റെ പ്രധാന എതിരാളികളായി വരുന്നത്. അപ്‌ഡേറ്റ് ചെയ്ത എക്സ്ട്രീമിൽ എ‍ൻ‍ജിൻ സൈഡിലോ മെക്കാനിക്കൽ ഭാ​ഗത്തോ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല. 8,250 ആർപിഎം ൽ 11.2 hp കരുത്തും 6,500 rpm-ൽ 10.5 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 124.7 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിൻ തന്നെയാകും ഈ മോഡലിൽ ഉണ്ടാവുക.

സസ്പെൻഷൻ സംവിധാനവും പഴയത് തന്നെയാകും. മുൻ ഭാ​ഗത്ത് 37 mm ടെലിസ്കോപിക് ഫോർക്കുകളും പിൻഭാഗത്ത് മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. ഹീറോഎക്സ്ട്രീം 125R-ന്റെ നിലവിലെ ടോപ്പ് വേരിയന്റിന് 1.08 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്.പുതിയ മോഡലിന് ഇതിനേക്കാൾ അൽപം വില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English Summary

There is good news from Hero for fans of standard motorcycles. Reports indicate that Hero’s Xtreme 125R model is set to hit the market with additional features. The company is expected to introduce the new model equipped with a TFT instrument cluster and a Tire Pressure Monitoring System (TPMS).

Follow Us