AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Operation Toofan : ലഹരിയുടെ ഓണക്കച്ചവടം, തൂഫാൻ പരിശോധനകൾ ശക്തമാക്കും; പാലക്കാട് ഒരു കോടിയുടെ എംഡിഎംഎ വേട്ട

Operation Thoofan Onam Drive : പൊതുവെ ലഹരി മരുന്നിന്റെ കൂടുതൽ കച്ചവടം നക്കുന്ന സമയമാണ് ഉത്സവകാലങ്ങൾ. ഓണം ലക്ഷ്യമിട്ട് ലഹരിമരുന്നുകൾ കൂടുതലായി കേരളത്തിൽ എത്തിക്കുന്ന സംഭവങ്ങളും പതിവാണ്. സംസ്ഥാനത്ത് നിലവിൽ ലഹരി മരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി സ്വീകരിച്ചു വരുന്നത്.

Operation Toofan : ലഹരിയുടെ ഓണക്കച്ചവടം, തൂഫാൻ പരിശോധനകൾ ശക്തമാക്കും; പാലക്കാട് ഒരു കോടിയുടെ എംഡിഎംഎ വേട്ട
Operation ThoofanImage Credit source: Facebook / Kerala Police
Amal KV
Amal KV | Updated On: 17 Aug 2026 | 04:34 PM

പൊതുവെ ലഹരി മരുന്നിന്റെ കൂടുതൽ കച്ചവടം നക്കുന്ന സമയമാണ് ഉത്സവകാലങ്ങൾ. ഓണം ലക്ഷ്യമിട്ട് ലഹരിമരുന്നുകൾ കൂടുതലായി കേരളത്തിൽ എത്തിക്കുന്ന സംഭവങ്ങളും പതിവാണ്. സംസ്ഥാനത്ത് നിലവിൽ ലഹരി മരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി സ്വീകരിച്ചു വരുന്നത്. ഓണം പ്രമാണിച്ച് ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായുള്ള പരിശോധന കൂടുതൽ ശക്തമാക്കുകയാണ് പോലും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും.

ഓണ വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്തിയ ഒരു കോടി രൂപവരുന്ന രാസ ലഹരിയുമായി ദമ്പതികൾ അടക്കം മൂന്നു പേരാണ് ഇന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിയിലായത്. പാലക്കാട് ഒലവക്കോട് ബസ് സ്റ്റാൻഡിനു സമീപത്ത് വച്ചാണ് ഡാൻസാഫ് സംഘവും പോലീസ് അടങ്ങിയ ടീം മയക്ക് മരുന്ന് കടത്തുകാരെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദ്ദീൻ, ഇയാളുടെ ഭാര്യ മംഗലാപുരം സ്വദേശിനി ബീഫാത്തിമ എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്ന് രാവിലെ ആറുമണിയോടെ നടന്ന പരിശോധനയിലാണ് വൻലഹരിവുമായി എത്തിയ ഇവർ പിടിയിലാകുന്നത്.

Also Read : Sivasurya Missing Case: കാണാതായിട്ട് 9 ദിവസം; ശിവസൂര്യ എവിടെ? അന്വേഷണത്തിന് പ്രത്യേക സംഘം

സംഘത്തിൽ നിന്ന് എംഡിഎംഐക്കൊപ്പം ഹൈബ്രിഡ് കഞ്ചാവ് കൊക്കയ്ൻ തുടങ്ങിയ മറ്റു മാരക ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഓണം സീസണിലേക്ക് കച്ചവടം ലക്ഷ്യമായിട്ടാണ് ഇവർ വലിയ തോതിൽ ലഹരി കേരളത്തിലേക്ക് എത്തിച്ചത്. ബാംഗ്ലൂരിൽ നിന്നാണ് ഇവർ കേരളത്തിലേക്ക് ലഹരി കൊണ്ടുവന്നത്. തമിഴ്നാട്ടിൽനിന്ന് വാടകയ്ക്ക് സംഘടിപ്പിച്ച കാറിൽ ആയിരുന്നു ലഹരി കടത്തിയത്. ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിൽ എത്തുകയും തുടർന്ന് ടാക്സി മാർഗ്ഗം പാലക്കാട്ടേക്ക് വരികയുമായിരുന്നു ഇവർ. ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് സംഘം ലഹരി കടത്തിയത്. ഇവർക്ക് പിന്നിൽ സംസ്ഥാന അന്തര ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ട് എന്ന് പോലീസ് പറഞ്ഞു. മാഫിയയുടെ ബന്ധം സംബന്ധിച്ചും അന്വേഷണം പുരോഗമിച്ചു വരികയാണ്.

വരുംദിവസങ്ങളിലും സംസ്ഥാന വ്യാപകമായും അതിർത്തികളിലും ലഹരി കടുത്തു തടയുന്നതിനുള്ള പരിശോധനകൾ അതിശക്തമായി തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ അുടത്ത ഘട്ടം വീടുകളിലേക്ക് വ്യാപിപ്പിക്കും എന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

English Summary

Festival seasons generally witness an upsurge in the drug trade. It is common for increased quantities of narcotics to be smuggled into Kerala with the Onam festival in mind. Currently, stringent measures are being taken against the drug mafia in the state as part of ‘Operation Toofan’. Relevant departments are reportedly intensifying inspections under this operation in view of the upcoming Onam festival.

Follow Us