AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thrissur Bus Accident : തൃശൂരിൽ സ്വകാര്യ ബസ് അപകടം: രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Thrissur Bus Accident Updates : തൃശ്ശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കാറ് യാത്രികരായ രണ്ട് വനിതകളാണ് ദാരുണമായ സംഭവത്തിൽ മരിച്ചത്. 25 ഓളം പേർക്ക് പരിക്കുണ്ട് എന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ്‌ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

Thrissur Bus Accident : തൃശൂരിൽ സ്വകാര്യ ബസ് അപകടം: രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Amal KV
Amal KV | Updated On: 07 Aug 2026 | 12:41 AM

തൃശൂർ : തൃശ്ശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കാറ് യാത്രികരായ രണ്ട് വനിതകളാണ് ദാരുണമായ സംഭവത്തിൽ മരിച്ചത്. 25 ഓളം പേർക്ക് പരിക്കുണ്ട് എന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ്‌ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. ഒടുവിൽ സമീപത്ത് വീടിന്റെ മതിലിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ചവരിൽ ഒരാൾ പ്ലസ് ടു വിദ്യാർത്ഥിനിയായ റിയ ഫാത്തിമയാണ്. മാരു ഇക്കോ വാഹനത്തിലാണ് വിദ്യാർത്ഥിനി സഞ്ചരിച്ചിരുന്നത്. ബസ് അമിത വേ​ഗതയിലായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ബസ് മറ്റ് അഞ്ച് വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ് എന്ന് അറിയുന്നു.

Also Read : വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ, സംഭവം കൊച്ചിയിലേക്കുള്ള യാത്രക്കിടെ

ബൈക്ക് യാത്രികനായ ജോബി എന്നയാൾക്കും ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. ഇയാളെ തൃശൂർ അമല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലും ഒരാൾ ചികിത്സയിൽ കഴിയുന്നു. സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ മൂലം അപകടങ്ങൾ ഉണ്ടാകുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസമാണ് മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിൽ അമിത വേ​ഗതയിൽ സഞ്ചരിച്ച ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് അപകടം ഉണ്ടായത്.

കുന്നംകുളത്തെ അകപടം നേരിൽ കണ്ട എല്ലാവരും ഒരേ സ്വരത്തിലാണ് പറയുന്നത് ഈ വിഷയത്തൽ കർശനമായ നടപടി വേണമെന്ന്. മനുഷ്യ ജീവൻ വച്ച് കളിക്കുന്ന ഈ പ്രവൃത്തി അവസാനിപ്പിക്കാൻ അധികൃതർ തയ്യാറാകണം. ഒരു അപകടമുണ്ടാകുമ്പോൾ കുറച്ച് സമയത്തേക്ക് മാത്രം വിഷയം ചർച്ച ചെയ്യുകയും പിന്നീട് മറന്ന് കളയുകയും ചെയ്യുന്ന രീതി അവസാനിക്കണമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. കുന്നംകുളത്തെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ് സ്വകാര്യ ബസ് എത്രത്തോളം വേ​ഗതയിലാണ് സഞ്ചരിച്ചിരുന്നത് എന്ന്.

English Summary

Two people died in an accident in Thrissur after a private bus lost control and crashed into other vehicles. Two women traveling in a car lost their lives in the tragic incident. Reports indicate that around 25 people were injured. The accident occurred around 2:30 PM; a limited-stop private bus heading towards Kunnamkulam lost control after colliding with a scooter.

Follow Us