AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Assault Case Verdict: ‘കോടതി നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷ; വിധി സമൂഹത്തിനു തെറ്റായ സന്ദേശം നൽകും’; പ്രോസിക്യൂട്ടർ എ. അജയകുമാർ

Prosecutor A. Ajayakumar Slams Actress Assault Case Verdict: കോടതിയിൽ നിന്നു പരിപൂർണനീതി കിട്ടിയില്ലെന്നും ശിക്ഷാവിധിയിൽ നിരാശനാണെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ശിക്ഷാവിധി സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Actress Assault Case Verdict: ‘കോടതി നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷ; വിധി സമൂഹത്തിനു തെറ്റായ സന്ദേശം നൽകും’; പ്രോസിക്യൂട്ടർ എ. അജയകുമാർ
A. Ajayakumar , Pulsar Suni
sarika-kp
Sarika KP | Published: 12 Dec 2025 17:44 PM

കൊച്ചി: കേരള സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ആണ് ശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ.

ആറ് പ്രതികൾക്കും വിചാരണ കോടതി വിധിച്ചത് കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയെന്നാണ് പ്രോസിക്യൂട്ടർ പറഞ്ഞത് . കോടതിയിൽ നിന്നു പരിപൂർണനീതി കിട്ടിയില്ലെന്നും ശിക്ഷാവിധിയിൽ നിരാശനാണെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ശിക്ഷാവിധി സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അപ്പീൽ നൽകാനായി സർക്കാരിനു അപേക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റ് പറഞ്ഞ മിനിമം ശിക്ഷയാണ് ലഭിച്ചത്. 20 വർഷം ഒരു കോടതിയുടെയും ഔദാര്യം അല്ലെന്നും പ്രോസിക്യൂഷന്റെ അവകാശമാണെന്നും അജയ് കുമാർ പറഞ്ഞു. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണം വിധിപ്പകർപ്പ് വായിക്കാതെ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഇനി അഴിയെണ്ണി ജീവിക്കാം; പള്‍സര്‍ സുനി ഉള്‍പ്പെടെ പ്രതികള്‍ക്കും 20 വര്‍ഷത്തെ തടവുശിക്ഷ

പ്രതികൾ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി. പ്രതികളുടെ പ്രായം,എല്ലാവരുടെയും കുടുംബ പശ്ചാത്തലം, ചില പ്രതികൾ മുൻപ് കുറ്റം ചെയ്തിട്ടില്ലെന്നതും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.

കേസിൽ ഒന്നാം പ്രതി സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി ഇതിനോടകം ഏഴ് വർഷം വിചാരണ തടവിൽ കഴിഞ്ഞ ഇയാൾക്ക് 13 വർഷം കൂടി ശിക്ഷ അനുഭവിച്ചാൽ മതി. മാര്‍ട്ടിന്‍ ആന്‍റണിക്ക് 13 വർഷം കഠിന തടവും മണികണ്‌ഠന് 17 വർഷം കഠിന തടവും അനുഭവിക്കണം. വിജീഷ്, വടിവാൾ സലീം, പ്രതീപ് എന്നിവർക്ക് 18 വർഷം തടവും അനുഭവിക്കണം.