Egg less Breakfast recipe: മുട്ട വേണമെന്നില്ല, പ്രോട്ടീൻ റിച്ച് വെയ്റ്റ് ലോസ് വെജിറ്റേറിയൻ ബ്രേക്ഫാസ്റ്റ് റെസിപികൾ
മുട്ടയെ ആശ്രയിക്കാതെ തന്നെ ആരോഗ്യകരമായ രീതിയിൽ ദിവസം ആരംഭിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന വെജിറ്റേറിയൻ പ്രഭാതഭക്ഷണ വിഭവങ്ങൾ പരിചയപ്പെടാം.
മികച്ച ആരോഗ്യം ലഭിക്കാൻ നല്ലൊരു ഭക്ഷണ ശീലം അത്യാവശ്യമാണ്. മിക്കവാറും ഡയറ്റീഷ്യൻസും മുട്ടയെ നല്ലൊരു പ്രോട്ടീൻ ശ്രോതസായി എടുത്തു പറയാറുമുണ്ട്. പ്രഭാതഭക്ഷണത്തിൽ മുട്ട ഇന്ന് അവിഭാജ്യ ഘടകമാണ്. എന്നാൽ വെജിറ്റേറിയൻസ് എന്തു ചെയ്യും? മുട്ടയെ ആശ്രയിക്കാതെ തന്നെ ആരോഗ്യകരമായ രീതിയിൽ ദിവസം ആരംഭിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന വെജിറ്റേറിയൻ പ്രഭാതഭക്ഷണ വിഭവങ്ങൾ പരിചയപ്പെടാം.
ക്രീമി ഓറഞ്ച്-മാംഗോ ഫ്ളാക്സ് സീഡ് ഷെയ്ക്ക്
മാൻഡാരിൻ ഓറഞ്ച്, മാമ്പഴം, കൊഴുപ്പ് മാറ്റിയ തൈര് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ക്രീമി ഓറഞ്ച്-മാംഗോ ഫ്ളാക്സ് സീഡ് ഷെയ്ക്ക് മികച്ച ബദലാണ്. പഴങ്ങളിൽ നിന്നുള്ള സ്വാഭാവിക മധുരവും തൈരിന്റെ ഗുണങ്ങളും വ്യായാമത്തിനു ശേഷമുള്ള പാനീയമാക്കി ഇതിനെ മികച്ചതാക്കുന്നു.
Also read – പ്രായം പിന്നോട്ടോടും, വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ആന്റി എയ്ജിങ് സെറം
ലെമൺ പോപ്പിസീഡ് ഓവർനൈറ്റ് ഓട്‌സ്
ഫ്രഷ് ലെമൺ സെസ്റ്റും, ലെമൺ ജ്യൂസും പോപ്പി വിത്തുകളും ചേർത്ത് തലേദിവസം തയ്യാറാക്കി വെക്കാവുന്ന പ്രഭാതഭക്ഷണമാണിത്. ഒരു ലെമൺ-പോപ്പിസീഡ് മഫിൻ കഴിക്കുന്ന രുചിയും ലഭിക്കുന്നു.
ബ്ലൂബെറി-പീനട്ട് ബട്ടർ ചിയ പുഡ്ഡിംഗ്
ആരോഗ്യകരമായ ഈ വിഭവത്തിൽ ചിയ വിത്തുകൾ ധാരാളമുണ്ട്. രാത്രി മുഴുവൻ ആൽമണ്ട് മിൽക്കിലും ബ്ലൂബെറിയിലും കുതിർത്ത് വെക്കുമ്പോൾ ഇത് കട്ടിയുള്ള ക്രീമി പുഡ്ഡിംഗായി മാറുന്നു. പീനട്ട് ബട്ടർ, ഗ്രീക്ക് യോഗർട്ട് എന്നിവ ചേർക്കുന്നത് കൂടുതൽ ക്രീമി ഘടനയും പ്രോട്ടീനും നൽകുന്നു.