Manju Pathrose: ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം ഇത്ര; പണം വച്ച് സ്വന്തമാക്കിയത്…; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
Manju Pathrose Bigg Boss Malayalam Remuneration: ബിഗ് ബോസിൽ നിന്നും കിട്ടിയ തുക കൊണ്ടാണ് താൻ വീട് വാങ്ങിയതെന്നും താരം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം താരം വ്യക്തമാക്കിയത്.
മലയാളികൾക്ക് ഏറെ സുപരിചിതയാണ് മഞ്ജു പത്രോസ്. വർഷങ്ങൾക്ക് മുൻപ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു മലയാളികൾക്കിടയിൽ ശ്രദ്ധേയമായത്. ഇവിടെ നിന്ന് ഇറങ്ങിയതിനു ശേഷം സിനിമയിൽ അടക്കം നിരവധി അവസരങ്ങൾ നടിയെ തേടിയെത്തി. ടെലിവിഷൻ പരമ്പരകളിലും പ്രോഗ്രാമുകളിലും എല്ലാം മഞ്ജു സജീവമായി. പിന്നാലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ സീസൺ രണ്ടിൽ മത്സരാർത്ഥിയായും താരം എത്തി.
ബിഗ് ബോസിൽ എത്തിയതിനു ശേഷമാണ് മഞ്ജുവിനെ മലയാളി പ്രേക്ഷകർ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. എന്നാൽ ഇതിനൊപ്പം ഒരു നെഗ്റ്റീവ് ഇമേജും മഞ്ജുവിനെ തേടിയെത്തി. മഞ്ജുവും ഭർത്താവ് സുനിച്ചനും വേർപിരിഞ്ഞുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് മഞ്ജു തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ തനിക്ക് എത്ര രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് തുറന്നുപറയുകയാണ് താരം.
ബിഗ് ബോസിൽ നിന്നും വന്നശേഷം ലക്ഷപ്രഭു ആയോയെന്ന മീഡിയയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മഞ്ജു. ബിഗ് ബോസിൽ നിന്നും കിട്ടിയ തുക കൊണ്ടാണ് താൻ വീട് വാങ്ങിയതെന്നും താരം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം താരം വ്യക്തമാക്കിയത്. ദിവസം തനിക്ക് നാൽപ്പത്തി അയ്യായിരം രൂപയാണ് പ്രതിഫലമായി കിട്ടിയിരുന്നതെന്നും അന്ന് ഡെയ്ലി പെയ്മെന്റായിരുന്നുവെന്നാണ് മഞ്ജു പറഞ്ഞു.
ലക്ഷപ്രഭു പോയിട്ട് ഒരു പ്രഭുവും താൻ ആയില്ലെന്നും അവിടെ നിന്നും കിട്ടിയ പണം ഉപയോഗിച്ചാണ് വീട് വെച്ചുവെന്നും കടങ്ങൾ തീർത്തുവെന്നും നടി പറഞ്ഞത്.അമ്പതാം ദിവസമാണ് ബിഗ് ബോസിൽ നിന്ന് നടി പുറത്തായത്. നാൽപ്പത്തിഅയ്യായിരം രൂപയാണ് മഞ്ജു ഒരു ദിവസം വാങ്ങിയതെങ്കിൽ അമ്പത് ദിവസം കൊണ്ട് 22 ലക്ഷത്തിന് മുകളിൽ നടി സമ്പാദിച്ച് കാണും.