Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടൽ അംഗീകരിക്കാൻ ആവില്ല; അതൃപ്തി വ്യക്തമാക്കി കോൺഗ്രസ്

Rahul Mamkoottathil:കഴിഞ്ഞ ദിവസങ്ങളിൽ അടൂരിൽ ഉണ്ടായ സംഭവത്തിൽ യൂത്ത് കോൺഗ്രസ്സും രാഹുലിനെതിരെ തിരിഞ്ഞ സാഹചര്യം ആണ് ഉണ്ടായത്.സംഭവത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റി.ഇതിനിടെ സംഘടിച്ചെത്തിയ രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള സംഘം അടൂര്‍ ജനറല്‍ ആശുപത്രിയിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു മാത്രമല്ല കോൺഗ്രസിന് ഇത് നാണക്കേട് ഉണ്ടാക്കുകയും ചെയ്തു..........

Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടൽ അംഗീകരിക്കാൻ ആവില്ല; അതൃപ്തി വ്യക്തമാക്കി കോൺഗ്രസ്

Rahul Mamkoottathil

Updated On: 

13 Oct 2026 | 01:12 PM

പത്തനംതിട്ട: ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായതിനെ തുടർന്ന് പാർട്ടിയിൽ നിന്നും മാറ്റി നിർത്തുകയും നടപടികൾ നേരിടേണ്ടി വരികയും ചെയ്ത രാഹുൽ മാങ്കൂട്ടത്തലിന്റെ ഇടപെടലുകളിൽ കോൺഗ്രസിൽ അതൃപ്തി. രാഹുൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ നിലപാട്.

ഡിസിസി പ്രസിഡന്റിനെതിരെയും വിമര്‍ശനം….

കൂടാതെ ഈ സംഭവങ്ങളിൽ രാഹുലിനെ പിന്തുണച്ച പത്തനംതിട്ട ഡിസിസി പ്രസിഡന്റിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ അടൂരിൽ ഉണ്ടായ സംഭവത്തിൽ യൂത്ത് കോൺഗ്രസ്സും രാഹുലിനെതിരെ തിരിഞ്ഞ സാഹചര്യം ആണ് ഉണ്ടായത്.

ALSO READ:കള്ളപ്പണം വെളുപ്പിക്കാൻ വീണ വിജയൻ ദുബായിൽ ബിനാമി ഷെൽ കമ്പനി ഉണ്ടാക്കി; വിജിലൻസ് റിപ്പോർട്ട് പുറത്ത്

ഡൽഹി പ്രതിഷേധ പരിപാടിക്കിടയിൽ…

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഏഴാംകുളത്ത് ഡൽഹി പ്രതിഷേധ പരിപാടിക്കിടയിൽ കോൺഗ്രസ് പ്രവർത്തകർ കൂവി വിളിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വമ്പൻ ഇടിയാണ് നടന്നത്.

സംഭവത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റി.ഇതിനിടെ സംഘടിച്ചെത്തിയ രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള സംഘം അടൂര്‍ ജനറല്‍ ആശുപത്രിയിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു മാത്രമല്ല കോൺഗ്രസിന് ഇത് നാണക്കേട് ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിക്ക് മുമ്പിലും സംഘര്‍ഷമുണ്ടായി.

രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നത് എന്നാണ് സംഭവത്തെക്കുറിച്ച് സിപിഐഎമ്മിന്റെ ആരോപണം.തന്റെ സഹപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇടപെടാതിരിക്കാനാവില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.

ENGLISH SUMMARY

There is dissatisfaction within the Congress party regarding the activities of Rahul Mamkootathil, who had previously been sidelined and faced disciplinary action after being named an accused in sexual harassment cases. A prominent faction of the Congress leadership in Pathanamthitta maintains that his current interventions are unacceptable.Furthermore, criticism is also mounting against the Pathanamthitta DCC President for supporting Rahul in these incidents.

Loading...
Unable to load recommendations.
Follow Us
Related Stories
തുലാം തുടങ്ങും മുമ്പ് ഒരു ട്രയൽ: വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴ വരുന്നു; യെല്ലോ അ‌ലർട്ടുള്ള ജില്ലകൾ
കുറഞ്ഞ വിലയ്ക്ക് സ്വർണം, 12 ലക്ഷം തട്ടി; വ്യാജ സന്യാസിയും മലയാളി സംഘവും പിടിയിൽ
Kerala Lottery Result Today: നിങ്ങളുടെ തലവര മാറ്റിയോ ഈ ചൊവ്വാഴ്ച? സ്ത്രീശക്തി SS-541 ലോട്ടറി ഫലം ഒറ്റനോട്ടത്തിൽ…
12th Pay Commission: ശമ്പള വർധനവ് ഉടനില്ല! ശമ്പള കമ്മീഷൻ കാലാവധി നീട്ടിയേക്കും
Masappadi Case: കള്ളപ്പണം വെളുപ്പിക്കാൻ വീണ വിജയൻ ദുബായിൽ ബിനാമി ഷെൽ കമ്പനി ഉണ്ടാക്കി; വിജിലൻസ് റിപ്പോർട്ട് പുറത്ത്
Masappadi Case: മാസപ്പടികേസ്: സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലുകൾ ഇന്ന് പരിഗണിക്കും; പിണറായിക്കും കുടുംബത്തിനും നിർണായകം
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
വെള്ളം കുടിച്ചാൽ ഉടനെ മൂത്രമൊഴിക്കാൻ തോനുന്നുണ്ടോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ