Rahul Mamkoottathil: അത് ആക്ടീവ് റിലേഷനായിരുന്നു, ലൈംഗികതയ്ക്കായി രാഹുൽ ആ പെൺകുട്ടിയുടെ പിന്നാലെ പോയതല്ല ; രാഹുൽ ഈശ്വർ
Rahul Mamkoottathil: ഓൾറെഡി മറ്റൊരാളുമായി വിവാഹിതയായ പെൺകുട്ടിയെ, അതു മറച്ചുവെച്ച പെൺകുട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ എങ്ങനെ വിവാഹം കഴിക്കും?
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യുവതി പരാതി നൽകിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ഏതു വകുപ്പിലാണ് പരാതി നൽകിയത് എന്ന് അറിയുന്നത് വളരെ പ്രധാനമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. കുഞ്ഞു വേണമെന്ന് പറഞ്ഞാലോ ബ്രേക്ക് അപ്പ് ആയി ബന്ധം തകർന്നു എന്ന് പറഞ്ഞാലും പരാതി നൽകാൻ ഉള്ള വകുപ്പ് നമ്മുടെ നിയമത്തിൽ ഇല്ലെന്നാണ് രാഹുൽ ഈശ്വർ വാദിക്കുന്നത്.
പീഡനത്തിനിരയാക്കപ്പെട്ടു എന്ന് ആ പെൺകുട്ടിക്ക് പോലും അഭിപ്രായം കാണില്ലെന്നും അത് പരസ്പരമുള്ള ഫിസിക്കൽ മെന്റൽ റിലേഷൻ ആണ്. രണ്ടുപേരും ചേർന്ന് കുഞ്ഞിനു വേണ്ടി പ്ലാൻ ചെയ്യുന്ന റിലേഷൻ ആയിരുന്നു അത്. അപ്പോൾ അത് എങ്ങനെയാണ് പീഡനം ആകുന്നതെന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു. അവർ കുട്ടിക്ക് വേണ്ടി പ്ലാൻ ചെയ്തത് ഒരുമിച്ചല്ലേ അതിനുശേഷം അവർ ബ്രേക്ക് അപ്പ് ആയി. അപ്പോഴാണ് കുട്ടി വേണ്ട എന്ന് തീരുമാനത്തിലേക്ക് എത്തിയതെന്നും രാഹുൽ.
ALSO READ: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും… രാഹുൽ മാങ്കൂട്ടം
അവരുടെ സംസാരത്തിൽ നിന്നുണ്ടായ ഒരു വരി എടുത്തു കൊണ്ട് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും. ആക്റ്റീവ് റിലേഷന്റെ തെളിവാണ് പുറത്തുവന്നതെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അബോഷൻ നമ്മുടെ നാട്ടിൽ നിയമവിധേയമായ കാര്യമാണ് എത്രയോ പെൺകുട്ടികൾ അങ്ങനെ പരസ്പരം സമ്മതത്തോടെ അബോട്ട് ചെയ്യുന്നു. അതുപോലെ ആവാം ഇതും സംഭവിച്ചത് ആ മാധ്യമപ്രവർത്തക കൂടിയായ പെൺകുട്ടി രാഹുലിന്റെ മാനസികാവസ്ഥ കൂടി നോക്കണമെന്നും രാഹുൽ.
രാഹുൽ ഒരിക്കലും ലൈംഗികതയ്ക്ക് വേണ്ടി ആ പെൺകുട്ടിയുടെ പുറകെ പോയതല്ലെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലും രാഹുൽ ഈശ്വരത്തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. അതിജീവിത ഫെമിനിസ്റ്റുകളോട് ബഹുമാനത്തോടെയാണ് ചോദിക്കുന്നത്. ഓൾറെഡി മറ്റൊരാളുമായി വിവാഹിതയായ പെൺകുട്ടിയെ അതു മറച്ചുവെച്ച പെൺകുട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ എങ്ങനെ വിവാഹം കഴിക്കും എന്നാണ് രാഹുൽ ഈശ്വർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്.