AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkoottathil: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും… രാഹുൽ മാങ്കൂട്ടം

Rahul Mamkootathil's FB post: ഉമ്മൻചാണ്ടി സാറിനെതിരെ വേങ്ങര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇതേപോലെയുള്ള ഒരു കേസ് സി.ബി.ഐ.ക്ക് വിട്ടത് എന്തായി എന്ന് കൂട്ടിച്ചേർത്ത് വായിക്കണമെന്നും, ഇത്തരം പരാതികളെ ജനം ചവച്ചു തുപ്പുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

Rahul Mamkoottathil: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും… രാഹുൽ മാങ്കൂട്ടം
Rahul Mamkoottam Fb PostImage Credit source: facebook
aswathy-balachandran
Aswathy Balachandran | Updated On: 27 Nov 2025 18:13 PM

തിരുവനന്തപുരം: ഗർഭഛിദ്ര ആരോപണങ്ങൾക്കു പിന്നാലെ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയ സാഹചര്യത്തിൽ എം.എൽ.എ. രാഹുൽ മാങ്കൂട്ടം ശക്തമായ പ്രതികരണവുമായി രംഗത്ത്. താൻ കുറ്റക്കാരനല്ലെന്ന പൂർണ്ണ ബോധ്യമുണ്ടെന്നും, നിയമപരമായും ജനങ്ങളുടെ കോടതിയിലും സത്യം ബോധ്യപ്പെടുത്തുമെന്നും രാഹുൽ മാങ്കൂട്ടം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
നിർബന്ധിത ഗർഭധാരണം, ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നീ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരിക്കുന്നത്.

ശബ്ദരേഖകളും വാട്‌സാപ്പ് ചാറ്റുകളും അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ യുവതി മുഖ്യമന്ത്രിക്ക് കൈമാറി. കുട്ടിവേണമെന്ന് രാഹുൽ നിർബന്ധം പിടിച്ചതായും, പിന്നീട് യുവതിയോട് പരിഹാസത്തോടെയും ക്രൂരമായും സംസാരിച്ചതായും ശബ്ദരേഖകളിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം

 

“കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും….”

 

കമന്റ് ബോക്സിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം

 

രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് താഴെ ശക്തമായ രാഷ്ട്രീയ പ്രതികരണങ്ങളും പൊതുജനങ്ങളുടെ സംശയങ്ങളുമാണ് നിറയുന്നത്. ഈ കേസിനെ രാഷ്ട്രീയ പകപോക്കലായി കാണുന്നവരാണ് ഏറെയും.

“ഇതൊക്കെ ഇലക്ഷൻ കഴിയും വരെയുള്ള ഉടായിപ്പ്. ഒരു മാസം കഴിഞ്ഞു യുവതി പരാതി പിൻവലിച്ചു എന്നു വാർത്തയും വരും. 6 ലക്ഷം കോടി കടം വരുത്തി വെച്ചിട്ട് എടുത്തു പറയാൻ ഒരു വികസനം പോലുമില്ലാത്തവർ ഇല്ലാത്ത ഒരു ഗർഭം ഉണ്ടാക്കി ജനങ്ങളെ പൊട്ടന്മാർ ആക്കുന്നു,” എന്ന് ചിലർ കമന്റ് ചെയ്തു.

Also read – രാഹുൽ മാങ്കൂട്ടത്തിനെതിരേ കുരുക്ക് മുറുകുന്നു….യുവതി മുഖ്യമന്ത്രിക്ക് നൽകിയത് തെളിവോടു കൂടിയ പരാതി

ഉമ്മൻചാണ്ടി സാറിനെതിരെ വേങ്ങര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇതേപോലെയുള്ള ഒരു കേസ് സി.ബി.ഐ.ക്ക് വിട്ടത് എന്തായി എന്ന് കൂട്ടിച്ചേർത്ത് വായിക്കണമെന്നും, ഇത്തരം പരാതികളെ ജനം ചവച്ചു തുപ്പുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. സരിത എസ്. നായർ കേസിൽ സംഭവിച്ച കാര്യങ്ങളും പലരും ഓർത്തെടുക്കുന്നുണ്ട്.

“ശബരിമലയിലെ സ്വർണ്ണം പോയപ്പോൾ ഗർഭം വളർന്നു,” എന്നും, “ഇലക്ഷൻ വരും വരെ വേണ്ടി വന്നു ഒരു പരാതി കൊടുക്കാൻ അല്ലേ?” എന്നും ചിലർ സംശയം പ്രകടിപ്പിച്ചു. “രാഹുൽ കേസ് ഒറ്റയ്ക്ക് കൈകാര്യം ചെയ്യും. കോൺഗ്രസ് ഇടപെടില്ല. പക്ഷേ.. ഇലക്ഷൻ വരും വരെ വേണ്ടി വന്നു ഒരു പരാതി കൊടുക്കാൻ അല്ലേ ??” എന്ന രീതിയിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.