Sabarimala Gold Theft Case: ശബരിമല സ്വർണമോഷണം; എ പത്മകുമാറിന്റെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്

Sabarimala Gold Theft Case: ശബരിമലയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ പത്മകുമാറിനെ അടിയന്തരമായി പുറത്താക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്....

Sabarimala Gold Theft Case: ശബരിമല സ്വർണമോഷണം; എ പത്മകുമാറിന്റെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്
Updated On: 

31 Jan 2026 | 05:24 PM

ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം പ്രസിഡണ്ട് എ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് തുറന്ന കത്തയച്ചു. ശബരിമലയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ പത്മകുമാറിനെ അടിയന്തരമായി പുറത്താക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നടപടി സ്വീകരിച്ച് കേരളത്തിലെ ജനതയുടെ വിശ്വാസപ്രമാണങ്ങൾ സംരക്ഷിക്കണമെന്നും ചെന്നിത്തല കത്തിൽ പറയുന്നു.അതേസമയം ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുകളിൽ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറിനും ഭരണസമിതിക്കും വീഴ്ച ഉണ്ടായതാണ് പാർട്ടി പൊതുവേ വിലയിരുത്തുന്നത്. കേസിൽ എട്ടാം പ്രതിയായ അന്നത്തെ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായിരുന്ന പത്മകുമാർ നിലവിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്.

ALSO READ:SIR ചമഞ്ഞ് സ്ത്രീ വേഷത്തിൽ എത്തിയ യുവാവ് മലപ്പുറം സ്വദേശിനിയുടെ സ്വർണ്ണം കവർന്നു

അതേസമയം ശബരിമല സ്വർണ്ണ മോഷണം കേസിൽ ജാമ്യം തേടി ജ്വല്ലറി ഉടമയായ ഗോവർദ്ധൻ സുപ്രീംകോടതിയെ സമീപിച്ചതായി റിപ്പോർട്ട്‌. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെ തന്നെ ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്ന് എസ് ഐ ടി കരുതുന്ന ആളാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ കൂടിയായ ഗോവർദ്ധൻ. സ്വർണ്ണപ്പാളികളിൽ നിന്നും വേർതിരിച്ച സ്വർണ്ണം ഗോവർധൻ വാങ്ങിയെന്നാണ് എസ് ഐ ടി കണ്ടെത്തൽ.. എന്നാൽ തൊണ്ടിമുതൽ ഇനിയും കണ്ടെത്താനായിട്ടും ഇല്ല.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി
ശ്വാസം നിലച്ച് പോകുന്ന നിമിഷം, നേർക്കുനേരെ കാട്ടാന എത്തിയപ്പോൾ
സ്വകാര്യ ബസിടിച്ച് കൊച്ചിയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം, CCTV ദൃശ്യം