AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മഴക്കെടുതി: 25 മരണം, കൂടുതലും കോട്ടയത്ത്, 52 വീ‌ടുകൾ പൂർണമായി തകർന്നു; സർക്കാർ കണക്ക് പുറത്തുവിട്ടു

Kerala rains: 25 dead, 52 houses completely destroyed: കനത്ത മഴയെ തുടർന്ന് ഉണ്ടായ വിവിധ അ‌പകടങ്ങളിലായി സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 52 വീട് പൂർണ്ണമായും 565 വീട് ഭാഗികമായും തകർന്നു. ആകെ 418 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലായി 18434 പേർ താമസിക്കുന്നു.

മഴക്കെടുതി: 25 മരണം, കൂടുതലും കോട്ടയത്ത്, 52 വീ‌ടുകൾ പൂർണമായി തകർന്നു; സർക്കാർ കണക്ക് പുറത്തുവിട്ടു
Kerala Rains Latest Official Figures For August 4 ReleasedImage Credit source: District Information Office Kottayam
Prasanth Kumar
Prasanth Kumar | Published: 04 Aug 2026 | 09:32 PM

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതി സംബന്ധിച്ച സർക്കാരിന്റെ പുതിയ കണക്കുകൾ ഇന്ന് (ഓഗസ്റ്റ് 4) പുറത്തുവിട്ടു. കനത്ത മഴയെ തുടർന്ന് ഉണ്ടായ വിവിധ അ‌പകടങ്ങളിലായി സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 52 വീട് പൂർണ്ണമായും 565 വീട് ഭാഗികമായും തകർന്നു. ആകെ 418 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലായി 18434 പേർ താമസിക്കുന്നു. മഴക്കെടുതിയിൽ കോട്ടയത്താണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോട്ടയത്ത് ഇതുവരെ അഞ്ച് പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടു. മലപ്പുറത്ത് നാല് പേർക്കും, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും ജീവൻ നഷ്ടമായി. ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത് ഇടുക്കിയിലും (14) കോട്ടയത്തുമാണ് (11). ഏറ്റവും കൂടുതൽ വീടുകൾ ഭാ​ഗികമായി തകർന്നത് പത്തനംതിട്ടയിലാണ്, 103 എണ്ണം.

Also Read: Kerala Holiday: പത്ത്‌ ജില്ലകളിൽ അവധി; നാളെയും വീട്ടിലിരിക്കാം

കേരള സർവകലാശാല നാളെ (ഓഗസ്റ്റ് 5 ബുധനാഴ്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അ‌റിയിക്കും. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. പ്രളയം ഏറെ ബാധിച്ച പത്തനംതിട്ട ജില്ലയിൽ ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തി.

ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 4ന് വൈകീട്ട് 5 മണിവരെയുള്ള കണക്കാണ് സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്. ശക്തമായ മഴ തുടരുന്നതും കാലവസ്ഥാ വകുപ്പിന്റെ അ‌ലർട്ടുകളും കണക്കിലെടുത്ത് തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നദികളിലെ അ‌ടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ അ‌ടിയന്തര നടപടിയുണ്ടാകുമെന്നും ഇതിൽ പത്തനംതിട്ട ജില്ലയ്ക്ക് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകുമെന്നും ആദ്യ പ്രോജക്ട് പത്തനംതിട്ടയായിരിക്കുമെന്നും അ‌ദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയിൽ ഉണ്ടാകുമെന്ന് അ‌ദ്ദേഹം വാഗ്ദാനം ചെയ്തു.

അ‌തിനിടെ മഴയെത്തുടർന്ന് ഉണ്ടായ വിവിധ അ‌പകടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാണാതായ യുവാക്കളിൽ ചിലരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി. കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടർ തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ. രാജേഷിന്റെ (36) മൃതദേഹം പുഴയ്ക്ക് നടുവിലെ തുരുത്തിൽനിന്ന് ലഭിച്ചു.

കോഴിക്കോട്ട് വീടിനോട് ചേർന്ന വയലിലെ വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെരുവയൽ കൊണാറമ്പ് സ്വദേശി സുഹൈൽ ഇന്ന് മരിച്ചു. കോട്ടയത്ത് വെള്ളക്കെട്ടിൽവീണ് കാണാതായ പറമ്പുകര ലക്ഷം കോളനി പാലൂപറമ്പിൽ പി.എസ്. ശരൺ (36) എന്ന യുവാവിന്റെ മൃതദേഹം ഇന്ന് കണ്ടെത്തിയിട്ടുണ്ട്. പാണ്ടനാട്ടിൽ കരിങ്ങാട്ടുകാവ് ക്ഷേത്രത്തിനടുത്ത് വെള്ളക്കെട്ടിൽ വീണ് മരിച്ചു പാണ്ടനാട് പ്രയാർ വല്ല്യവീട്ടിൽ താഴത്തേതിൽ പി.കെ. ശിവദാസ് (40) എന്ന യുവാവിന്റെ മൃതദേഹവും കണ്ടെത്തി.

English Summary

The government’s latest figures on the rain damage in Kerala were released today (August 4). The government said that 25 people have died in various accidents in the state due to heavy rains. Four people are missing and ten people are injured. 52 houses have been completely destroyed and 565 houses have been partially destroyed. A total of 418 relief camps are currently functioning. The government has released the figures for the period from August 1 to 5 pm on August 4.

Follow Us