ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് 27 വയസുകാരനായ മലയാളി മരിച്ചു; ദുബായിൽ എത്തിയത് എട്ടുമാസം മുമ്പ്
Gas cylinder explosion in Dubai- 27-year-old Malayali dies: കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് ദുബായിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഓഗസ്റ്റ് 3 തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. എട്ടുമാസം മുമ്പ് ദുബായിൽ എത്തിയ ഷിജിൻ, ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോ ഗ്രാഫർ ആയിരുന്നു. അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി.
കൊട്ടാരക്കര/ ദുബായ്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരുക്കേറ്റ മലയാളി യുവാവ് മരിച്ചു. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് ദുബായിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഓഗസ്റ്റ് 3 തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. എട്ടുമാസം മുമ്പ് ദുബായിൽ എത്തിയ ഷിജിൻ, ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോ ഗ്രാഫർ ആയിരുന്നു. അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും സാധിച്ചതായി അധികൃതർ അറിയിച്ചു.
മഴക്കെടുതിയിൽ ഒന്നിലധികം യുവാക്കൾക്ക് ജീവൻ നഷ്ടമായി
സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്നതിനിടെ വിവിധ അപകടങ്ങളിലായി ഒന്നിലധികം യുവാക്കൾക്ക് ജീവൻ നഷ്ടമായി. കോഴിക്കോട്ട് വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയത്ത് വെള്ളക്കെട്ടിൽവീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടറുടെ മൃതദേഹവും ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട്ടിൽ വെള്ളക്കെട്ടിൽ വീണ് മരിച്ച യുവാവിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിലെ നോവായി രാജേഷ്
കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടർ തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ. രാജേഷിന്റെ (36) മൃതദേഹം പുഴയ്ക്ക് നടുവിലെ തുരുത്തിൽനിന്ന് ലഭിച്ചു. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ച് കൊണ്ടുവരുന്നതിടെ രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു.
പുഴയ്ക്ക് ഇക്കരെ എത്താറായപ്പോൾ കയറിൽനിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെട്ടാണ് രാജേഷിനെ കാണാതായത്.
ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കമുള്ളവ രാജേഷ് ധരിച്ചിരുന്നെങ്കിലും ഇത് ഊരി തുരുത്തിൽനിന്ന് രക്ഷിച്ച ബെന്നിയെ ധരിപ്പിച്ച് കൂട്ടിക്കൊണ്ട് വരവേയായിരുന്നു അപകടം. അഡ്വഞ്ചർ ടൂറിസം സംരംഭകർക്ക് ക്ലാസ് എടുക്കുന്ന രാജേഷ് നീന്തലിലും വിദഗ്ധനായിരുന്നു. എന്നാൽ വെള്ളത്തിൽ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാവാം അപകടമുണ്ടാകാൻ കാരണമെന്നാണ് സംശയിക്കുന്നത്.
കോഴിക്കോട്ട് വീടിനോട് ചേർന്ന വയലിലെ വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെരുവയൽ കൊണാറമ്പ് സ്വദേശി സുഹൈൽ ആണ് മരിച്ചത്. ചെറുപുഴ കരകവിഞ്ഞതിനെ തുടർന്ന് വയലിൽ വലിയ തോതിയിൽ വെള്ളം കയറിയത് കാണാൻ സുഹൃത്തുക്കൾക്കൊപ്പം വന്നപ്പോൾ കാൽവഴുതി വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഏറെനേരം കഴിഞ്ഞാണ് സുഹൈലിനെ കണ്ടെത്താനായത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു.
കോട്ടയത്ത് വെള്ളക്കെട്ടിൽവീണ് കാണാതായ പറമ്പുകര ലക്ഷം കോളനി പാലൂപറമ്പിൽ പി.എസ്. ശരൺ (36) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മഴയിൽ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട ശരൺ ഇത് പിടിക്കാൻ വെള്ളത്തിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പാണ്ടനാട്ടിൽ കരിങ്ങാട്ടുകാവ് ക്ഷേത്രത്തിനടുത്ത് വെള്ളക്കെട്ടിൽ വീണ് മരിച്ചു പാണ്ടനാട് പ്രയാർ വല്ല്യവീട്ടിൽ താഴത്തേതിൽ പി.കെ. ശിവദാസ് (40) എന്ന യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ കണ്ടെത്തി. തിങ്കളാഴ്ച വീടിന് പുറത്തേക്കുപോയ ശിവദാസ് മടങ്ങിയെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു. രാവിലെ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
English Summary
A Malayali youth who was injured in a gas cylinder explosion has died. Shijin Paul (27), a native of Kottarakkara Pattazhi, died in an accident in Dubai. The accident occurred on Monday, August 3. He later died while undergoing treatment. Shijin, who arrived in Dubai eight months ago, was a videographer at The Car Super Store.