Chingam 1 Sabarimala Puja: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16ന് തുറക്കും

Chingam 1 Sabarimala Puja: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കിയതിനു ശേഷം ആഗസ്റ്റ് 21ന് രാത്രി 10 മണിയോടെ ശബരിമല നട അടയ്ക്കുകയും ചെയ്യും. ശേഷം ഓഗസ്റ്റ് 24ന് ശബരിമല ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കു വേണ്ടി വീണ്ടും തുറക്കും.കൂടാതെ ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം ഒന്നിന് നടക്കുന്നതായിരിക്കും.....

Chingam 1 Sabarimala Puja: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16ന് തുറക്കും

Sabarimala Chingam 1 Opening

Published: 

14 Aug 2026 | 03:10 PM

തിരുവനന്തപുരം: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16ന് തുറക്കും. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി ബ്രഹ്മദത്തിന്റെ സാന്നിധ്യത്തിലാണ് നട തുറക്കുന്നത്. മേൽശാന്തി ഇഡി പ്രസാദ് നട തുറന്ന് ദീപം തെളിയിക്കുന്നതായിരിക്കും. ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. ചിങ്ങമാസം ഒന്നിന് അതായത് മലയാളം പുതുവർഷ ദിനത്തിൽ ആഗസ്റ്റ് 17 രാവിലെ 5 മണിക്കാണ് ദർശനത്തിനു വേണ്ടി നടത്തുറന്ന് നൽകുക.

ALSO READ:ചിങ്ങം ഒന്ന് വെള്ളത്തിലാകുമോ? സംസ്ഥാനത്ത് മഴ തുടരും!; കാലാവസ്ഥ പ്രവചനം

ഓഗസ്റ്റ് 21ന് രാത്രി 10 മണിയോടെ ശബരിമല നട അടയ്ക്കും

ചിങ്ങം ഒന്നു മുതൽ വൈകിട്ട് ദീപാരാധനക്കു ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കുന്നതായിരിക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കിയതിനു ശേഷം ആഗസ്റ്റ് 21ന് രാത്രി 10 മണിയോടെ ശബരിമല നട അടയ്ക്കുകയും ചെയ്യും. ശേഷം ഓഗസ്റ്റ് 24ന് ശബരിമല ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കു വേണ്ടി വീണ്ടും തുറക്കും.കൂടാതെ ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം ഒന്നിന് നടക്കുന്നതായിരിക്കും.

ഉൾക്കഴകത്തെ തിരഞ്ഞെടുക്കുക

രാവിലെ ഉഷപൂജയ്ക്ക് ശേഷമാണ് ഉൾക്കഴകത്തെ തിരഞ്ഞെടുക്കുക. മേൽശാന്തിയെ പൂജാകർമ്മങ്ങളിൽ സഹായിക്കുക എന്നതാണ് ഉൾക്കഴകത്തിന്റെ ചുമതല. ചിങ്ങ മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

ENGLISH SUMMARY

The Sabarimala temple will be opened for the Chingamasa puja on August 16. The temple will be opened at 5 pm in the presence of Tantri Brahmadat. Melshanthi ED Prasad will open the temple and light the lamp. Then, the fire will be lit in the deep below the eighteenth step. On the first day of the Chingamasa month, which is the Malayalam New Year, August 17, the procession will be conducted for darshan at 5 am.

Loading...
Unable to load recommendations.
Follow Us
Related Stories
Pooja Bumper: കിങ് സ്റ്റാറിന് ഇത് നല്ലകാലം! ഒരു വര്‍ഷത്തിനിടെ കിട്ടിയത് മൂന്ന് ബമ്പര്‍ സമ്മാനങ്ങള്‍; 12 കോടി അതിര്‍ത്തി കടന്നോ?
Kerala To Bengaluru Train: കേരളത്തിലേക്കുള്ള ബെംഗളൂരു, ഹുബ്ലി സ്പെഷ്യൽ സർവീസുകൾ നീട്ടി; ടിക്കറ്റുകൾ ബുക്ക് ചെയ്യാം
Chakkakomban: ഇതൊക്കെ എന്ത്! ചക്കക്കൊമ്പൻ ആരോ​ഗ്യവാനായി ആനയിറങ്കൽ ഡാമിന് സമീപനം, നീരീക്ഷണം തുടർന്ന് വനംവകുപ്പ്
Traffic Restrictions: മൂവാറ്റുപുഴ വഴി പോകുന്നവർ ശ്രദ്ധിക്കുക! ഒരു മാസത്തേക്ക് ഗതാഗതനിയന്ത്രണം
Kerala Pooja Bumper Lottery Result 2026: 12 കോടിയുടെ ഭാഗ്യം ആർക്ക്? പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ നമ്പറുകൾ ഇവിടെ
Kerala Weather Update: സംസ്ഥാനത്ത് ഇന്നും ഉച്ചതിരിഞ്ഞ് മഴ; കാലാവസ്ഥ പ്രവചനം
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ