K Kunjikannan: ജന്മഭൂമി റസിഡൻ്റ് എഡിറ്റർ കെ.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

50 വർഷത്തിലധികമായി സംസ്ഥാനത്തെ മാധ്യമ-രാഷ്ടീയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ തിരഞ്ഞെടുപ്പുകളിലായി കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. പത്ര പ്രവർത്തക യൂണിയനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യുവമോർച്ചയുടെ സംസ്ഥാന പ്രസിഡൻ്റ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

K Kunjikannan: ജന്മഭൂമി റസിഡൻ്റ് എഡിറ്റർ കെ.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കെ.കുഞ്ഞിക്കണ്ണൻ

Updated On: 

10 Sep 2026 | 10:25 AM

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ജന്മഭൂമി ദിനപത്രം റസിഡൻ്റ് എഡിറ്ററുമായിരുന്ന കെ.കുഞ്ഞിക്കണ്ണൻ ( 72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.  നിലവിൽ ബിജെപിയുടെ സംസ്ഥാന സമിതി അംഗമാണ് അദ്ദേഹം. 50 വർഷത്തിലധികമായി സംസ്ഥാനത്തെ മാധ്യമ-രാഷ്ടീയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ തിരഞ്ഞെടുപ്പുകളിലായി കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്.

യുവമോർച്ചയുടെ സംസ്ഥാന പ്രസിഡൻ്റ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പ്രേമജയാണ്, മക്കൾ: പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകൻ: രതീഷ് അനിരുദ്ധൻ (മാതൃഭൂമി ന്യൂസ്)

Also Read : 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, തിരുവനന്തപുരത്ത് മ്യാൻമാർ യുവതിയും ആൺ സുഹൃത്തും പിടിയിൽ

ജന്മഭൂമി, തിരുവനന്തപുരം പ്രസ്സ് ക്ലബ്, എന്നിവിടങ്ങളിൽ പൊതു ദർശനത്തിന് വെച്ച ശേഷം മൃതദേഹം 12 മണിയോടെ തിരുവനന്തപുരം തിരുമല അരയല്ലൂരിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം ശാന്തികവാടത്തില്‍ ശവ സംസ്കാരം നടക്കും.

English Summary

Senior Journalist and a Politician K Kunji Kannan Passed away at the age of 71. He was the Resident editor of Janmabhumi Daily Kerala. He handled various posts such as KUJW Vice President, Yuva Morcha State President Etc.

Loading...
Unable to load recommendations.
Follow Us
നിന്നുകൊണ്ടാണോ വെള്ളം കുടിക്കാറ്?
ഗോള്‍ഡ് സ്‌കീമല്ല, ഈ തന്ത്രമാണ് ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ്‌
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ