ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു; അ‌പകടം പേട്ട പോലീസ് സ്റ്റേഷൻ മാർച്ചിനിടെ

SFI-Police clash in Thiruvananthapuram: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പോലീസ് ലാത്തിച്ചാർജിൽ എസ്ഐ ഗോകുലും കൻറോൺമെൻറ് സിഐ സതീഷ് കുമാറും എസ്എഫ്ഐ പ്രവർത്തകരെ വ്യക്തിപരമായി വിദ്വേഷം തീർക്കുന്ന രീതിയിൽ അ‌തിക്രമിച്ചു എന്നാണ് എസ്എഫ്ഐ നിലപാട്. എസ്ഐ ഗോകുലിന്റെ ഫോൺ വിളി ഭീഷണിയും, സിഐ സതീഷ് കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ഈ വിവാദത്തിൽ പോലീസിന് തിരിച്ചടിയായി.

ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു; അ‌പകടം പേട്ട പോലീസ് സ്റ്റേഷൻ മാർച്ചിനിടെ

പ്രതീകാത്മക ചിത്രം

Published: 

05 Oct 2026 | 08:18 AM

തിരുവനന്തപുരം: പേട്ട പോലീസ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാർച്ചിനിടെ ബാരിക്കേടിൽ കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ കൈ വിരൽ അറ്റു. ചാക്ക സ്വദേശി വിവേകിനാണ് പരിക്കുപറ്റിയത്. വിവേകിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻറെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെയാണ് സംഭവം ഉണ്ടായത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്ക് പിന്നാലെ തിരുവനന്തപുരത്ത് പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വെല്ലുവിളികളും ഇതിനെത്തുടർന്നുള്ള സംഘർഷങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ എസ്ഐ ഗോകുൽ ഭീഷണിപ്പെടുത്തിയത് വൻ വിവാദമായിരുന്നു.

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പോലീസ് ലാത്തിച്ചാർജിൽ എസ്ഐ ഗോകുലും കൻറോൺമെൻറ് സിഐ സതീഷ് കുമാറും എസ്എഫ്ഐ പ്രവർത്തകരെ വ്യക്തിപരമായി വിദ്വേഷം തീർക്കുന്ന രീതിയിൽ അ‌തിക്രമിച്ചു എന്നാണ് എസ്എഫ്ഐ നിലപാട്. ഇതിനെത്തുടർന്ന് ഇരുവർക്കുമെതിരേ എസ്എഫ്ഐ പ്രതിഷേധങ്ങൾ നടത്തുന്നതിനിടയിലാണ്, തന്റെ വീട്ടിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയാൽ നന്ദനെ പാർട്ടി ഓഫീസിൽ കയറി എടുക്കും എന്ന് എസ്ഐ ഗോകുൽ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

ALSO READ: മെസിയുടെ കേരള സന്ദർശന വിവാദം: ആന്റോ അ‌ഗസ്റ്റിനെതിരേ ഇഡി കേസ് വരുന്നു; അനുമതി കിട്ടിയെന്ന് റിപ്പോർട്ട്

എസ്ഐയുടെ ഭീഷണിയെത്തുടർന്ന് സിപിഎം അ‌തൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും എസ്ഐയുടെയും സിഐയുടെയും വീടുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുകയുമായിരുന്നു. എസ്ഐ ഗോകുലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതിന് പകരമെന്നോണം, എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻറെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഇതോടെ കന്‍റോണ്‍മെന്‍റ് സിഐ സതീഷ്കുമാറിന്‍റെ കാട്ടാക്കടയിലെ വീട്ടിലേക്ക് ആദ്യം ഡിവൈഎഫ്ഐയും പിന്നെ എസ്എഫ്ഐയും മാർച്ച് നടത്തി.

ക്രമസമാധാന പാലനത്തിനപ്പുറം, പോലീസുകാർ വ്യക്തിപരമായി പ്രതികരിച്ചത് വിഷയം കൂടുതൽ വഷളാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. എസ്ഐ ഗോകുലിന്റെ ഫോൺ വിളിക്ക് പിന്നാലെ സിഐ സതീഷ് കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും പോലീസിന് തിരിച്ചടിയായി. നന്ദന്റെ വീട്ടിലെ പരിശോധനയ്ക്ക് പിന്നാലെ, തീയിൽ കുരുത്തതാണെന്നും പേടിച്ച് പോയെന്ന് പറഞ്ഞേക്കെന്നും എസ്എച്ച്ഒ സതീഷ് പോസ്റ്റിട്ടു. ഇതിന് മറുപടിയുമായി എസ്എഫ്ഐയും സിപിഎം നേതാക്കളും രംഗത്തെത്തിയതോടെ കാര്യങ്ങൾ വീണ്ടും വഷളായി.

പത്താം തീയതി വരെ സമയം സർക്കാരിന് നൽകുമെന്നും അതിനുള്ളിൽ സിഐ സതീഷ് കുമാറിനെ സ്റ്റേഷനിൽ നിന്ന് മാറ്റിയില്ലെങ്കിൽ അനിശ്ചിത കാലസമരവുമായി എസ്എഫ്ഐ കൻറോൺമെൻറ് സ്റ്റേഷൻറെ മുന്നിലെത്തും എന്നാണ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ പ്രതിഷേധക്കാരുടെ നിലപാട്. എസ്എഫ്ഐക്ക് എതിരായ ഭീഷണിയിൽ എസ്ഐക്ക് എതിരേ വകുപ്പുതല നടപടി ഉണ്ടായേക്കും എന്ന് അ‌ഭ്യൂഹമുണ്ട്.

English Summary

An SFI activist lost a finger after it got caught in a barricade during a protest march organized by the CPM to the Pettah police station. Vivek, a native of Chacka, sustained the injury and has been admitted to a private hospital in Thiruvananthapuram. The incident occurred during a march held to protest against a police inspection conducted at the residence of SFI District Secretary Nandan.

Loading...
Unable to load recommendations.
Follow Us
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്