Kochi Metro: കൊച്ചി മെട്രോയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് നേരിട്ട് കടക്കാം; സ്‌കൈവാക്ക് വരുന്നു

Thrippunithura Railway-Metro Skywalk Project Awaits Approval From Authorities: യാത്രക്കാര്‍ക്കായുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ തമ്മില്‍ സംയോജിപ്പിക്കും ലക്ഷ്യമിട്ടുള്ള മള്‍ട്ടിമോഡല്‍ കണക്ടിവിറ്റി സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെഎംആര്‍എല്‍) സഹകരിച്ചാണ് ദക്ഷിണ റെയില്‍വേയുടെ നീക്കം.

Kochi Metro: കൊച്ചി മെട്രോയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് നേരിട്ട് കടക്കാം; സ്‌കൈവാക്ക് വരുന്നു

കൊച്ചി മെട്രോ

Published: 

14 Jun 2026 | 11:27 AM

കൊച്ചി: മെട്രോയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇനി നേരിട്ട് കടക്കാം. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിലേക്ക് സ്‌കൈവാക്ക് നിര്‍മിക്കാനുള്ള നിര്‍ദേശം ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്റെ പരിഗണനയില്‍. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായ യാത്ര സാധ്യമാക്കാം എന്ന ലക്ഷ്യത്തോടെയാണ് നീക്കം. റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ സ്‌കൈവാക്ക് നിര്‍മാണം വേഗത്തില്‍ തുടങ്ങും.

യാത്രക്കാര്‍ക്കായുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ തമ്മില്‍ സംയോജിപ്പിക്കും ലക്ഷ്യമിട്ടുള്ള മള്‍ട്ടിമോഡല്‍ കണക്ടിവിറ്റി സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെഎംആര്‍എല്‍) സഹകരിച്ചാണ് ദക്ഷിണ റെയില്‍വേയുടെ നീക്കം.

കെഎംആര്‍എല്ലുമായി കൂടിയാലോചിച്ച് സ്‌കൈവാക്കിന്റെ അലൈന്‍മെന്റ് അന്തിമമാക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വേയ്ക്കും മെട്രോയ്ക്കുമിടയില്‍ സുഗമമായ ഗതാഗതം സാധ്യമാക്കുന്ന ഈ പദ്ധതി, തിരക്കേറിയ റോഡുകളിലൂടെ സഞ്ചരിക്കാതെ തന്നെ യാത്രക്കാര്‍ക്ക് ട്രെയിനും മെട്രോയും കയറാന്‍ അവസരം നല്‍കുമെന്ന് എംപി ഹൈബി ഈഡന്‍ പറഞ്ഞു.

ട്രെയിന്‍ ഇറങ്ങി മെട്രോ കയറാനായി യാത്രക്കാര്‍ക്ക് ഏറെ ദൂരം നടക്കേണ്ടതുണ്ട്. കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് കുറയ്ക്കുന്നതിനും ആയിരക്കണക്കിന് ദൈനംദിന യാത്രക്കാര്‍ക്ക് സുരക്ഷിതമായ നടപ്പാത്ത ഒരുക്കുന്നതിനുമായി റെയില്‍വേയുടെ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ്. തൃപ്പൂണിത്തുറയിലെ തിരക്ക് പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സ്‌കൈവാക്ക് എത്രയും പെട്ടെന്ന് സാധ്യമാകണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണം വേഗത്തില്‍

ജെഎല്‍എന്‍ സ്‌റ്റേഡിയം സ്‌റ്റേഷനെയും കാക്കനാട് ഇന്‍ഫോപാര്‍ക്കിനെയും ബന്ധിപ്പിക്കുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. 10 സ്‌റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന 10.58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2027 ജൂലൈ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: Kochi Metro: ഇൻഫോപാർക്കിലേക്ക് മെട്രോ എത്താൻ വൈകും; കാത്തിരിക്കേണ്ടത് ഒരു വർഷത്തിലേറെ…

പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷം വിവിധ തരത്തിലുള്ള പരിശോധനകളും മറ്റും നടത്തും. ഇതിന് ശേഷം മാത്രമേ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയുള്ളൂ. സ്‌റ്റേഷന്‍ സൈറ്റുകളിലെ പൈലിങ്, പൈല്‍ ക്യാപ്പ് നിര്‍മാണം ഉള്‍പ്പെടെ എല്ലാ ജോലികളും പൂര്‍ത്തിയായതായി കെഎംആര്‍എല്‍ പറഞ്ഞു.

വയഡക്ട് പൈലിങ് ജോലിയുടെ ഏകദേശം 85 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യു ഗിര്‍ഡറുകളും ഐ ഗിര്‍ഡറുകളും അടങ്ങുന്ന ഏകദേശം 3.5 കിലോമീറ്റര്‍ സൂപ്പര്‍സ്ട്രക്ചര്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 25 മീറ്റര്‍ മുതല്‍ 30 മീറ്റര്‍ വരെ വയഡക്ട് നിര്‍മാണം നടക്കുന്നുണ്ട്. മഴക്കാലം കഴിഞ്ഞാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും. ട്രാക്ക് ജോലികള്‍, വൈദ്യുതി വിതരണം, സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സിസ്റ്റം കരാറും ഇതിനകം അന്തിമമാക്കിയിട്ടുണ്ട്.

എന്നാല്‍ ഈ പാത കടന്നുപോകുന്ന വിവിധ മേഖലകളില്‍ പലതരത്തിലുള്ള തടസങ്ങള്‍ നേരിട്ടിരുന്നു. പൈപ്പ്‌ലൈനും ജങ്ഷനും പടമുകളിനും ഇടയിലുള്ള സിവില്‍ ലൈന്‍ ജോലികളാണ് ഏറ്റവും ബുദ്ധിമുട്ടിലായത്. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പൈപ്പ്‌ലൈന്‍ ഇതുവഴിയാണ് കടന്നുപോകുന്നത്, ഇത് നിര്‍മാണത്തെ ബാധിച്ചു.

English Summary

Kochi Metro Rail Limited plans to build a skywalk linking Thrippunithura Railway Station with the nearby metro station. The project, which is awaiting approval, aims to provide safer and more convenient transit for passengers switching between rail and metro services.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ