AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പരശുറാം യാത്രികർ ആശങ്കപ്പെടേണ്ട; സൗകര്യങ്ങൾ കൂടും, ജനറൽ കോച്ച് കുറയില്ലെന്ന് റെയിൽവേ

Good News for Daily Passengers: Parashuram Express Getting LHB Coaches with More Seating Capacity: ഒൻപത് ജനറൽ കോച്ചുകളും, ഒൻപത് സെക്കൻഡ് സിറ്റിംഗ് കോച്ചുകളും രണ്ട് എ.സി ചെയർ കാറുമായിരിക്കും പുതിയ സംവിധാനത്തിലേക്ക് മാറുന്നതോടെ പരശുറാം എക്സ്പ്രെസിൽ ഇണ്ടാവുക എന്നായിരുന്നു പാലക്കാട് റെയിൽവേ ഡിവിഷൻ ആദ്യം നൽകിയ കുറിപ്പിൽ പറഞ്ഞിരുന്നത്. ഇത് യാത്രക്കാർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴി വച്ചിരുന്നു

പരശുറാം യാത്രികർ ആശങ്കപ്പെടേണ്ട; സൗകര്യങ്ങൾ കൂടും, ജനറൽ കോച്ച് കുറയില്ലെന്ന് റെയിൽവേ
ട്രെയിന്‍ Image Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 18 Sep 2026 | 09:26 AM

ജോലിക്കും മറ്റു ആവശ്യങ്ങൾക്കും ആളുകൾ നിത്യവും ഉപയോഗിക്കുന്ന ഒരു ട്രെയിൻ സർവീസാണ് കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേകും തിരിച്ചുമുള്ള പരശുറാം എക്പ്രെസ്. എന്നാൽ കഴിഞ്ഞ ദിവസം വന്ന റെയിൽവേയുടെ പ്രഖ്യാപനം ഈ ട്രെയിനിലെ നിത്യ യാത്രക്കാരെ ആശങ്കയിലാക്കിയിരുന്നു. ആധുനിക എൽ.എച്ച്.ബി കോച്ചുകളിലേക്ക് ട്രെയിൻ മാറുന്നതോടെ ജനറൽ കോച്ചുകളുടെ എണ്ണത്തിൽ കുറവുണ്ടാകും എന്നായിരുന്നു കഴിഞ്ഞ ദിവസം റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിലേക്ക് മാറുമ്പോഴും ജനറൽ കോച്ചുകളുടെ എണ്ണത്തിൽ കുറവുണ്ടാകില്ല എന്ന് റെയിൽവേ പിന്നീട് വ്യക്തമാക്കി..

മംഗളുരു-കന്യാകുമാരി (16649) പരശുറാം എക്സ്പ്രെസ്സ് സെപ്റ്റംബർ 22-നും, കന്യാകുമാരി-മംഗളുരു (16650) 23-നുമാണ് പഴയ സംവിധാനത്തിലുള്ള പരമ്പരാഗത കോച്ചുകളിൽ നിന്നും ഐ.സി.എഫിൻ്റെ ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകളിലേക്ക് മാറുന്നത്. എൽ.എച്ച്.ബി കോച്ചുകളിൽ ഒരു എസ്.എൽ.ആർ.ഡി കോച്ച് ഉൾപ്പടെ 16 ജനറൽ കോച്ചുകൾ ഉണ്ടാകും എന്നാണ് റെയിൽവേ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതോടെ ദൈനംദിന യാത്രക്കാർക്ക് പഴയ രീതിയിൽ തന്നെ ട്രെയിനിൽ യാത്ര തുടരാനാകും.

Also Read: നശിപ്പിച്ചത് നിരവധി കല്യാണങ്ങൾ; മൂന്ന് പരാതികളിൽ കാറ്ററിം​ഗ് ഉടമ വിഷ്ണുമോഹൻ കസ്റ്റഡിയിൽ

ഒൻപത് ജനറൽ കോച്ചുകളും, ഒൻപത് സെക്കൻഡ് സിറ്റിംഗ് കോച്ചുകളും രണ്ട് എ.സി ചെയർ കാറുമായിരിക്കും പുതിയ സംവിധാനത്തിലേക്ക് മാറുന്നതോടെ പരശുറാം എക്സ്പ്രെസിൽ ഇണ്ടാവുക എന്നായിരുന്നു പാലക്കാട് റെയിൽവേ ഡിവിഷൻ ആദ്യം നൽകിയ കുറിപ്പിൽ പറഞ്ഞിരുന്നത്. ഇത് യാത്രക്കാർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴി വച്ചിരുന്നു. എന്നാൽ പിന്നീട് കോച്ചുകളുടെ എണ്ണത്തിൽ വ്യക്തത വരുത്തി റെയിൽവേ അധികൃതർ പുതിയ കുറിപ് പുറത്തിറക്കുകയായിരുന്നു.

റെയിൽവേയുടെ പുതിയ അറിയിപ്പ് പ്രകാരം മുന്ന് സെക്കൻഡ് സിറ്റിംഗ് കോച്ചുകൾ റിസർവേഷൻ ഇല്ലാത്ത 15 ജനറൽ കോച്ചുകൾ, ഒരു ഭിന്നശേഷി സൗഹൃദ കോച്ച് രണ്ട് എ.സി ചെയർകാർ എന്നിങ്ങനെ 21 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാവുക. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ 23 കോച്ചുകളാണ് ഉള്ളത്. മൂന്ന് സെക്കൻഡ് സിറ്റിംഗ് കോച്ചുകളിലുമായി ആകെ 315 സീറ്റുകളാണ് ഉള്ളത്. 16 ജനറൽ കോച്ചുകളിലായി 1680 സീറ്റുകളും, രണ്ട് ചെയർകാറുകളിലുമായി 146 സീറ്റുകളും ഉണ്ട്. എന്നാൽ പുതിയ എൽ.എച്ച്.ബി കോച്ചുകൾക്ക് സാധാരണ കോച്ചുകളെ അപേക്ഷിച്ച് നീളം കൂടുതലാണ് എന്നതിനാൽ ഓരോ കോച്ചുകളിലും സീറ്റുകളുടെ എണ്ണവും കൂടുതലായിരിക്കും.

English Summary

Railways assured passengers that upgrading the Parashuram Express to modern LHB coaches will not reduce general coaches. The train will feature 21 longer coaches with increased seating capacity and improved facilities.

Follow Us