SMA Controversy: SMA മരുന്ന് വിവാദം: പുതിയ മരുന്നിന്റെ വിശ്വാസ്യത ബോധ്യപ്പെടുത്തണമെന്ന് കെ കെ ശൈലജ

മരുന്നുമായി ബന്ധപ്പെട്ട രക്ഷിതാക്കൾക്ക് ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമാണ് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും സാധാരണ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്ന് മാറി മറ്റൊരു മരുന്ന് മുന്നറിയിപ്പില്ലാതെ വിതരണം ചെയ്തതും അതിൽ സാമ്പിൾ എന്ന ലേബലുള്ള ബോട്ടിൽ ഉണ്ടായിരുന്നതും രക്ഷിതാക്കളിൽ ആശങ്ക ഉയർത്തി.....

SMA Controversy: SMA മരുന്ന് വിവാദം: പുതിയ മരുന്നിന്റെ വിശ്വാസ്യത ബോധ്യപ്പെടുത്തണമെന്ന് കെ കെ ശൈലജ

K K Shailaja

Published: 

25 Oct 2026 | 09:37 AM

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി( SMA) മരുന്നു വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി കെ കെ ശൈലജ. ജനറിക് മരുന്നുകൾക്ക് തങ്ങൾ എതിരല്ലെന്നും പുതിയ മരുന്നതിന്റെ വിശ്വാസത ബോധ്യപ്പെടുത്തേണ്ടത് ഉണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി. മരുന്നുമായി ബന്ധപ്പെട്ട രക്ഷിതാക്കൾക്ക് ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമാണ് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും സാധാരണ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്ന് മാറി മറ്റൊരു മരുന്ന് മുന്നറിയിപ്പില്ലാതെ വിതരണം ചെയ്തതും അതിൽ സാമ്പിൾ എന്ന ലേബലുള്ള ബോട്ടിൽ ഉണ്ടായിരുന്നതും രക്ഷിതാക്കളിൽ ആശങ്ക ഉയർത്തി.

അവരിൽ ചിലർ മുൻ മന്ത്രി എന്ന നിലയിൽ തങ്ങളെയും വിളിച്ചിരുന്നു. അതിനാലാണ് ഇത് ആവശ്യപ്പെടുന്നത് എന്നും ശൈലജ ഫേസ്ബുക്കിൽ കുറച്ചു. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്ന് കുട്ടികളിൽ നല്ല ഫലം ഉണ്ടാക്കി എന്നും പെട്ടെന്ന് മരുന്ന് മാറിയാൽ അവർ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകുമോ എന്ന് രക്ഷിതാക്കൾ ഭയക്കുന്നു. ഇപ്പോൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന മരുന്നിന്റെ വിശ്വാസ്യത അവരെ ബോധ്യപ്പെടുത്താനും ക്ലിനിക്കൽ ട്രയലിനുള്ള സാമ്പിൾ വിതരണം ചെയ്യാൻ ഇടയായത് എന്തുകൊണ്ടാണ് എന്ന് സർക്കാർ വിശദീകരിക്കാനും അതിൽ ആരോഗ്യ മന്ത്രിക്കും ബാധ്യതയുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.

ALSO READ:14-കാരിയെ മയക്കുമരുന്നുനൽകി പീഡിപ്പിച്ച് കുഴൽപ്പണം കടത്താൻ മറയാക്കി; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ 3 പേർ പിടിയിൽ

റോഷ് എന്ന വിദേശ കമ്പനിയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരം ഉള്ള മരുന്ന് ഇന്ത്യൻ കമ്പനിക്ക് നിർമ്മിച്ചു നൽകുവാൻ സാധിക്കുമെങ്കിൽ അത് അങ്ങേയറ്റം സ്വാഗതാർഹമാണ്.1970 ലെ ഇന്ത്യൻ പാറ്റൻ്റ് നിയമം 2005 ൽ ഭേദഗതി ചെയ്ത് ഉല്പന്ന(Product) പാറ്റൻ്റടക്കം കുത്തക കമ്പനികൾക്ക് നൽകിയത് അന്നത്തെ കേന്ദ്ര ഗവണ്മെണ്ടാണ്. അതുകൊണ്ടാണ് നാറ്റ് കൊയ്ക്ക് റോഷ്നെതിരെ കോടതിയെ സമീപിക്കേണ്ടി വന്നതെന്നും കുത്തകരുടെ പാറ്റിന്റെ കാലാവധി നീട്ടി കൊടുത്തതും 2005ലെ നിയമത്തിന്റെ തരക്കേടായിരുന്നു.

ജനറിക് മരുന്നുകൾക്ക് തങ്ങൾ എതിരല്ല…

ഇപ്പോൾ ആ കാലാവധി കഴിയുമ്പോഴാണ് ഇന്ത്യൻ കമ്പനികൾക്ക് മരുന്നിൽ പാദനത്തിന് അപേക്ഷിക്കൻ കഴിയുന്നത് ഒരേ രാസഘടകങ്ങൾ ഉള്ള മരുന്നിനു വിദേശ കമ്പനികൾ വൻ തുക ഈടാക്കാൻ തയ്യാറായി നിരവധി ഇന്ത്യൻ കമ്പനികൾ കാലത്ത് പൂട്ടി പോവുകയും ചെയ്തിട്ടുണ്ട് എന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

ജനറിക് മരുന്നുകൾക്ക് തങ്ങൾ എതിരല്ല. 2017 ൽ’ കേരളാ ജനറിക്’ എന്നസ്കീം കൊണ്ടുവന്ന് ജീവിത ശൈലി രോഗങ്ങൾക്ക് കമ്പനികളിൽ നിന്ന് ബ്രാൻഡഡ് ജനറിക് മരുന്ന് ശേഖരിച്ച് വിതരണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കേരളത്തിൽ വലിയ ആശ്വാസം ഉണ്ടായത് എന്ന് ഓർക്കുന്നു. എന്നാൽപോലും പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താൻ കമ്പനിക്കും സർക്കാരിനും സാധിക്കണമെന്നും വ്യക്തമാക്കി.

ENGLISH SUMMARY

Former Minister K.K. Shailaja has responded to the controversy surrounding the medication for Spinal Muscular Atrophy (SMA). She clarified that they are not opposed to generic medicines, but emphasized that the credibility of the new drug needs to be established.

Loading...
Unable to load recommendations.
Follow Us
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി