Speak Up Project: ചോദിക്കാൻ ആളുണ്ട്! ഗാർഹിക പീഡനങ്ങൾ അവസാനിപ്പിക്കാൻ ” സ്പീക്ക് അപ്” പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Speak Up Project: മാത്രമല്ല ഇതുമായി ബന്ധപ്പെട്ട പരാതി നൽകുന്ന സ്ത്രീകളുടെ വിവരങ്ങൾ രഹസ്യമായിത്തന്നെ സൂക്ഷിമെന്നും നോഡൽ ഓഫീസർ അജിത ബീഗം വ്യക്തമാക്കി.സ്ത്രീധനം കുറഞ്ഞു പോയി എന്ന പേരും പറഞ്ഞ് കൊല്ലത്തെ ഒരു യുവതി നേരിട്ട കൊടിയ പീഡനങ്ങളുടെയും ശരീരത്തിലേറ്റ മുറിപ്പാടുകളുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്നത്. ജീവൻ നഷ്ടപ്പെട്ട വിസ്മയയും ഉത്തരയും.........

Speak Up Project: ചോദിക്കാൻ ആളുണ്ട്! ഗാർഹിക പീഡനങ്ങൾ അവസാനിപ്പിക്കാൻ  സ്പീക്ക് അപ് പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Ramesh Chennithala

Published: 

08 Oct 2026 | 04:07 PM

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങൾക്കെതിരെ സ്പീക് അപ് പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. സമൂഹത്തിൽ ഗാർഹിക പീഡനങ്ങളും അതിനു പിന്നാലെയുള്ള ആത്മഹത്യ പോലുള്ള പല വിപത്തുകളും കൂടിവരുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി എന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.സതി എന്ന ദുരാചാരം ഈ സമൂഹത്തിൽ നിന്നും കുഴിച്ചുമൂടിയെങ്കിലും ഇന്നും വീടിന്റെ അകത്തളങ്ങളിൽ പുതിയ രൂപത്തിൽ സതി തുടരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പദ്ധതിക്ക് ആഭ്യന്തര മന്ത്രി പ്രഖ്യാപനം നടത്തിയത്.

മാത്രമല്ല ഇതുമായി ബന്ധപ്പെട്ട പരാതി നൽകുന്ന സ്ത്രീകളുടെ വിവരങ്ങൾ രഹസ്യമായിത്തന്നെ സൂക്ഷിമെന്നും നോഡൽ ഓഫീസർ അജിത ബീഗം വ്യക്തമാക്കി.സ്ത്രീധനം കുറഞ്ഞു പോയി എന്ന പേരും പറഞ്ഞ് കൊല്ലത്തെ ഒരു യുവതി നേരിട്ട കൊടിയ പീഡനങ്ങളുടെയും ശരീരത്തിലേറ്റ മുറിപ്പാടുകളുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്നത്. ജീവൻ നഷ്ടപ്പെട്ട വിസ്മയയും ഉത്തരയും ഇന്നും കേരളത്തിൽ തീരാ നോവായി മാറുകയാണ്.

ALSO READ:ഗുരുവായൂരിലെ ഉദയാസമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്തണം; ഉത്തരവിട്ട് സുപ്രീംകോടതി

ഏഴ് വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 92 സ്ത്രീകളാണ്…

എന്നാൽ ഇന്നും കേരളത്തിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കോ ആത്മഹത്യകൾക്കോ കൊടിയ പീഡനങ്ങൾക്കോ യാതൊരുവിധത്തിലുള്ള അറുതിയും വന്നിട്ടില്ല.ഗാർഹിക പീഡനത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 92 സ്ത്രീകളാണ്. 15000ത്തോളം പരാതികളാണ് പോലീസിന് മുന്നിൽ ഇതുമായി ബന്ധപ്പെട്ട് എത്തിയത്. ഇസ്മയുടെ മരണത്തിന് അപരാജിത എന്ന പദ്ധതി പോലീസ് ആവിഷ്കരിച്ചിരുന്നു.

തുടക്കത്തിൽ സമഗ്രമായി നടന്നുവെങ്കിലും ഉദ്യോഗസ്ഥരുടെ സ്ഥലം മാറലും ഭരണ മാറ്റവും ഉണ്ടായതോടെ പദ്ധതി തണുപ്പൻ മട്ടിലായി മാറി. ഓരോ തവണയും ഓരോ പുതിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് സമൂഹമാധ്യമങ്ങൾ അടക്കം ചർച്ച ചെയ്യുന്നു എന്നല്ലാതെ ഇതിന് ഒരു സ്ഥിരമായ പരിഹാരം കൊണ്ടുവരുവാൻ നമ്മുടെ ഭരണകൂടത്തിന് ഇനിയും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്പീക് അപ് എന്ന പദ്ധതി വരുന്നത്.

ENGLISH SUMMARY

The Home Department has launched the ‘Speak Up’ initiative to address domestic violence. The Home Minister stated that the new scheme was introduced against the backdrop of rising incidents of domestic violence in society and the resulting tragedies, such as suicides.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു