Guruvayoor Temple : ഗുരുവായൂരിലെ ഉദയാസമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്തണം; ഉത്തരവിട്ട് സുപ്രീംകോടതി
Guruvayoor Temple Puja Time:മുൻവർഷങ്ങളിലെ പോലെ ഇത്തവണയും വൃശ്ചികമാസത്തെ ഏകാദശി ദിവസം തന്നെ പൂജ നടത്തണമെന്നാണ് കോടതി നിർദ്ദേശം നൽകിയത്. കഴിഞ്ഞവർഷവും കോടതി ഇടപെടലിനെ തുടർന്നാണ് ഈ ദിവസങ്ങളിൽ പൂജ നടത്തിയിരുന്നത്. എന്നാൽ ഇതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി ബോർഡിന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നും വ്യക്തമാക്കി............
ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകദശി ദിവസത്തെ ഉദയാസമയ പൂജയുടെ തീയതി മാറ്റാനുള്ള ദേവസ്വം ബോർഡ് നീക്കത്തിന് തിരിച്ചടിയായി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഈ വർഷം ഉദയാസമയ പൂജ വൃശ്ചിക മാസ്തിലെ ഏകാദശി ദിവസമായ നവംബർ 21ന് തന്നെ നടത്താൻ ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചതായി റിപ്പോർട്ട്. എന്നാൽ ബോർഡിന് ആവശ്യമാണെങ്കിൽ തുലാമാസത്തിലെ ഏകാദശി ദിവസമായ ഒക്ടോബർ 22 നും ഇത് നടത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുൻവർഷങ്ങളിലെ പോലെ ഇത്തവണയും വൃശ്ചികമാസത്തെ ഏകാദശി ദിവസം തന്നെ പൂജ നടത്തണമെന്നാണ് കോടതി നിർദ്ദേശം നൽകിയത്. കഴിഞ്ഞവർഷവും കോടതി ഇടപെടലിനെ തുടർന്നാണ് ഈ ദിവസങ്ങളിൽ പൂജ നടത്തിയിരുന്നത്. എന്നാൽ ഇതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി ബോർഡിന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നും വ്യക്തമാക്കി.
ALSO READ:ആനയ്ക്ക് മുതൽ ഫ്ലൈറ്റിന് വരെ രക്ഷയില്ല! ഇന്നും നാളെയും മറ്റന്നാളും ഇടിമിന്നൽ, മഴ; യെല്ലോ അലർട്ട്
വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് കാരണമാണ് ഉദയാസമയ പൂജ തുലാമാസത്തിലേക്ക് മാറ്റാൻ ക്ഷേത്രം തന്ത്രിയുടെ അനുമതിയോടെ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. എന്നാൽ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പൂജയുടെ ദിവസം മാറ്റുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അറിയിച്ചു. കേസിൽ ഡിസംബറിൽ കോടതി വിശദമായ വാദം കേൾക്കും.
ഉദയാസമയ പൂജയുടെ തീയതി മാറ്റാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പുഴക്കര ചേനാസ് മനയിലെ പിസി ഹരി ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കാർക്കായി സീനിയർ അഭിഭാഷകരായ സിഎസ് വൈദ്യനാഥൻ, ഗുരു കൃഷ്ണകുമാർ, കെ പരമേശ്വരൻ, അഭിഭാഷകൻ എ കാർത്തിക്ക് എന്നിവരാണ് ഹാജരായത്. കൂടാതെ ഗുരുവായൂർ ദേവസ്വം ബോർഡിനു വേണ്ടി സീനിയർ അഭിഭാഷകൻ ആര്യമ സുന്ദരം, അഭിഭാഷകൻ എം എൽ ജിഷ്ണു എന്നിവരും തന്ത്രിക്ക് വേണ്ടി സീനിയർ അഭിഭാഷകനായ വി ഗിരിയും ആണ് കോടതിയിൽ ഹാജരായത്.
ENGLISH SUMMARY
The Supreme Court’s interim order has come as a setback to the Devaswom Board’s move to change the date of Udayasama Puja on the day of Vrischikamasa Ekdashi at the Guruvayur temple. A bench headed by Justice Arvind Kumar has reportedly suggested that this year the Udayasama Puja be performed on November 21, the Ekadashi day of Vrischika Mast itself.