Sreekaryam Flyover: തിരുവനന്തപുരം മെട്രോയ്ക്ക് കരുത്ത്; ശ്രീകാര്യം മേൽപ്പാലം നിർമാണം നിർണായക ഘട്ടത്തിൽ

Sreekaryam Flyover Update: മെട്രോ റെയിൽ പദ്ധതിയുടെ നിർമാണത്തിനും ശ്രീകാര്യം മേൽപ്പാലം നിർണായകമാണ്. മേൽപ്പാലത്തിന്റെ മധ്യഭാഗത്ത് മെട്രോ തൂണുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കി റോഡ് വികസനത്തെ മെട്രോ ഇടനാഴിയുമായി സംയോജിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സർവീസ് റോഡിനായി നിശ്ചയിച്ചിട്ടുള്ള പാതയിലാണ് നിലവിൽ പ്രതിമകൾ സ്ഥിതി ചെയ്യുന്നത്.

Sreekaryam Flyover: തിരുവനന്തപുരം മെട്രോയ്ക്ക് കരുത്ത്; ശ്രീകാര്യം മേൽപ്പാലം നിർമാണം നിർണായക ഘട്ടത്തിൽ

പ്രതീകാത്മക ചിത്രം

Updated On: 

28 Nov 2026 | 07:28 AM

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന ശ്രീകാര്യം മേൽപ്പാലം പദ്ധതി നിർണായക ഘട്ടത്തിലേക്ക്. മേൽപ്പാല നിർമാണത്തിന് തടസ്സമായിരുന്ന ശ്രീകാര്യം ജങ്ഷനിലെ ശ്രീനാരായണ ഗുരു, അയ്യങ്കാളി പ്രതിമകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തി. പ്രതിമകൾ നിലവിലുള്ള സ്ഥലത്തിന് സമീപത്തേക്ക് മാറ്റിസ്ഥാപിക്കാൻ അനുയോജ്യമായ ഭൂമി ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്.

പ്രതിമകൾ സ്ഥാപിച്ചിരുന്ന ഭാഗത്തോട് ചേർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായി ജില്ലാ കളക്ടർ കെഎസ് അഞ്ജു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കണ്ടെത്തിയ പുതിയ സ്ഥലത്തേക്ക് പ്രതിമകൾ മാറ്റാൻ പ്രതിമകളുടെ സംരക്ഷണച്ചുമതലയുള്ളവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ പ്രതിമകൾ മാറ്റുന്ന നടപടികൾ ആരംഭിക്കുമെന്നും കളക്ടർ വ്യക്തമാക്കി. അനുയോജ്യമായ സ്ഥലം ലഭിച്ച സാഹചര്യത്തിൽ ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി, മേൽപ്പാല നിർമാണം പൂർണതോതിൽ മുന്നോട്ട് കൊണ്ടുപോകാനായേക്കും.

ALSO READ: തിരുവനന്തപുരം മെട്രോ വൈകുമോ? ഒരു മാസത്തിനുള്ളിൽ നിർണായക തീരുമാനം

തിരുവനന്തപുരം മെട്രോയ്ക്ക് കരുത്ത്

നിർദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ നിർമാണത്തിനും ശ്രീകാര്യം മേൽപ്പാലം നിർണായകമാണ്. മേൽപ്പാലത്തിന്റെ മധ്യഭാഗത്ത് മെട്രോ തൂണുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കി റോഡ് വികസനത്തെ മെട്രോ ഇടനാഴിയുമായി സംയോജിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സർവീസ് റോഡിനായി നിശ്ചയിച്ചിട്ടുള്ള പാതയിലാണ് നിലവിൽ പ്രതിമകൾ സ്ഥിതി ചെയ്യുന്നത്. പ്രതിമകൾ മാറ്റുന്നതിൽ തീരുമാനമാകാതെ വന്നതോടെ മാസങ്ങളായി നടപടികൾ വൈകിയിരുന്നു. ഇതോടെ നിർമാണ ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് തടസ്സമില്ലാതെ പണികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായി.

പദ്ധതി ചെലവ്

535 മീറ്റർ നീളമുള്ള നാലുവരി ശ്രീകാര്യം മേൽപ്പാലം നിർമിക്കുന്നത് 177 കോടി രൂപ ചെലവിലാണ്. കഴക്കൂട്ടത്തേക്കും ടെക്നോപാർക്കിലേക്കുമുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ സർവീസ് റോഡുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, മറ്റ് അനുബന്ധ യൂട്ടിലിറ്റി സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

2025 ജനുവരിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും വൈദ്യുതി ലൈനുകൾ, പൈപ്പ്‌ലൈനുകൾ എന്നിവ മാറ്റുന്നതിലെ തടസ്സങ്ങളും രൂപകൽപ്പനയിലെ തയാറെടുപ്പുകളും പ്രതിമകൾ മാറ്റുന്നതിലെ കാലതാമസവും കാരണം പാലത്തിന്റെ നിർമാണം വൈകുകയായിരുന്നു. നിലവിൽ, കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ലൈൻ ജോലികൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതിമകൾ മാറ്റിസ്ഥാപിക്കുന്ന നടപടി വേഗത്തിലാകുന്നത് കൂടി, നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനായേക്കും.

English Summary:

The construction of the Sreekaryam flyover in Thiruvananthapuram has reached a crucial stage, with the relocation of the statues of Sree Narayana Guru and Ayyankali at Sreekaryam Junction nearing completion. The district administration has identified suitable alternative land close to their existing location, and the authorities responsible for maintaining the statues have agreed to the relocation.

Loading...
Unable to load recommendations.
Follow Us
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?