AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ വൈകുമോ? ഒരു മാസത്തിനുള്ളിൽ നിർണായക തീരുമാനം

Thiruvananthapuram Metro Project Updates : കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഡിപിആറും സിഎംപി റിപ്പോർട്ടും ഉൾപ്പെടെയുള്ള പദ്ധതി രേഖകൾ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. മെട്രോ റെയിൽ വിഭാഗം, ഗതാഗത വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പദ്ധതി വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.

Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ വൈകുമോ? ഒരു മാസത്തിനുള്ളിൽ നിർണായക തീരുമാനം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 30 Oct 2026 | 02:17 PM

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ദീർഘകാല ആവശ്യമായിരുന്നസ മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിർദിഷ്ട മെട്രോ പദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ടും (ഡിപിആർ) പരിഷ്കരിച്ച സമഗ്ര മൊബിലിറ്റി പ്ലാനും (സിഎംപി) സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണുള്ളത്. ഇക്കാര്യത്തിൽ ഒരു മാസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ഡിപിആർ സർക്കാരിന്റെ പരിഗണനയിൽ

കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തും മെട്രോ എത്തുന്നതോടെ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന് അത് വലിയൊരു കരുത്താകും. നിർദിഷ്ട മെട്രോ പദ്ധതിക്കായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടും തുടർനടപടികൾ വൈകുകയാണ്. ഡിപിആറും സമഗ്ര മൊബിലിറ്റി പ്ലാനും കഴിഞ്ഞ രണ്ട് മാസമായി സർക്കാരിന്റെ മുന്നിലാണ്. ഇതുവരെയും തുടർനടപടികളിലേക്ക് കടന്നിട്ടില്ല. ഒരു മാസത്തിനകം അന്തിമ തീരുമാനം ഉണ്ടായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഡിപിആറും സിഎംപി റിപ്പോർട്ടും ഉൾപ്പെടെയുള്ള പദ്ധതി രേഖകൾ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. മെട്രോ റെയിൽ വിഭാഗം, ഗതാഗത വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പദ്ധതി വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആണ് തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്കായി അടിസ്ഥാനപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ALSO READ: പിങ്ക് ലൈൻ 2027 ഓഗസ്റ്റിൽ; കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി വീശി എഐഐബി

ജനസംഖ്യ തടസ്സമാകുമോ?

മെട്രോ റെയിൽ പദ്ധതി നടപ്പാക്കുന്ന നഗരത്തിൽ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ വേണമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന മാനദണ്ഡം. 2017ലെ ദേശീയ മെട്രോ റെയിൽ നയത്തിൽ നിഷ്കർഷിച്ചിട്ടുള്ള ഈ ജനസംഖ്യാ മാനദണ്ഡങ്ങൾ നിർദിഷ്ട പദ്ധതിക്ക് തിരിച്ചടിയാകാതിരിക്കാൻ വിശദമായ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെഎംആർഎൽ വൃത്തങ്ങൾ അറിയിച്ചു. കോർപറേഷൻ, മൂന്ന് മുനിസിപ്പാലിറ്റികൾ, 51 ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന 1,194 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നഗര ആസൂത്രണ മേഖലയിൽ 2011ലെ സെൻസസ് പ്രകാരം ഏകദേശം 26 ലക്ഷം ജനങ്ങളുണ്ടെന്ന് കെഎംആർഎൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരുവനന്തപുരം മെട്രോ

പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്ററിലാണ് തിരുവനന്തപുരം മെട്രോ ഒരുങ്ങുന്നത്. ഈ ഇടനാഴി പാപ്പനംകോടിനെ കരമന, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, മെഡിക്കൽ കോളേജ്, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, കൊച്ചുവേളി, വിമാനത്താവളം, ഈഞ്ചക്കൽ തുടങ്ങിയ പ്രധാന റെസിഡൻഷ്യൽ, വാണിജ്യ, ഭരണ, വിദ്യാഭ്യാസ, തൊഴിൽ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതായിരിക്കും. 27 സ്റ്റേഷനുകളാണ് ഒരുക്കുക. ഇടനാഴിക്ക് ഏകദേശം 8,000 കോടി രൂപ ചെലവ് വന്നേക്കും.  പാപ്പനംകോട്, ആനയറ എന്നിവിടങ്ങളിൽ ഇന്റർമോഡൽ സൗകര്യങ്ങളും കഴക്കൂട്ടത്ത് പ്രത്യേക മെട്രോ റെയിൽ യാർഡും നിർദേശിച്ചിട്ടുണ്ട്.

English Summary:

The proposed Thiruvananthapuram Metro Rail project is awaiting further progress following issues related to its Detailed Project Report and Comprehensive Mobility Plan. The project aims to improve public transportation in the capital city, reduce traffic congestion and provide faster connectivity between major residential and commercial areas.

Follow Us