Vehicle Modification : ഫൈൻ അടയ്ക്കാൻ ലോൺ വേണ്ടിവരും! വാഹന മോഡിഫിക്കേഷന് ഹൈക്കോടതിയുടെ പൂട്ട്, ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാൻ നിർദേശം
High Court On Vehicle Modification : മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിനോട് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. മോട്ടോർ വാഹന നിയമത്തിൽ നിഷ്കർഷിക്കുന്നതിനപ്പുറത്തേക്ക് യാതൊരുവിധ മോഡിഫിക്കേഷനുകളും വണ്ടികളിൽ നടത്താൻ സാധിക്കില്ല എന്നാണ് കോടതി നിലപാട് എടുത്തിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിനോട് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. മോട്ടോർ വാഹന നിയമത്തിൽ നിഷ്കർഷിക്കുന്നതിനപ്പുറത്തേക്ക് യാതൊരുവിധ മോഡിഫിക്കേഷനുകളും വണ്ടികളിൽ നടത്താൻ സാധിക്കില്ല എന്നാണ് കോടതി നിലപാട് എടുത്തിരിക്കുന്നത്. വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഈ നിർദ്ദേശം വന്നിരിക്കുന്നത്.
പത്തനംതിട്ട ആറന്മുളയിൽ പ്രളയ ദുരിതാശ്വാസത്തിന് എത്തിയ രൂപമാറ്റം വരുത്തിയ ജീപ്പിന് പിഴ ഇട്ടതുമായി ബന്ധപ്പെട്ട രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്യുകയും പിന്നീട് ഈ നടപടി ഒഴിവാക്കുകയും പകരം അവരെ സ്ഥലം മാറ്റുകയും സർക്കാർ ചെയ്തിരുന്നു. ഈ സംഭവവും കോടതിയുടെ ശ്രദ്ധയിൽ വന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തിയ രൂപമാറ്റം വരുത്തിയ വാഹനത്തിന് 5000 രൂപ മാത്രം പിഴ ഇട്ടത് ആണ് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചത്. പിഴ ഈടാക്കിയ ധാർ ജീപ്പിന്റെ ചിത്രങ്ങൾ ഹൈക്കോടതി പരിശോധിക്കുകയും ചെയ്തു. ഈ വാഹനത്തിൽ അനധികൃതമായി 6 നിയമ ലംഘനങ്ങൾ നടന്നിട്ടുണ്ട് എന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഇതിന് 5000 രൂപ പിഴയും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഫൈനുമാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തിയത്.
ആറോളം അനധികൃത നിമലങ്കങ്ങൾക്ക് ആകെ 5000 രൂപ മാത്രം പിഴ ഈടാക്കിയതിൽ ഹൈക്കോടതി ഞങ്ങളുടെ അസംതൃപ്തി രേഖപ്പെടുത്തി. ആറ് നിയമ ലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം എന്നായിരുന്നു കോടതിയുടെ പക്ഷം. പിഴയിട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്ന സമീപനമാണ് കോടതി സ്വീകരിച്ചത്.
ഇതോടൊപ്പം തന്നെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും ഹൈക്കോടതി കർശന നിർദേശവും നൽകി. വലിപ്പമുള്ള ടയറുകൾ തീതുപ്പുന്ന സൈലൻസറുകൾ, തീവ്രത കൂടിയ ലൈറ്റുകൾ അനധികൃതമായി ഉപയോഗിക്കുന്നത്, എന്നിങ്ങനെയുള്ള എല്ലാ നിയമലംഘനങ്ങൾക്കും എതിരെ കർശന നടപടിയെടുക്കാൻ ആണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.