Supplyco Onam 2026 Turnover: 35 ദിവസം കൊണ്ട് 422 കോടി! സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിറ്റു വരവ്
Supplyco Onam 2026 Turnover:ഴിഞ്ഞവർഷം 2025 ഓണക്കാലത്ത് ആകെ വിറ്റു വരവ് 385. 42 കോടി രൂപയായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റു വരവിൽ വൻവർദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. അതേസമയം സബ്സിഡി ഉള്ള ഒരുവിധം എല്ലാ സാധനങ്ങൾക്കും വില വർദ്ധിപ്പിക്കാതെ കൂടാതെ പല സാധനങ്ങളുടെയും വില കുറച്ചിട്ടും ആണ് ഈ നേട്ടത്തിൽ എത്താൻ സാധിച്ചതെന്നും ജനങ്ങൾ

Supplyco
തിരുവനന്തപുരം: സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിൽപ്പന. 422.17 കോടി രൂപയുടെ വിറ്റു വരവ് ആണ് ഈ വർഷം. ജൂലൈ 22 മുതൽ ആഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത് ഇവയിൽ 153.4 9 കോടി രൂപയുടെ സാധനങ്ങളുടെ വില്പനയിലൂടെയും 268.8 9 കോടി രൂപ നോൺ സബ്സിഡി സാധനങ്ങളുടെ വില്പനയിലൂടെയും ആണ് ലഭ്യമായതെന്നും റിപ്പോർട്ട്. അതേസമയം കഴിഞ്ഞ വർഷത്തെ വിൽപ്പന കണക്കുമായി ബന്ധപ്പെടുത്തുമ്പോൾ ഇത് റെക്കോർഡ് വിൽപ്പന തന്നെയാണ്. കഴിഞ്ഞവർഷം 2025 ഓണക്കാലത്ത് ആകെ വിറ്റു വരവ് 385. 42 കോടി രൂപയായിരുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റു വരവിൽ വൻവർദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. അതേസമയം സബ്സിഡി ഉള്ള ഒരുവിധം എല്ലാ സാധനങ്ങൾക്കും വില വർദ്ധിപ്പിക്കാതെ കൂടാതെ പല സാധനങ്ങളുടെയും വില കുറച്ചിട്ടും ആണ് ഈ നേട്ടത്തിൽ എത്താൻ സാധിച്ചതെന്നും ജനങ്ങൾ സപ്ലൈകോയെ മുൻവർഷങ്ങളേക്കാൾ ആശ്രയിച്ചതിനാൽ ആണ് ഇത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്ക് കുറച്ചു നൽകി. ശബരി സബ്സിഡി വെളിച്ചെണ്ണ 20 രൂപ കുറച്ചു നൽകി കൂടാതെ കഴിഞ്ഞവർഷം വെളിച്ചെണ്ണയിൽ നിന്നും മാത്രം നൂറുകോടി രൂപയാണ് ലഭിച്ചിരുന്നത്. സംസ്ഥാനത്ത് ഒട്ടാകെ മൂന്ന് മെഗാ ട്രേഡ് ഫെയറുകൾ 11 ജില്ലാ ഫെയറുകൾ 126 അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലധികം ആളുകളാണ് സപ്ലൈകോയെ ആശ്രയിച്ചത്.
ENGLISH SUMMARY
Supplyco Onam market records record sales. This year, the sales turnover is Rs 422.17 crore. This is the figure for the 35 days from July 22 to August 25. Of this, Rs 153.49 crore was generated through the sale of goods worth Rs 9 crore and Rs 268.89 crore through the sale of non-subsidized goods, the report said.