AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

TVS iQube MillionR : ഒറ്റ ചാർജിൽ 145 കിലോ മീറ്റർ ! ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ സ്പെഷ്യൽ എഡിഷൻ എത്തി

TVS iQube MillionR Edition Launched : ടിവിഎസിന്റെ ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും അധികം ഫാൻ ബേസുള്ള മോഡലുകളിൽ ഒന്നാണ് ഐ ക്യൂബ്. ഐ ക്യൂബ് ഇവി സ്കൂട്ടാറുകൾക്ക് മികച്ച സെയിൽ ആണ് ലഭിക്കുന്നത്. ഒരു മില്യൻ ഐ ക്യൂബ് കുടുംബാംഗങ്ങൾ എന്ന ചരിത്രപരമായ മുഹൂർത്തത്തിന് ആദരവ് എന്നോണം പുതിയ മില്ലേനിയം എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

TVS iQube MillionR : ഒറ്റ ചാർജിൽ 145 കിലോ മീറ്റർ ! ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ സ്പെഷ്യൽ എഡിഷൻ എത്തി
Tvs Iqube MillionrImage Credit source: TVS Website
Amal KV
Amal KV | Published: 25 Aug 2026 | 10:36 PM

ടിവിഎസിന്റെ ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും അധികം ഫാൻ ബേസുള്ള മോഡലുകളിൽ ഒന്നാണ് ഐ ക്യൂബ്. ഐ ക്യൂബ് ഇവി സ്കൂട്ടാറുകൾക്ക് മികച്ച സെയിൽ ആണ് ലഭിക്കുന്നത്. ഒരു മില്യൻ ഐ ക്യൂബ് കുടുംബാംഗങ്ങൾ എന്ന ചരിത്രപരമായ മുഹൂർത്തത്തിന് ആദരവ് എന്നോണം പുതിയ മില്ലേനിയം എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഐ ക്യൂബ് മില്യൺ ആർ (‘iQube MillionR Special Edition) എന്നാണ് മോഡലിന് നൽകിയിരിക്കുന്ന പേര്.

3.5 kWh വേരിയന്റിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ സ്പെഷ്യൽ എഡിഷന് സ്കൂട്ടറിന് 1,40,138 രൂപയാണ് (എക്സ്-ഷോറൂം) വില വരുന്നത്. സാധാരണ മോഡലിനെ അപേക്ഷിച്ച് പുത്തൻ കളർ പാറ്റേണും മറ്റ് ചില അപ്ഡേഷനുകളുമാണ് കമ്പനി നൽകിയിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധയമായത് ‘അറോറ ഗ്രീൻ’ ഡ്യുവൽ-ടോൺ പെയിന്റ് സ്കീമാണ്. നോർത്തേൺ ലൈറ്റ്സിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കളർ തീം നൽകിയത് എന്നാണ് കമ്പനി പറയുന്നത്. സാധാരണ iQube വകഭേദങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നതിനായി ‘MillionR’ എന്ന ബാഡ്ജിംഗും കൊടുത്തിട്ടുണ്ട്. അതിനൊപ്പം പ്രീമിയം സീറ്റ് അപ്‌ഹോൾസ്റ്ററിയും ഈ ഇവി സ്കൂട്ടറിൽ ക്രമീകരിച്ചിരിക്കുന്നു.

Also Read : വില ഒരു ലക്ഷത്തിൽ താഴെ ! എത്തി പുതിയ പൾസർ 125, എഞ്ചിനിലും ഫീച്ചേഴ്സിലും മാറ്റം

മില്യൺആർ സ്പെഷ്യൽ എഡിഷനിൽ പഴയ മോഡലിൽ ഉപയോ​ഗിച്ചിരുന്ന 3.5 kWh ബാറ്ററിയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 145 കിലോമീറ്റർ ( ഐ.ഡി.സി ) വരെ റേഞ്ച് ആണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. പുതിയ എഡിഷനിൽ മുൻവശത്തായി ഒരു അധിക സ്റ്റോറേജ് കമ്പാർട്ട്മെന്റ് കൂടി ടിവിഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെസ്കൂട്ടറിലെ ആകെ സ്റ്റോറേജ് ശേഷി 32 ലിറ്ററിൽ നിന്ന് 35.5 ലിറ്ററായി വർധിച്ചിട്ടുണ്ട്. സീറ്റിനടിയിലുള്ള നിലവിലെ യുഎസ്ബി പോർട്ടിന് പുറമെ, ഒരു ടൈപ്പ്-സി ചാർജിംഗ് പോർട്ടും പുതുതായി നൽകി. നാവിഗേഷൻ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, റൈഡ് മോഡുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയുൾപ്പെടെ 118-ലധികം കണക്റ്റഡ് ഫീച്ചറുകളും സ്കൂട്ടറിൽ ലഭ്യമാണ്.

സ്റ്റാൻഡേർഡ് മോഡലുകൾക്കായി 59,999 രൂപ മുതൽ ‘ബാറ്ററി-ആസ്-എ-സർവീസ്’ (BaaS) ഓപ്ഷനും ടിവിഎസ് നൽകുന്നുണ്ട്. 1,11,310 രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന ഐ ക്യൂബ് നിരയിൽ പലവിധ ബാറ്ററി, മോട്ടോർ കോൺഫിഗറേഷനുകൾ ലഭ്യമാണ്. ഇതിലെ ഏറ്റവും ഉയർന്ന വേരിയന്റായ ST-യിൽ 5.3 kWh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ മോഡൽ 212 കിലോമീറ്റർ വരെ ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.

English Summary

The iQube is one of the TVS electric vehicle models with the largest fan base, enjoying excellent sales. To mark the historic milestone of reaching one million iQube customers, the company has introduced a new Millennium Edition.

Follow Us