Kerala New Elephant Arrival: 3000 കി.മി കടന്ന് തമിഴ്നാട്ടിലേക്ക് ആനയെത്തി, ഇനി കേരളത്തിലേക്ക് എന്ന്?
3000 കി.മി യാത്ര ചെയ്താണ് ആന ക്ഷേത്രത്തിലേക്ക് എത്തിയത്. ദുർഗ അടക്കം ആസാമിൽ നിന്നുള്ള 5 ആനകളാണ് തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്. മധുര മീനാക്ഷി അമ്മൻ ക്ഷേത്രം കൂടാതെ തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രം, കാഞ്ചീപുരം മഠം, മയിലാടുതുറൈ വൈദ്യനാഥ സ്വാമി ക്ഷേത്രം, രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം എന്നിവയാണ് ആനകളെത്തുന്ന മറ്റ് ക്ഷേത്രങ്ങൾ. എന്നാൽ ഇവയുടെ എല്ലാം എൻഒസി വനം വകുപ്പിൽ നിന്നും ലഭ്യമാകാനുണ്ട്. തമിഴ്‌നാട്ടിലെ നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം മുൻകൂർ അനുമതിയോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ക്ഷേത്രങ്ങൾക്ക് ആനകളെ സ്വീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

പ്രതീകാത്മക ചിത്രം
ചെന്നൈ: കേരളത്തിൻ്റെ ആവശ്യങ്ങളൊക്കെയും ഒരു ഭാഗത്ത് നിൽക്കുമ്പോൾ അഞ്ച് വർഷങ്ങൾക്ക് ശേഷം അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ആനകളെത്തി തുടങ്ങുന്നു. മദ്രാസ് ഹൈക്കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിലാണ് അഞ്ച് വർഷത്തിന് ശേഷം മറ്റൊരു സംസ്ഥാനത്തിൽ നിന്നുള്ള ആനകൾക്ക് വീണ്ടും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കിയത്. അസം സ്വദേശിയായ പുണ്യ പെഗുവിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ച് വയസ്സുള്ള ദുർഗ എന്ന പിടിയാനയെ ആണ് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ എത്തിച്ചത്. 3000 കി.മി യാത്ര ചെയ്താണ് ആന ക്ഷേത്രത്തിലേക്ക് എത്തിയത്. ദുർഗ അടക്കം ആസാമിൽ നിന്നുള്ള 5 ആനകളാണ് തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്.
മധുര മീനാക്ഷി അമ്മൻ ക്ഷേത്രം കൂടാതെ തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രം, കാഞ്ചീപുരം മഠം, മയിലാടുതുറൈ വൈദ്യനാഥ സ്വാമി ക്ഷേത്രം, രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം എന്നിവയാണ് ആനകളെത്തുന്ന മറ്റ് ക്ഷേത്രങ്ങൾ. എന്നാൽ ഇവയുടെ എല്ലാം എൻഒസി വനം വകുപ്പിൽ നിന്നും ലഭ്യമാകാനുണ്ട്. തമിഴ്‌നാട്ടിലെ നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം മുൻകൂർ അനുമതിയോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ക്ഷേത്രങ്ങൾക്ക് ആനകളെ സ്വീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ALSO READ:സീസണിന് മുമ്പേ റൂട്ട് ക്ലിയർ ആകും! ശബരിമല പാതകൾക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു
ഉത്തരവിൽ ഒടുവിൽ വ്യക്തത
നേരത്തെ പുറപ്പെടുവിച്ച വിധിയിലാണ് സെപ്റ്റംബർ 2-ന് മദ്രാസ് ഹൈക്കോടതി പ്രധാനപ്പെട്ട ഒരു വ്യക്തത വരുത്തിയത്. കാട്ടിൽ നിന്ന് ആനകളെ പുതുതായി പിടികൂടുന്നത് തടയാനാണ് 2021-ലെ ഉത്തരവ് ലക്ഷ്യമിട്ടതെന്നും, നിലവിൽ ഉടമസ്ഥതയിലുള്ള നാട്ടാനകളെ കൈമാറ്റം ചെയ്യുന്നതിനോ ദാനം ചെയ്യുന്നതിനോ വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. ‘ക്യാപ്റ്റീവ് എലിഫന്റ് (ട്രാൻസ്ഫർ അല്ലെങ്കിൽ ട്രാൻസ്‌പോർട്ട്) ചട്ടങ്ങൾ 2024’ പ്രകാരമാണ് ഈ കൈമാറ്റം നടക്കുന്നതെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഇനി എത്താനുള്ള ആനകൾ
ആദ്യം എത്തിയത് ദുർഗയാണെങ്കിൽ ഇനി ഹീരാലാൽ, ശിവ, രൂപ്സിംഗ്, ബിജുലി എന്നിങ്ങനെ അസമിൽ നിന്നുള്ള മറ്റ് നാല് ആനകളെക്കൂടി തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശുപാർശകൾ വനംവകുപ്പിന്റെ പരിഗണനയിലുണ്ട്. ഇവയുടെ ഉടമസ്ഥാവകാശ രേഖകൾ, മൈക്രോചിപ്പ്, ഡിഎൻഎ പ്രൊഫൈലിംഗ് എന്നിവ അസം അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ രാകേഷ് കുമാർ ഡോഗ്ര വ്യക്തമാക്കി. ഇനി എൻഒസി കൂടെയാണ് നൽകാനുള്ളത്.
കേരളത്തിലേക്ക്
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ എത്തിക്കാൻ തടസ്സമില്ലെന്ന കേന്ദ്ര സർക്കാർ ഉത്തരവിൽ ആശങ്കയിലാണ് കേരളം, ഉത്തരവ് നില നിൽക്കുമ്പോഴും സംസ്ഥാന വനം വകുപ്പ് വിഷയത്തിൽ ചട്ടം രൂപപ്പെടുത്തുന്നത് അടക്കം പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിവരം. ഇതോടെ കേരളത്തിലെ ഉത്സവാഘോഷങ്ങൾക്ക് ആനകളുടെ കുറവ് കാര്യമായി തന്നെ ബാധിക്കും. 200-ൽ താഴെ ആനകൾ മാത്രമാണ് നിലവിൽ കേരളത്തിൽ ഇനിയുള്ള നാട്ടാനകൾ.
English Summary
Tamilnadu Temples will get 5 Elephants from Assam After Madras Hc Clarified the Previous Order which passed on 2021. When will Kerala get the Same Benefits.