AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CPM Expanded State Committee: ED കേസിൽ ചർച്ച വേണ്ട! വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടോ ? അംഗങ്ങളെല്ലാം സ്വത്ത് വെളിപ്പെടുത്തണമെന്ന് കർശന നിർദേശം

ED Case not discussed in CPM Expanded State Committee:വായ്പയെടുക്കുന്ന നേതാക്കൾ ആ കാര്യം പാർട്ടിയെ മുൻകൂട്ടി അറിയിക്കുകയും അനുമതി വാങ്ങിയതിന് ശേഷം മാത്രം വായ്പയെടുക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം ഗുരുതരമായ വിമർശനമാണ് വിശാല സംസ്ഥാനം സമിതിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഉയർന്നുവന്നത്. സിപിഎം- ബിജെപി ഡീൽ എന്ന ആരോപണം ശക്തമായി പ്രതിരോധിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല എന്നും തളിപ്പറമ്പിലെ പരാജയകാരണം കൃത്യമായി പറയുന്നില്ല....

CPM Expanded State Committee: ED കേസിൽ ചർച്ച വേണ്ട! വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടോ ? അംഗങ്ങളെല്ലാം സ്വത്ത് വെളിപ്പെടുത്തണമെന്ന് കർശന നിർദേശം
Cpm Expanded State CommitteeImage Credit source: Social Media
Ashli C
Ashli C | Published: 14 Sep 2026 | 08:37 AM

കോഴിക്കോട്:സിപിഎം വിശാല സംസ്ഥാന സമിതിയിൽ ED കേസ് ചർച്ചയാകില്ല. വിഷയം ചർച്ച ചെയ്യുന്നതിൽ കേന്ദ്രനേതൃത്വത്തിന് വിയോജിപ്പ് എന്ന് റിപ്പോർട്ട്. വിശാല സംസ്ഥാന സമിതി ചേരുന്നത് സംഘടന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഈ സാഹചര്യത്തിൽ ഇഡി വിഷയമെടുത്തിട്ടാൽ ചർച്ച അതിലേക്ക് മാത്രം ചുരുങ്ങിപ്പോകും എന്ന സാഹചര്യത്തിലാണ് ഈ കാര്യം ഇപ്പോൾ ചർച്ചയ്ക്ക് എടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. അതിനാൽ തന്നെയാണ് ഉദ്ഘാടന പ്രസംഗത്തിൽ എം എ ബേബി വിഷയത്തെപ്പറ്റി പരാമർശിക്കാതിരുന്നത് എന്നും റിപ്പോർട്ട്.

സ്വത്ത് സമ്പാദനത്തിൽ കുരുക്കിടാൻ നീക്കം

അതേസമയം നേതാക്കളുടെ സ്വത്ത് സമ്പാദനത്തിൽ കുരുക്കിടാൻ ആണ് നീക്കം. നേതാക്കൾക്ക് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ഉണ്ടെന്ന ആരോപണത്തിൽ തിരുത്തലിന് തയ്യാറാക്കുകയാണ് നേതൃത്വം. നവംബറിന് മുൻപാകെ പാർട്ടിക്ക് മുമ്പിൽ സംസ്ഥാന സമിതി അംഗങ്ങളെല്ലാം തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തണമെന്ന് നിർദ്ദേശം നൽകി. ശേഷം ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയ കമ്മിറ്റി അംഗങ്ങളും ഇത് പിന്തുടരണം. കൂടാതെ ഓരോ വർഷവും അംഗത്വം പുതുക്കുന്ന സന്ദർഭത്തിലും ഈ വിഷയത്തിൽ കർശനം പരിശോധനയുണ്ടാകും.

ALSO READ:വെളിച്ചത്തിനായി..! യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

ഇതിന് പുറമേ വായ്പയെടുക്കുന്ന നേതാക്കൾ ആ കാര്യം പാർട്ടിയെ മുൻകൂട്ടി അറിയിക്കുകയും അനുമതി വാങ്ങിയതിന് ശേഷം മാത്രം വായ്പയെടുക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം ഗുരുതരമായ വിമർശനമാണ് വിശാല സംസ്ഥാനം സമിതിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഉയർന്നുവന്നത്. സിപിഎം- ബിജെപി ഡീൽ എന്ന ആരോപണം ശക്തമായി പ്രതിരോധിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല എന്നും തളിപ്പറമ്പിലെ പരാജയകാരണം കൃത്യമായി പറയുന്നില്ല, സാമുദായിക സംഘടനകളോടുള്ള സമീപനത്തിലും വ്യക്തത ഉണ്ടായില്ലെന്നും തൃശൂർ, കൊല്ലം, കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്ററിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു.

കൂടാതെ വിശാല സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമാണെന്നും വലിയ വിമർശനം ഉയരുന്നുണ്ട്. കൂടാതെ സമിതിയിൽ വ്യക്തികേന്ദ്രീകത വിമർശനങ്ങൾ വേണ്ടെന്നും നിർദ്ദേശം. റിപ്പോർട്ട് സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാൻ മാത്രം ചർച്ച നടത്തും. കൂടാതെ ജില്ലകൾക്ക അരമണിക്കൂർ സമയമാണ് ചർച്ചകളിൽ അനുവദിച്ചിരിക്കുന്നത്. കൂടാതെ പയ്യന്നൂർ തോൽവിയെ കുറിച്ച് പറഞ്ഞ റിപ്പോർട്ടിൽ തളിപ്പറമ്പിലെ സ്ഥാനാർത്ഥി വിവാദം പരാമർശിക്കാത്തതിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ നേതൃത്വം സമ്പൂർണ്ണ പരാജയമാണെന്നും തോൽവിയുടെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിയേറ്റ് അണികൾക്ക് മേലും പ്രാദേശിക നേതൃത്വത്തിന് മേലും ചാരുകയാണെന്നും പൊതു ചർച്ചയിൽ വിമർശനം ഉയരുന്നുണ്ട്.

ENGLISH SUMMARY

The ED case will not be discussed at the CPM’s extended state committee meeting; reports indicate that the central leadership is opposed to discussing the matter. The meeting is convened to deliberate on organizational affairs, and it was decided to exclude the ED issue because raising it would cause the discussion to be confined solely to that topic.

Follow Us