AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ration Update: റേഷൻ കടകളിൽ സൂപ്പർ ഫൈൻ അരിയെത്തുന്നു; പരിശോധനയ്ക്ക് കർശന നടപടി

Super Fine Rice in Kerala Ration Shops: കോന്നിയിലെ 'കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ്' ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അരിയുടെ ഗുണമേന്മ പരിശോധിക്കുക. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് എഫ്.സി.ഐ അധികൃതരുമായി ഉടൻ ചർച്ച നടത്തുന്നതായിരിക്കും.

Ration Update: റേഷൻ കടകളിൽ സൂപ്പർ ഫൈൻ അരിയെത്തുന്നു; പരിശോധനയ്ക്ക് കർശന നടപടി
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 14 Sep 2026 | 08:43 AM

തിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് ലഭിക്കുന്ന സൂപ്പർ ഫൈൻ അരി ഇനി റേഷൻ കടകൾ വഴിയും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ് പദ്ധതിയിടുന്നതായി വിവരം. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (FCI) നിന്ന് ലഭിക്കുന്ന അരി റേഷൻ കടകളിലേക്ക് അയക്കുന്നതിന് മുമ്പ് കർശനമായ ഗുണമേന്മ പരിശോധന നടത്തും. ഗുണമേന്മയില്ലെന്ന് കണ്ടെത്തുന്ന അരി തിരിച്ചയക്കും.

കോന്നിയിലെ ‘കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ്’ (CFRD) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അരിയുടെ ഗുണമേന്മ പരിശോധിക്കുക. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് എഫ്.സി.ഐ അധികൃതരുമായി ഉടൻ ചർച്ച നടത്തുന്നതായിരിക്കും. റേഷൻ കടകൾ വഴി മികച്ച അരി ലഭ്യമാക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും, പൊതുവിപണിയിലെ അരി വില വർദ്ധനവ് തടയാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ALSO READ: വെളിച്ചത്തിനായി..! യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

ഗോഡൗൺ തട്ടിപ്പുകൾക്ക് തടയിടണം

പദ്ധതി പൂർണ്ണമായി വിജയിക്കണമെങ്കിൽ എൻഎഫ്എസ്ഐ ഗോഡൗണുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അരി കടത്തും ക്രമക്കേടുകളും തടയേണ്ടതുണ്ട്. എഫ്.സി.ഐയിൽ നിന്ന് ഗുണമേന്മയുള്ള അരി എത്തിയാലും അത് ആദ്യം സ്റ്റോക്ക് ചെയ്യുന്നത് ഈ ഗോഡൗണുകളിലാണ്. നല്ല അരി സ്വകാര്യ മില്ലുകളിലേക്ക് മാറ്റി പകരം ഗുണമേന്മയില്ലാത്ത അരി റേഷൻ കടകളിലേക്ക് നൽകുന്ന തട്ടിപ്പ് ചില ഗോഡൗണുകൾ കേന്ദ്രീകരിച്ച് നടക്കുന്നതായി ഭക്ഷ്യവകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും.

റേഷൻ മണ്ണെണ്ണ, വിഹിതം നിശ്ചയിച്ച് കേന്ദ്രം

സംസ്ഥാനത്ത് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലെ മണ്ണെണ്ണ വിഹിതം കേന്ദ്രം നിശ്ചയിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് വിഹിതം നിശ്ചയിച്ചത്. റേഷൻ കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിഹിതം 4068 കിലോ ലിറ്ററായി (40.68 ലക്ഷം ലിറ്റർ) തുടരുമെന്ന് സർക്കാർ അറിയിച്ചു.

അളവിലും വിലയിലും മാറ്റമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. നിലവിലെ ലിറ്ററിന് 71 രൂപ നിരക്കിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലും മണ്ണെണ്ണ വാങ്ങാം. കഴിഞ്ഞ സാമ്പത്തിക വർഷം 3 മാസത്തെ ഓരോ ക്വാർട്ടറിനും 5676 കിലോലിറ്റർ (56.76 ലക്ഷം ലിറ്റർ) മണ്ണെണ്ണ ആണ് ലഭിച്ചിരുന്നത്.

English Summary:

Kerala Food and Civil Supplies Department plans to distribute super-fine rice through ration shops, making better-quality rice available to consumers at subsidised rates. Rice received from the Food Corporation of India will undergo quality checks before being supplied to ration shops, with support from institutions such as the Council for Food Research and Development.

Follow Us