AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pinarayi Vijayan: തോൽവിക്ക് കാരണം പിണറായി സർക്കാറിനെ പാർട്ടിക്ക് നിയന്ത്രിക്കാൻ സാധിക്കാഞ്ഞത്! അവലോകന റിപ്പോർട്ട്

Pinarayi Vijayan: ഭരണവിരുദ്ധ വികാരം ഉണ്ടായെന്നും തിരഞ്ഞെടുപ്പ് അവലോകനം റിപ്പോർട്ടിൽ തുറന്നു സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ എൽഡിഎഫ്. മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനെ കേന്ദ്രീകരിച്ച് നടന്ന പ്രചാരണം തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആയുധമായി മാറി. സർക്കാരിനെ നിരീക്ഷിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നെങ്കിൽ അനാവശ്യമായ പല വിവാദങ്ങളും ഒഴിവാക്കാൻ സാധിക്കുമായിരുന്നു.........

Pinarayi Vijayan: തോൽവിക്ക് കാരണം പിണറായി സർക്കാറിനെ പാർട്ടിക്ക് നിയന്ത്രിക്കാൻ സാധിക്കാഞ്ഞത്! അവലോകന റിപ്പോർട്ട്
Pinarayi Vijayan Image Credit source: PTI Photos
Ashli C
Ashli C | Published: 28 Jul 2026 | 08:16 AM

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പാർട്ടി കനത്ത തോൽവി നേരിടാൻ കാരണം മുൻ പിണറായി സർക്കാരിനെ പാർട്ടിക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതാണ് എന്ന് സിപിഎം അവലോകന റിപ്പോർട്ട്. പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനം ഇല്ലാതായതാണ് എൽഡിഎഫിന്റെ തോൽവിക്ക് കാരണം. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നും തിരഞ്ഞെടുപ്പ് അവലോകനം റിപ്പോർട്ടിൽ തുറന്നു സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ എൽഡിഎഫ്. മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനെ കേന്ദ്രീകരിച്ച് നടന്ന പ്രചാരണം തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആയുധമായി മാറി. സർക്കാരിനെ നിരീക്ഷിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നെങ്കിൽ അനാവശ്യമായ പല വിവാദങ്ങളും ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

കൂടാതെ നേരത്തെ പാർട്ടികളുടെ സബ്ബ് കമ്മിറ്റികൾ സർക്കാരിനെ നിരീക്ഷിക്കുവാനായി ഉണ്ടായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നേരത്തെ ചോദ്യം ചെയ്യാൻ ഘടകകക്ഷികൾക്ക് സാധിക്കില്ലായിരുന്നു എന്നും റിപ്പോർട്ടിൽ പരാമർശം. കൂടാതെ ജനങ്ങളുടെ ഇടയിൽ കെഎസ്ആർടിസി പെൻഷൻ പ്രശ്നങ്ങൾ നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശ്ശിക കെട്ടിടനികുതി വർദ്ധനവ് സഹകരണ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിലെ അതൃപ്തി ഭരണവിരുദ്ധ വികാരത്തിന് ഇടയാക്കി.

ALSO READ:ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് സർക്കാർ കരാർ; കെബി ഗണേഷ് കുമാറിനെതിരായ ഹർജിയിൽ റിപ്പോർട്ട് തേടി വിജിലൻസ്

പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പൊതുവേദിയിലുള്ള സംസാരങ്ങളും തിരിച്ചടിയായി…

ഇതെല്ലാം തന്നെ പാർട്ടിയുടെ വോട്ട് കഴിഞ്ഞ 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് അതായത് 21.77 ശതമാനം എന്ന നിലയിലേക്ക് എത്തിച്ചു എന്നും റിപ്പോർട്ടിൽ പരാമർശം. ഇവയ്ക്ക് പുറമേ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പൊതുവേദിയിലുള്ള സംസാരങ്ങളും വാർത്താസമ്മേളനങ്ങളിലെ അനാവശ്യമായ പരാമർശങ്ങളും ജാഗ്രതക്കുറവും ഉണ്ടായി. കൂടാതെ ആഗോള അയ്യപ്പ സംഗമവും തോൽവിയിലേക്ക് നയിക്കുന്നതിൽ ഒരു കാരണമായി മാറിയെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തെറ്റായ നടപടി ആയിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇത് പാർട്ടിക്ക് വർഗീയശക്തികളോട് മൃതു സമീപനം ഉണ്ട് എന്ന രീതിയിലുള്ള പ്രതീതിയാണ് ജനങ്ങളിൽ നൽകിയത്. കൂടാതെ വെള്ളാപ്പള്ളി നടേശന് ഓരോ ഘട്ടങ്ങളിലും ഉചിതമായ രീതിയിൽ തള്ളിപ്പറയാനും പാർട്ടിക്ക് സാധിച്ചില്ല പാർട്ടിക്ക് ബിജെപിയുമായി രഹസ്യബന്ധമണ്ടെന്ന കോൺഗ്രസിന്റെ നുണപ്രചാരണത്തിന് ഫലപ്രദമായി പ്രതിരോധിക്കുന്നതിലും പാർട്ടിക്ക് സാധിച്ചില്ല.. ഇതിനുപുറമേ ജമാഅത്താ ഇസ്ലാമി വെൽഫയർ പാർട്ടിയും മറ്റ് പ്രതിലോമ ശക്തികളും യുഡിഎഫിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങുകയും ഇത് വഴി ന്യൂനപക്ഷത്തിന്റെ വോട്ടിന്റെ കാര്യത്തിൽ പാർട്ടിക്ക് ഉണ്ടാക്കുകയും ചെയ്തു. കൂടാതെ പി എം ശ്രീ പദ്ധതിയിൽ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിൽ എടുക്കണമായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പോലീസിനും ഉദ്യോഗസ്ഥർക്കും ഏകാധിപത്യ സ്വഭാവമായിരുന്നു. സ്വജനപക്ഷപാതവും ആഡംബരവും ഒരു വിഭാഗം നേതാക്കളെയും അണികളെയും ഈ കാലത്ത് സാരമായി ബാധിച്ചു. ചില നേതാക്കളുടെ ആർഭാട ജീവിതവും അഴിമതിയും ജനങ്ങളിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ കാരണമായി. മാധ്യമങ്ങളും പ്രതിപക്ഷവും ഇത് മുതലെടുത്തതും പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറി. പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും ചില നീക്കങ്ങൾ ചില മന്ത്രിമാരുടെ പെരുമാറ്റവും സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ പാർട്ടിയോട് അകൽച്ച ഉണ്ടാക്കാൻ കാരണമായി. ഒപ്പം ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വലിയ വീഴ്ച പാർട്ടിക്ക് സംഭവിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

ENGLISH SUMMARY

The CPM review report said that the reason why the LDF party faced a heavy defeat in the elections was because the party was unable to control the former Pinarayi government. The reason for the LDF’s defeat was the lack of coordination between the party and the government.

Follow Us