K B Ganesh Kumar: ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് സർക്കാർ കരാർ; കെബി ഗണേഷ് കുമാറിനെതിരായ ഹർജിയിൽ റിപ്പോർട്ട് തേടി വിജിലൻസ്
K B Ganesh Kumar: കേരാഫെഡിൽ വിപണനം ചെയ്യുന്ന വെളിച്ചെണ്ണ വിദേശരാജ്യങ്ങളിലേക്ക് അതായത് ദുബായിലേക്ക് കയറ്റുമതി ചെയ്യുകയും കൂടാതെ മിൽമയുടെ ഉൽപ്പന്നങ്ങൾ ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും വിപണനം ചെയ്യുന്നതിനുള്ള കരാറാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യസ്ഥാപനമായ മിഡ്നൈറ്റ് സൺ ഗ്ലോബലിന് നൽകിയത്.2026 മാർച്ച് 13ന് കോടതിയെ സമീപിച്ച ചെഷയർ ടാർസൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു...........
മൂവാറ്റുപുഴ: മുൻമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യയുടെ സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട സർക്കാർ കരാറിൽ റിപ്പോർട്ട് തേടി വിജിലൻസ് കോടതി. ഗണേഷ് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് സർക്കാരിന്റെ അധീനതയിലുള്ള മിൽമയും കേരഫെഡും വിദേശ വിപണന കരാറുകൾ നൽകിയതിനു പിന്നിലെ ക്രമക്കേടുകളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളാണ് കേരഫെഡും മിൽമയും.
മിൽമയുടെ ഉൽപ്പന്നങ്ങൾ ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും….
ഇതിൽ കേരാഫെഡിൽ വിപണനം ചെയ്യുന്ന വെളിച്ചെണ്ണ വിദേശരാജ്യങ്ങളിലേക്ക് അതായത് ദുബായിലേക്ക് കയറ്റുമതി ചെയ്യുകയും കൂടാതെ മിൽമയുടെ ഉൽപ്പന്നങ്ങൾ ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും വിപണനം ചെയ്യുന്നതിനുള്ള കരാറാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യസ്ഥാപനമായ മിഡ്നൈറ്റ് സൺ ഗ്ലോബലിന് നൽകിയത്.
ALSO READ:ഓട്ടോയുടെ ഡോറിനരികെ ഇരിക്കാൻ കൊതിച്ചു, വിധി കവർന്നത് മിടുമിടുക്കനെ; നാടിന്റെ നൊമ്പരമായി അമൻ
2026 മാർച്ച് 13ന് കോടതിയെ സമീപിച്ച ചെഷയർ ടാർസൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നാ കാര്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളുടെ റിപ്പോർട്ട് ആണ് സമർപ്പിക്കാനായി വിജിലൻസ് കോടതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഓഗസ്റ്റ് 7ന് കേസ് വീണ്ടും പരിഗണിക്കും. ഇതിനു മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കാൻ ആണ് കോടതി ആവശ്യപ്പെടുന്നത്. കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ സ്ഥാപനമായ മിഡ്നൈറ്റ് സൺ ഗ്ലോബലിന് നടപടികൾ പാലിക്കാതെ മന്ത്രി ആയിരുന്നപ്പോൾ ഉള്ള ഗണേഷ് കുമാറിനെ രൂപയോഗപ്പെടുത്തി കരാറുകൾ നേടിയെടുത്തു എന്നാണ് ആരോപണം.
10 ലക്ഷത്തിനു മുകളിലുള്ള കരാറുകൾക്ക് തുറന്ന ടെന്ററുകൾ ഒഴിവാക്കിയെന്നും കരാർ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നും പരാതിയിൽ ഉന്നയിക്കുന്നു. അതേസമയം വിവരാകാശ അപേക്ഷയ്ക്ക് കൊമേഷ്യൽ കോൺഫിഡൻസ് പരിധിയിൽ വരുന്നതിനാൽ രേഖകൾ നൽകാൻ സാധിക്കില്ല എന്ന വിശദീകരണമാണ് ലഭിച്ചത് എന്നും മിൽമ ഡെപ്യൂട്ടി ജനറൽ ബി എസ് നിഷയെ സാക്ഷിയാക്കണമെന്നും പരാതിയിൽ ആവശ്യം ഉന്നയിക്കുന്നു.
ENGLISH SUMMARY
The vigilance court has sought a report on a government contract related to a private firm owned by former minister K B Ganesh Kumar’s wife. The probe is being conducted into irregularities behind the awarding of foreign marketing contracts by government-owned Milma and Kerafed to a firm owned by Ganesh Kumar’s wife.