Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ പ്ലാനിന് അനുമതിയില്ല! പുതിയ റൂട്ട് പ്ലാൻ വരുന്നു

Thiruvananthapuram Metro Delayed: നഗരത്തിലെ അനുദിനം വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരം മെട്രോ പദ്ധതി വർഷങ്ങളായി വിവിധ പഠനങ്ങളിലും സർവേകളിലും കുടുങ്ങിക്കിടക്കുകയാണ്. കൊച്ചി മെട്രോ നൽകിയ സിഎംപി സംസ്ഥാന സംസ്ഥാന സർക്കാര്‍ അനുമതി നൽകിയില്ല. കേന്ദ്ര മാനദണ്ഡപ്രകാരമാണ് സിഎംപി പുതുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ പ്ലാനിന് അനുമതിയില്ല! പുതിയ റൂട്ട് പ്ലാൻ വരുന്നു

പ്രതീകാത്മക ചിത്രം

Updated On: 

09 Sep 2026 | 02:01 PM

തലസ്ഥാന നഗരിയുടെ ഗതാഗത വികസനത്തിൽ നാഴികക്കല്ലാകേണ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയിൽ അനിശ്ചിതത്വം. കൊച്ചി മെട്രോ നൽകിയ സിഎംപി (comprehensive mobility plan) സംസ്ഥാന സംസ്ഥാന സർക്കാര്‍ അനുമതി നൽകിയില്ല. നിലവിലെ പദ്ധതി രൂപരേഖ മാറ്റിയെഴുതി പുതിയ പ്ലാൻ സമർപ്പിക്കാൻ കേരള സർക്കാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗതയിൽ മുന്നോട്ട് പോകില്ല.

നഗരത്തിലെ അനുദിനം വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരം മെട്രോ പദ്ധതി വർഷങ്ങളായി വിവിധ പഠനങ്ങളിലും സർവേകളിലും കുടുങ്ങിക്കിടക്കുകയാണ്. നിലവിൽ കേന്ദ്ര മാനദണ്ഡം സിഎംപി പുതുക്കണമെന്നാണ് കൊച്ചി മെട്രോയോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്ലാനിന് അനുമതി നൽകാത്തത് എന്തുകൊണ്ട്?

കേന്ദ്ര മാനദണ്ഡപ്രകാരം സിഎംപി പുതുക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. കേന്ദ്ര നിയമം അനുസരിച്ച് 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലെ മെട്രോ അനുവാദം നൽകുകയോള്ളൂ. എന്നാൽ തിരുവനന്തപുരം മെട്രോയ്ക്കായി കൊച്ചി മെട്രോ തയ്യാറാക്കിയ സി എംപിയിൽ ഈ ജനസംഖ്യ ഇല്ല. ഇതിനെ തുടർന്നാണ് സിഎംപി പുതുക്കാൻ സംസ്ഥാന സർക്കാർ കൊച്ചി മെട്രോയോട് നിർദ്ദേശിച്ചിരിക്കുന്നത്.

ALSO READ: തിരുവനന്തപുരം മെട്രോ കൊല്ലംക്കാർക്ക് നേട്ടമാകുമോ? തെക്കിന്റെ യാത്രാമുഖം മാറും!

അതേസമയം, കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ സിഎംപി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും കൊച്ചി മെട്രോ ഇതുവരെ നൽകിയിട്ടില്ല. ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് എല്ലാ തടസ്സങ്ങളും പരിഹരിക്കാനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. എങ്കിലും, പുതിയ പ്ലാൻ സമർപ്പിക്കാനും അനുമതി ലഭിക്കാനും മാസങ്ങൾ വീണ്ടും വൈകുമെന്നത് മെട്രോ സ്വപ്നങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

പുതിയ റൂട്ടോ?

പദ്ധതിയുടെ ഒന്നാം ഘട്ടം പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്റർ നീളത്തിലാണ് വരുന്നത്. എന്നാൽ കേന്ദ്ര മാനദണ്ഡം അനുസരിച്ച്, മെട്രോ ലൈനുകൾ കൂടുതൽ ജനനിബിഡമായ സ്ഥലങ്ങളിലേക്ക് നീട്ടിയേക്കും. അതിനാൽ റൂട്ടുകളും മാറും.

നിലവിലെ ഡിപിആർ അനുസരിച്ച് നിർമ്മാണച്ചെലവ് ഏകദേശം 8,000 കോടി രൂപയാണ്. കരമന, തമ്പാനൂർ, സെക്രട്ടറിയേറ്റ്, പാളയം, മെഡിക്കൽ കോളേജ്, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, കൊച്ചുവെളി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഈഞ്ചക്കൽ എന്നിവിടങ്ങളിലാകും സ്റ്റേഷനുകൾ.

English Summary:

Comprehensive Mobility Plan submitted by Kochi Metro Rail Limited (KMRL) for the Thiruvananthapuram Metro Rail project has not received approval from the Kerala government. The state government has directed KMRL to revise the existing project plan and submit a new proposal.

Loading...
Unable to load recommendations.
Follow Us
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ