തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
Thrikkadavoor Sivaraju's Mahout stabbed to death in Kollam: തൃക്കടവൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ആന പാപ്പാൻ മരിച്ചു. തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കൊല്ലം പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ന് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സംഘർഷം ഉണ്ടാകുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുതിരകടവ് സ്വദേശി മഹേഷിനെ അഞ്ചാലുംമൂട് പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Thrikkadavoor Sivaraju's Mahout Stabbed To Death In Kollam
കൊല്ലം: കടവൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ആന പാപ്പാൻ മരിച്ചു. തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കൊല്ലം പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ന് യുവാക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സംഘർഷം ഉണ്ടാകുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം. കടവൂർ കുതിരക്കടവിലാണ് സംഘർഷമുണ്ടായത്. കുത്തേറ്റ് റോഡിൽ വീണ രാജുവിനെ നാട്ടുകാർ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ടുപേരെ പോലീസ് സംശയിക്കുന്നുണ്ട്, ഇതിൽ ഒരാൾ അറസ്റ്റിലായി.
രാജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുതിരകടവ് സ്വദേശികളും സഹോദരങ്ങളുമായ ശ്യാം, മഹേഷ് എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് സംശയിക്കുന്നത്. രാജുവും മഹേഷ്, ശ്യാം എന്നിവരും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ കയ്യിലിരുന്ന കത്തി കൊണ്ട് ഇവർ രാജുവിനെ കുത്തുകയായിരുന്നു എന്നുമാണ് ലഭ്യമായിരിക്കുന്ന വിവരം. ഇതിൽ മഹേഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
Also Read: ജയിലിൽ നിന്ന് സുഗതൻ വരുമോ? തിരുവനന്തപുരത്തെ ‘സീരിയൽ’ സസ്പെൻസ്! നിർണായക കോർപറേഷൻ കൗൺസിൽ യോഗം ഇന്ന്
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ശ്യാമിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. രാജുവിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: അശ്വതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനയെന്ന നിലയിൽ പ്രശസ്തനായ തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ തൃക്കടവൂർ ശിവരാജു എന്ന ആനയുടെ കൈക്കാരനായിരുന്നു രാജു.
ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളെ കൊള്ളയടിച്ചിരുന്ന യുവാവ് പിടിയിൽ
കോഴിക്കോട്: ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളെ കൊള്ളയടിച്ചിരുന്ന യുവാവ് പിടിയിൽ. നരിക്കുനി ചെമ്പക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 19-ന് രാവിലെ വരട്ട്യാക്ക് ചേലൂർ തടായി റോഡിലൂടെ ഒറ്റക്ക് നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ഒരു പവനോളം തൂക്കമുള്ള മാല ബൈക്കിലെത്തിയ സംഘം കവർന്നിരുന്നു.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിടുന്ന സംഘത്തിലെ അംഗമാണ് മണികണ്ഠൻ എന്നാണ് പോലീസ് പറയുന്നത്. മോഷണത്തിന് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വിവിധ ഉൾവഴികളിലൂടെ ഏകദേശം നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ചാണ് പ്രതികൾ നരിക്കുനിക്ക് സമീപമുള്ള മണികണ്ഠന്റെ വീട്ടിലെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അതേവഴികളിലൂടെ പോലീസും ഇയാളുടെ വീട്ടിലെത്തുകയായിരുന്നു.
വാഹനത്തിന്റെ നമ്പർ മറച്ചുവെച്ചാണ് പ്രതികൾ കവർച്ച നടത്തിയിരുന്നത്. തങ്ങളിലേക്ക് അന്വേഷണം എത്തില്ലെന്ന ആത്മവിശ്വാസത്തിൽ കോഴിക്കോട് റൂറൽ ജില്ലയിൽ രണ്ടും സിറ്റിയിൽ കുന്ദമംഗലം സ്റ്റേഷൻ പരിധിയിൽ രണ്ടു കവർച്ചകളും പ്രതികൾ നടത്തിയെന്ന് പോലീസ് പറയുന്നു. എന്നാൽ മോഷണങ്ങളിലെ സമാനത് കണ്ടെത്തിയ പോലീസ് ഒരേ സംഘമാണ് ഈ വിവിധ മോഷണങ്ങൾക്ക് പിന്നിലുള്ളതെന്ന് തുടക്കത്തിലേ സംശയിച്ചു.
സമാന കേസുകളിലുൾപ്പെട്ട പ്രതികളെ ചോദ്യം ചെയ്തും, നൂറോളം വാഹനങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുമാണ് പോലീസ് പ്രതികളിലേക്കെത്തിയത്. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഘട്ടത്തിൽ പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നു. പിന്തുടർന്ന് പോലീസ് സംഘം അവിടെയും എത്തിയെങ്കിലും മണികണ്ഠൻ കേരളത്തിലേക്ക് തിരിച്ച വിവരമറിഞ്ഞ ക്രൈം സ്‌ക്വാഡ് അംഗങ്ങൾ തിരിച്ചെത്തി. പിന്നീട് കോഴിക്കോട് പാവമണി റോഡിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
English Summary
An elephant father died after being stabbed in a clash between youths in Thrikkadavoor. The third father of Thrikkadavoor Sivaraju, Raju (39), a native of Kollam Palkulangara, died. The clash broke out at 9.30 pm last night following an argument over alcohol and resulted in the murder. The Anchalumoodu police are questioning Mahesh, a native of Kuthirakadavo, in connection with the incident.