Kerala State Wakf Board: വഖഫ് ബോർഡിനേർപ്പെടുത്തിയ നിയന്ത്രണം: ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ
Umar Faizy Moves Supreme Court Against High Court Verdict: വഖഫ് നിയമത്തിലെ സെക്ഷൻ 14 പ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് വാദത്തിനിടെ അഡ്വക്കേറ്റ് ജനറൽ ജാജു ബാബു കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള ബോർഡിൽ 11 അംഗങ്ങൾക്ക് പകരം ഒമ്പത് അംഗങ്ങൾ മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു
കേരള വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് വഖഫ് ബോർഡ് അംഗം ഉമർ ഫൈസി. സംസ്ഥാന വഖഫ് ബോർഡും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേരളാ ഹൈക്കോടതിയുടെ വിധി ഉടൻ സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങൾ പഴയ പടി തന്നെ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.
സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലീങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ബി.ജെ.പി നേതാവ് ഷോൺ ജോർജ് ഫയൽ ചെയ്ത പൊതുതാല്പര്യ ഹർജി പരിഗണിച്ചാണ് വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്നും ചിലവുകൽ നടത്തരുതെന്നുമായിരുന്നു കോടതി വിധി. വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിൻ്റ് സെക്രട്ടറിയുടെ നിയന്ത്രണത്തിലായിരിക്കും താൽക്കാലിക കമ്മറ്റിയുടെ പ്രവർത്തനം എന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
ഇതോടെ വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് വഖഫ് ബോർഡിനെയും ഉമർ ഫൈസിയെയും പ്രതിനിധീകരിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. 2025-ലെ നിയമ ഭേദഗതി പ്രകാരം മുസ്ലിം അല്ലാത്ത രണ്ട് പേരെങ്കിലും വഖഫ് ബോർഡിൽ ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. ഇത് ചൂണ്ടിക്കാട്ടിയാണ് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. മുസ്ലിം അല്ലാത്ത രണ്ട് പേരുടെ ഒഴിവ് നികത്താതെയാണ് പിണറായി വിജയൻ സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത് എന്ന് ഹർജിയിൽ വ്യക്തമാക്കിയ ഷോൺ ജോർജ് ഈ ഒഴിവ് നികത്താൻ കോടതി ഉത്തരവിടണന്നും ആവശ്യപ്പെട്ടിരുന്നു.
Also Read: Plus One Result 2026: പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, റിസൾട്ടറിയാം ഈ ലിങ്കുകൾ വഴി
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി,എം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വഖഫ് നിയമത്തിലെ സെക്ഷൻ 14 പ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് വാദത്തിനിടെ അഡ്വക്കേറ്റ് ജനറൽ ജാജു ബാബു കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള ബോർഡിൽ 11 അംഗങ്ങൾക്ക് പകരം ഒമ്പത് അംഗങ്ങൾ മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. നിയമപ്രക്രാരം കമ്മറ്റി പുനഃസംഘടിപ്പിക്കാതെ നിലവിലെ ബോർഡിന് തുടരാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി. ഹർജികളിൽ തീർപ്പാകുന്നതുവരെ വഖഫിൻ്റെ ചുമതലയുള്ള ജോയിൻ്റ് സെക്രട്ടറി ബോർഡിൻ്റെ ഭരണം നടത്തണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
English Summary
Umar Faizi and the Kerala Waqf Board have moved the Supreme Court to stay a High Court order restricting their activities. The HC had appointed a Joint Secretary as administrator after BJP’s Shawn George filed a PIL highlighting the board’s failure to include two mandated non-Muslim members.