AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

V Shivankutti: അത് പ്രസ്ഥാനത്തെ രക്ഷിക്കാൻ; നിയമസഭയിലെ കയ്യാങ്കളിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

V Shivankutti: വ്യക്തിപരമായ ലാഭനഷ്ടം നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കണം എന്നുള്ള ചുമതല ഉള്ളതിലാണ് അന്ന് പ്രശ്നം ഉണ്ടാക്കിയത് എന്നാണ് ശിവൻകുട്ടി ന്യായീകരിക്കുന്നത്...

V Shivankutti: അത് പ്രസ്ഥാനത്തെ രക്ഷിക്കാൻ; നിയമസഭയിലെ കയ്യാങ്കളിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
V Shivankutty Image Credit source: Social Media
Ashli C
Ashli C | Published: 01 Mar 2026 | 12:20 PM

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് നിയമസഭയിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന കയ്യാങ്കളിയെ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. വ്യക്തിപരമായ ലാഭനഷ്ടം നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കണം എന്നുള്ള ചുമതല ഉള്ളതിലാണ് അന്ന് പ്രശ്നം ഉണ്ടാക്കിയത് എന്നാണ് ശിവൻകുട്ടി ന്യായീകരിക്കുന്നത്.എ.കെ.പി.സി.ടി.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‍‍‍‍

എൻസിഇആർടി പാഠപുസ്തകത്തിൽ തോന്ന്യാസം എഴുതി വെക്കുകയാണെന്നും വൈകിയാണെങ്കിലും കോടതി അതിൽ ഇടപെട്ടു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിവധവും ഗുജറാത്ത് കലാപവും മുഗൾ ഭരണവും ഒക്കെ അവർ വളച്ചൊടിച്ചപ്പോൾ ബദൽ പുസ്തകം ഇറക്കിയ ഒരേ ഒരു സംസ്ഥാനം കേരളം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുക്കണമെന്നും ശിവൻകുട്ടി ചടങ്ങിൽ പരാമർശിച്ചു.

Follow Us