Vadakara MDMA Case : ഞാനൊരു തെറ്റും ചെയ്തിട്ടില്ല, റിയാലിറ്റി ഇതല്ല, പെട്ട് പോയതാണ്… വടകര എം‍‍ഡിഎംഎ കേസിലെ അധ്യാപിക

Vadakara MDMA Case Accused Kavya : വടകരയിലെ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഐ കേസ്‌ കേരളമാകെ ചർച്ച ചെയ്ത ഞെട്ടിക്കുന്ന സംഭവമായിരുന്നു. അധ്യാപികമാർ തന്നെ ലഹരി മരുന്ന് മാഫിയയുടെ ഭാഗമായി എന്നത് അവിശ്വസനീയമായ സംഭവമായിരുന്നു. ഈ കേസിൽ പ്രതികളിൽ ഒരാളായ മുൻ അധ്യാപിക കാവ്യ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

Vadakara MDMA Case : ഞാനൊരു തെറ്റും ചെയ്തിട്ടില്ല, റിയാലിറ്റി ഇതല്ല, പെട്ട് പോയതാണ്... വടകര എം‍‍ഡിഎംഎ കേസിലെ അധ്യാപിക

Vadakara Mdma Case Kavya

Updated On: 

20 Aug 2026 | 06:26 PM

കോഴിക്കോട് : വടകരയിലെ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഐ കേസ്‌ കേരളമാകെ ചർച്ച ചെയ്ത ഞെട്ടിക്കുന്ന സംഭവമായിരുന്നു. അധ്യാപികമാർ തന്നെ ലഹരി മരുന്ന് മാഫിയയുടെ ഭാഗമായി എന്നത് അവിശ്വസനീയമായ സംഭവമായിരുന്നു. ഈ കേസിൽ പ്രതികളിൽ ഒരാളായ മുൻ അധ്യാപിക കാവ്യ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. വടകരയിലെ ലഹരിക്കടുത്ത് കേസിലെ പ്രധാന കണ്ണി നിങ്ങളാണോ എന്ന ചോദ്യത്തിനാണ് കാവ്യയുടെ പ്രതികരണം ഉണ്ടായത്. താൻ പെട്ടു പോയതാണ് എന്നാണ് കാവ്യ ഇതിനു മറുപടിയായി പറഞ്ഞത്. എന്നാൽ കേസിലെ മറ്റൊരു പ്രതിയും കവ്യയുടെ സഹപ്രവർത്തകയും സുഹൃത്തുമായിരുന്ന കീർത്തന അങ്ങനെയല്ലല്ലോ പറയുന്നതെന്ന് മറുചോദ്യം ചോദിച്ചപ്പോൾ അവൾ പറയുന്നത് ശരിയല്ലെന്നും റിയാലിറ്റി താൻ പറയാമെന്നും കാവ്യ പ്രതികരിച്ചു. എന്നാൽ ഇതിനിടെ അവരെ കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ പോലീസ് കാവ്യയെ കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കാവ്യയെയും കേസിലെ മറ്റൊരു പ്രതിയായ നീഷ്മയെയും വടകര കോടതിയിൽ ഹാജരാക്കിയത്. കേസിലെ കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ സർവ്വശിക്ഷാ കേരളത്തിന് കീഴിൽ വിവിധ സ്കൂളുകളിലെ അധ്യാപകർക്ക് പരിശീലനം നൽകുന്ന ബ്ലോക്ക് റിസോഴ്സ് സെന്റർലെ അധ്യാപികമാരായിരുന്നു കേസിൽ പിടിയിലായ വി.പി നീഷ്‌മ, കാവ്യ, കീർത്തന തുടങ്ങിയവർ.

Also Read : ഇനി കൊച്ചി മെട്രോ അല്ല, ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്! പേര് മാറ്റം വൈകാതെ

നേരത്തെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ പ്രതിയായ കീർത്തന തനിക്ക് ഈ കേസുമായി യാതൊരു ബന്ധമില്ലെന്നും പോലീസ് പറയുന്നത് പോലെ തന്റെ അക്കൗണ്ട് വഴി ഇടപാടുകൾ നടന്നിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും താൻ ഒരു അധ്യാപികയാണ്, ആൺകുട്ടിയുടെ അമ്മയുമാണ് എന്നായിരുന്നു കീർത്തന എന്ന് പറഞ്ഞത്. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ കീർത്തന പേരാമ്പ്ര ബിആർസിയിലെ മുൻ അധ്യാപിക ആയിരുന്നു. കീർത്തനയുടെ അക്കൗണ്ട് വഴി അഞ്ച് മാസത്തിനിടെ നടന്നത് 15 ലക്ഷം രൂപയുടെ ഇടപാടാണ് നടന്നത് എന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കേസിലെ പ്രധാനി എന്ന് സംശയിക്കുന്ന വയനാട് സ്വദേശിയായ ഷിന്റോ എന്ന യുവാവിന്റെ നിർദ്ദേശപ്രകാരമാണ് കീർത്തന പ്രവർത്തിച്ചിരുന്നത്. തന്റെ അക്കൗണ്ടിൽ പണം ലഭിച്ചാൽ അത് ഷിന്റോയെ ആണ് കീർത്തന അറിയിച്ചിരുന്നത്. ഇതിനുശേഷമാണ് പണം അയച്ചവർക്ക് എംഡി എം എ എത്തിച്ചു കൊടുത്തിരുന്നത്.

English Summary

The MDMA case involving teachers from Vadakara was a shocking incident that sparked widespread discussion across Kerala. It was unbelievable that teachers themselves had become part of a drug mafia. Kavya, a former teacher and one of the accused in the case, spoke to the media today.

Loading...
Unable to load recommendations.
Follow Us
Related Stories
Kochi Metro: ഇനി കൊച്ചി മെട്രോ അല്ല, ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്! പേര് മാറ്റം വൈകാതെ
VD Satheesan – Joseph Vijay: സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം! വിജയിയോട് മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച് വി ഡി സതീശൻ
Scottish MP marriage: അതിർത്തി കടന്ന പ്രണയം; സ്കോട്ടിഷ് എംപിയും മലയാളി യുവതിയും ഗുരുവായൂരിൽ വച്ച് വിവാഹിതരായി
Kerala Rain Alert: മഴ വീണ്ടും കരുത്ത് പ്രാപിക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌; തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്‌
Kerala Lotterry Result : കാരുണ്യം കൂടെയുണ്ടോ…. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഫലം വന്നിട്ടുണ്ടേ…
KSRTC Employees: വർഷങ്ങൾക്ക് ശേഷം, KSRTC ജീവനക്കാർക്കും ഓണം ആനുകൂല്യങ്ങൾ; അക്കൗണ്ടിൽ എത്ര കിട്ടും?
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡ് വാങ്ങാം? നിയമം ഇങ്ങനെ!
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്