AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Khalifa Movie Review : ഖലീഫയ്ക്ക് കയ്യടി… ഓണം വിന്നറെന്ന് ആരാധകർ.. നായകനായി പൃഥ്വിയും കാമിയോ റോളിൽ മോഹൻലാലും തകർത്തെന്ന് പ്രതികരണം

Khalifa Movie Review : പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ സിനിമയാണ് ഖലീഫ. ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രത്തിന് വലിയ സ്വീകരണമാണ് തിയേറ്റുറുകളിൽ ലഭിക്കുന്നത്. ഇന്ന് രാവിലെ പ്രദർശനം തുടങ്ങിയതുമുതൽ ആരാധകർ വലിയ ആവേശത്തിലാണ് ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജിന്റെ കംപ്ലീറ്റ് ആക്ഷൻ ത്രില്ലർ കാണാനായി എന്നാണ് സിനിമ കണ്ടിറങ്ങിയ ആരാധകരിൽ പലരും പറയുന്നത്.

Khalifa Movie Review : ഖലീഫയ്ക്ക് കയ്യടി… ഓണം വിന്നറെന്ന് ആരാധകർ.. നായകനായി പൃഥ്വിയും കാമിയോ റോളിൽ മോഹൻലാലും തകർത്തെന്ന് പ്രതികരണം
Khalifa Movie ReviewImage Credit source: Screen Grab
Amal KV
Amal KV | Updated On: 20 Aug 2026 | 04:04 PM

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ സിനിമയാണ് ഖലീഫ. ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രത്തിന് വലിയ സ്വീകരണമാണ് തിയേറ്റുറുകളിൽ ലഭിക്കുന്നത്. ഇന്ന് രാവിലെ പ്രദർശനം തുടങ്ങിയതുമുതൽ ആരാധകർ വലിയ ആവേശത്തിലാണ് ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജിന്റെ കംപ്ലീറ്റ് ആക്ഷൻ ത്രില്ലർ കാണാനായി എന്നാണ് സിനിമ കണ്ടിറങ്ങിയ ആരാധകരിൽ പലരും പറയുന്നത്. ആക്ഷൻ നന്നായിട്ടുണ്ട് എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. കാമിയോ എൻട്രിയൊക്കെ അടിപൊളി ആണ് പറയുന്നത്.

എല്ലാവരും ക്ലൈമാക്സിനെ എടത്ത് പറയുന്നുണ്ട്. വളരെ ഹൈ ആണ് അവസാനത്തിൽ എത്തുമ്പോൾ കിട്ടുന്നത്. പടം എല്ലാവർക്കും ഇഷ്ടപ്പെടും എന്നാൽ ഇമോഷ്ണൽ ഡ്രാമ ഇഷ്ടപ്പെടാത്തവർക്ക് കുറച്ച് വർക്ക് ആവാൻ ബുദ്ധിമുട്ടാകും. അടിപൊളി പീക്ക് മൊമന്റ് എന്നത് ക്ലൈമാക്സ് ആണ്. ആക്ഷൻ ഇഷ്ടപ്പെടുന്നവർക്ക് അഎന്തായാാലും പടം ഇഷ്ടമാകും. ഫസ്റ്റ് ഹാഫിനേക്കാൽ എൻ​ഗേജിം​ഗ് സെക്കന്റ് ഹാഫ് ആണെന്നും ആദ്യ ഷോ കണ്ടിറങ്ങിയവർ പറയുന്നു.

Also Read : Bethlehem Kudumba Unit: “കഥ കേട്ടപ്പോൾ എൻ്റെ പഴയകാലം ഓർമ്മവന്നു”; ബെത്ലഹേം കുടുംബ യൂണിറ്റ് ജീവിതവുമായി ചേർന്നുനിൽക്കുന്നുവെന്ന് നിവിൻ!

മാമ്പറയ്ക്കൽ ആമിർ അലി എന്ന സ്വർണ്ണക്കടത്ത് രം​ഗത്തെ അധോലോക കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ സിനിമയിൽ അവതരിപ്പിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ, ആ സാമ്രാജ്യത്തിന്റെ സ്ഥാപകനായ മുത്തച്ഛൻ മാമ്പറയ്ക്കൽ അഹമ്മദ് അലിയായിട്ടാണ് മോഹൻലാൽ വേഷമിടുന്നത്. ടൊവിനോ തോമസ്, നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, കൃതി ഷെട്ടി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ബി​ഗ് ബജറ്റ് സിനിമയാണിത്. സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെൻ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

English Summary

Khalifa is a mass action thriller directed by Vysakh and starring Prithviraj. Released in theaters for Onam, the film is receiving a tremendous reception from audiences. Fans have been highly enthusiastic since the first screenings began this morning; many who have watched the movie say they are thrilled to see Prithviraj in a full-fledged action thriller after a long hiatus.

Follow Us