AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam Special Pineapple Kicadi: ഓണസദ്യയിലെ രാജാവ്! പൈനാപ്പിൾ കിച്ചടി ഉണ്ടാക്കാം 5 മിനിറ്റിൽ

Onam Special Pineapple Kicadi Recipe:രുചികരമായ വിഭവങ്ങളിൽ ഒന്നാണ് പൈനാപ്പിൾ കിച്ചടി. മധുരത്തിനൊപ്പം അല്പം എരിവും പുളിയും കലർന്ന പൈനാപ്പിൾ കിച്ചടി പലർക്കും വെറുതെ കഴിക്കുവാനും വളരെ ഇഷ്ടമാണ്. ഇത് തയ്യാറാക്കാനായി പ്രധാനമായും പൈനാപ്പിൾ, തേങ്ങ, പച്ചമുളക്. ജീരകം, കടുക്, വെളുത്തുള്ളി, പഞ്ചസാര, തൈര്, ഉപ്പ്, വെളിച്ചെണ്ണ,കറിവേപ്പില,മഞ്ഞൾ എന്നിവയാണ് ആവശ്യം. രുചികരമായ പൈനാപ്പിൾ കിച്ചടി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.........

Ashli C
Ashli C | Updated On: 20 Aug 2026 | 05:52 PM
ഓണസദ്യയിലെ ഏറ്റവും രുചികരമായ വിഭവങ്ങളിൽ ഒന്നാണ് പൈനാപ്പിൾ കിച്ചടി. മധുരത്തിനൊപ്പം അല്പം എരിവും പുളിയും കലർന്ന പൈനാപ്പിൾ കിച്ചടി പലർക്കും വെറുതെ കഴിക്കുവാനും വളരെ ഇഷ്ടമാണ്. രുചികരമായ പൈനാപ്പിൾ കിച്ചടി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.(​IMAGE CREDIT SOURCE:YOUTUBE SCREEN GRAB)

1 / 6
ചെറിയ കഷണങ്ങളാക്കി മുറിച്ച പൈനാപ്പിളിലേക്ക് ആവശ്യത്തിന് വെള്ളം, മഞ്ഞൾപൊടി, ഉപ്പ്, പച്ചമുളക് അല്ലെങ്കിൽ ഒരു നുള്ള് മുളകുപൊടി എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഒപ്പം തന്നെ അല്പം പഞ്ചസാര ചേർക്കുന്നതും വളരെ നല്ലതാണ് ( പൈനാപ്പിളിന്റെ മധുരം അനുസരിച്ച് ചേർക്കുക)

2 / 6
അരപ്പ് തയ്യാറാക്കുന്നതിനായി തേങ്ങ, ചെറിയ ജീരകം, ഒന്ന് രണ്ട് വെളുത്തുള്ളി, അല്പം കടുക് എന്നിവ കുറച്ച് വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.( തേങ്ങ നിങ്ങൾ എത്രയാണോ പൈനാപ്പിൾ എടുത്തത് അതിനനുസരിച്ച് കൂട്ടിയും കുറച്ചും എടുക്കാവുന്നതാണ് ).

3 / 6
വേവിക്കാനായി വെച്ച പൈനാപ്പിൾ നന്നായി വെന്തു വരുമ്പോൾ അതിലേക്ക് പേസ്റ്റ് രൂപത്തിൽ അരച്ചു വെച്ചിരിക്കുന്ന തേങ്ങ അരപ്പ് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കിക്കൊടുക്കുക തേങ്ങയുടെ പച്ചമണം മാറുന്നതുവരെ ചെറു ചൂടിൽ വേണം ഇളക്കി കൊടുക്കാൻ.

4 / 6
ശേഷം അടുപ്പിൽ ഉള്ള പൈനാപ്പിൾ കൂട്ടിന്റെ തീ ഓഫ് ആക്കിയ ശേഷം അതിലേക്ക് കട്ടിയുള്ള തൈര്( കൂടുതൽ പുളി വേണ്ട) ഈ കഷ്ണങ്ങളിലേക്ക് ചേർത്തു കൊടുക്കുക. ശേഷം നന്നായി കൂട്ടി യോജിപ്പിക്കുക.

5 / 6
മറ്റൊരു ചെറിയ പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക ശേഷം കടുകും വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് താളിച്ച് പൈനാപ്പിൾ കിച്ചടിയിലേക്ക് പകർന്നു നൽകുക. അല്പസമയം മൂടിവെച്ച് കഴിക്കാനായി എടുക്കാവുന്നതാണ്.

6 / 6
Follow Us