Vande Mataram Controversy: പ്രോട്ടോക്കോൾ സർക്കുലറിൽ വന്ദേമാതരം ഇല്ല, നിർദേശം ദേശീയഗാനത്തിന് മാത്രം

Vande Mataram Controversy: വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയത്. ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേ മാതരം മുഴുവനായി പാടണമെന്നാണ് സർക്കുലർ.

Vande Mataram Controversy: പ്രോട്ടോക്കോൾ സർക്കുലറിൽ വന്ദേമാതരം ഇല്ല, നിർദേശം ദേശീയഗാനത്തിന് മാത്രം

മുഖ്യമന്ത്രി വിഡി സതീശൻ

Updated On: 

09 Aug 2026 | 07:52 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേമാതരം വിവാദം ചൂടുപിടിക്കുന്നു. സ്വാതന്ത്രിദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനും പാടണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. എന്നാൽ ഇതിനെ തള്ളി ആഭ്യന്തര മന്ത്രി രംഗത്തെത്തിയിരുന്നു. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചത്. സർക്കുലർ ലോക്ഭവൻ നിർദേശപ്രകാരമാണ് പുറപ്പെടുവിച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

നിർദേശം ദേശീയ ഗാനം ആലപിക്കാൻ മാത്രം

വിവാദത്തിനിടെ പ്രോട്ടോക്കോൾ വിഭാഗം അയച്ച നിർദേശം ശ്രദ്ധ പിടിച്ചിരിക്കുകയാണ്. പ്രോട്ടോക്കോൾ വിഭാഗം അയച്ച നിർദേശത്തിൽ വന്ദേമാതരത്തെ കുറിച്ച് പരാമർശമില്ല. ദേശീയ ഗാനം ആലപിക്കാൻ മാത്രമാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം നാലിന് പ്രോട്ടോക്കോൾ വിഭാഗം ജില്ലകളിലെ സ്വാതന്ത്ര ദിനാഘോഷ ചടങ്ങ് എങ്ങനെ നടത്തണമെന്ന സർക്കുലറിൽ വന്ദേമാതരത്തെ കുറിച്ച് പറയുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം.

ALSO READ: കള്ളനും പോലീസും കളി തീര്‍ന്നു; ഒടുക്കം അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തു

വന്ദേമാതരം വിവാദം

വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയത്.

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേ മാതരം മുഴുവനായി പാടണമെന്നാണ് സർക്കുലർ. ഓഗസ്റ്റ് 9 മുതൽ 17 വരെയുളള്ള വിവിധ പരിപാടികളിൽ പാടാനാണ് നിർദേശം. വന്ദേ മാതരം മുഴുവനായും പാടുന്നതിനെ ദേശീയ തലത്തിൽ കോൺഗ്രസ് എതിർക്കുമ്പോൾ സർക്കാർ ഇങ്ങനെയൊരു സർക്കുലർ ഇറക്കിയത് വിവാദമായി.

വിമർശനം ഉയരുന്നു

വന്ദേമാതരം മുഴുവൻ പാടണമെന്ന സർക്കാർ നീക്കത്തിനെതിരെ മന്ത്രിമാരും പ്രതികരിച്ചു. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നത്. തീരുമാനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. കോൺഗ്രസിൽനിന്നും യു.ഡി.എഫിൽ നിന്നും ജനം പ്രതീക്ഷിക്കുന്ന നിലപാടല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Kerala government’s recent protocol directive for Independence Day celebrations reportedly does not mention Vande Mataram, despite the Union government’s guidelines requiring the full version of the National Song at certain official functions. The omission has sparked controversy, particularly over whether the Kerala administration is following the Centre’s protocol on the National Song.

Follow Us
ഓഗസ്റ്റ് 20-ഓടെ തുലാം ഉൾപ്പടെ രാശികൾക്ക് നിർണായകം
പുത്തൻ ബ്രസയിലെ ടോപ് 10 ഫീച്ചേഴ്സ്
ഈ ഒരു പൊടി ഉണ്ടാക്കി വെച്ചാൽ ചുക്കുകാപ്പി റെഡി!
ഇനി അബദ്ധം പറ്റരുത്! തിരിച്ചറിയാം യഥാര്‍ത്ഥ കറുവപ്പട്ട
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു