AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vattavada Landslide : വട്ടവടയിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നു, രണ്ട് പേർക്ക് ദാരുണാന്ത്യം

Vattavada Landslide Due to Heavy Rain : ഇടുക്കി വട്ടവടയിൽ കന്നത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡ് തകർന്ന് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടാക്കമ്പൂർ മേലേവയൽ പ്രദേശത്ത് കനത്ത മഴക്കിടെ ഷെഡ് തകർന്നു വീണ് ഉണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ബാലകൃഷ്ണൻ പെരുമാൾ ( 50), ബന്ധുവായ ചിന്നു ( 35 ) എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് പരിക്കേറ്റു.

Vattavada Landslide : വട്ടവടയിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നു,  രണ്ട് പേർക്ക് ദാരുണാന്ത്യം
Vattavada Landslide AccidentImage Credit source: Social Media
Amal KV
Amal KV | Updated On: 20 Sep 2026 | 07:38 PM

മൂന്നാർ : ഇടുക്കി വട്ടവടയിൽ കന്നത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡ് തകർന്ന് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടാക്കമ്പൂർ മേലേവയൽ പ്രദേശത്ത് കനത്ത മഴക്കിടെ ഷെഡ് തകർന്നു വീണ് ഉണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ബാലകൃഷ്ണൻ പെരുമാൾ ( 50), ബന്ധുവായ ചിന്നു ( 35 ) എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് പരിക്കേറ്റു. ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വട്ടവട പ്രദേശത്ത് ആരംഭിച്ച കനത്ത മഴ മണിക്കൂറുകളോളം തുടർന്നു എന്നാണ് വിവരം. കനത്ത മഴയെ തുടർന്നാണ് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. അപകടമുണ്ടാകുന്ന സമയത്ത് മൂന്ന് പേരാണ് ഷെഡിൽ ഉണ്ടായിരുന്നത്. കൃഷിസ്ഥലത്ത് വിശ്രമത്തിനായി നിർമ്മിച്ച ഷെഡാണ് തകർന്നുവീണത് എന്നാണ് വിവരം.

Also Read: ഒന്നും രണ്ടുമല്ല, എഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! തകര്‍പ്പന്‍ മഴ വരുന്നുണ്ട്‌

വാ​ഗമൺ പ്രദേശത്തും കനത്ത മഴ

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ കാരിക്കോട് ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായി. രണ്ട് കാറുകൾക്ക് മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. എന്നാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും വലിയ ബ്ലോക്ക് രൂപപ്പെടുകയും ചെയ്തു. വാ​ഗമൺ, തീക്കോയി പ്രദേശങ്ങളിൽ ഏകദേശം മൂന്ന് മണിക്കോറോളമാണ് മഴ നിർത്താതെ പെയ്തത്.

ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട്

കനത്ത മഴ തുടരുമെന്ന സൂചന നൽകി ഇടുക്കി കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുംനൽകിയിട്ടുണ്ട്.

തീവ്ര ന്യൂന മർദ്ദ സാധ്യത

തീവ്ര ന്യൂന മർദ്ദ സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി മാറി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുകയാണ് നിലവിൽ. അത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി സെപ്റ്റംബർ 21-ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂന മർദ്ദമായും സെപ്റ്റംബർ 22-ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതി തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.

English Summary

Two people met a tragic end after a shed collapsed due to a landslide triggered by heavy rain in Vattavada, Idukki. The incident occurred in the Melevayal area of ​​Kottakamboor amidst heavy rainfall. The accident took place at 3 PM. Balakrishnan Perumal (50) and his relative Chinnu (35) lost their lives in the incident.

Follow Us