AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Parivahan: വല്ലാത്തൊരു പണി! പരിവാഹൻ സൈറ്റ് പണി മുടക്കി, ചെക്ക് പോസ്റ്റുകളിൽ കുടുങ്ങി വാഹനങ്ങൾ

Parivahan Portal Down : മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹനം വെബ്സൈറ്റ് പണിമുടക്കി. ഇതേ തുടർന്ന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരവധി വാഹനങ്ങൾ ആണ് കുടുങ്ങിയത്. ഇതിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായത് വിനോദയാത്രയ്ക്ക് പോയ സഞ്ചാരികളാണ്. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള സ്പെഷ്യൽ പെർമിറ്റ് നിലവിൽ വെബ്സൈറ്റ് വഴി ലഭ്യമാകുന്നില്ല.

Parivahan: വല്ലാത്തൊരു പണി! പരിവാഹൻ സൈറ്റ് പണി മുടക്കി, ചെക്ക് പോസ്റ്റുകളിൽ കുടുങ്ങി വാഹനങ്ങൾ
പ്രതീകത്മക ചിത്രം Image Credit source: PTI
Amal KV
Amal KV | Updated On: 20 Sep 2026 | 04:29 PM

മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹനം വെബ്സൈറ്റ് പണിമുടക്കി. ഇതേ തുടർന്ന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരവധി വാഹനങ്ങൾ ആണ് കുടുങ്ങിയത്. ഇതിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായത് വിനോദയാത്രയ്ക്ക് പോയ സഞ്ചാരികളാണ്. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള സ്പെഷ്യൽ പെർമിറ്റ് നിലവിൽ വെബ്സൈറ്റ് വഴി ലഭ്യമാകുന്നില്ല. ശനിയാഴ്ച വൈകിട്ട് ആണ് സൈറ്റിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്പെഷ്യൽ പെർമിറ്റ് ഓൺലൈൻ ആയി എടുക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ ആയിരക്കണക്കിന് വാഹനങ്ങൾ ആണ് വിവിധ ചെക്ക് പോസ്റ്റുകളിലായി കുടുങ്ങി പോയത്.

ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നത്. അവധി ദിവസമായതിനാൽ വിനോദസഞ്ചാരികളുടെ എണ്ണം വളരെ കൂടുതലാണ് ഇന്ന് ഉള്ളത്. പെർമിറ്റ് ലഭിക്കാതെ വന്നതോടെ വാഹനങ്ങൾ യാത്ര തടസ്സപ്പെട്ട് വഴിയരികിൽ മണിക്കൂറുകൾ ആയി കിടക്കേണ്ട അവസ്ഥയാണ് നേരിടുന്നത്.

Also Read : ചുടുകട്ട കൊണ്ട് എസ് ഐയുടെ തലക്കടിച്ചു; കൊല്ലത്ത് പോലീസിന് നേരെ യുവതികളുടെ ആക്രമണം

ഇന്നലെ വൈകിട്ട് മുതൽ ഉടലെടുത്ത പ്രശ്നത്തിന് ഇതുവരെ പരിഹാരം ആയിട്ടില്ല എന്നും അധികാരികളെ ബന്ധപ്പെട്ടപ്പോൾ സാങ്കേതിക തകരാറുകാരണമാണ് ഈ പ്രശ്നം എന്ന മറുപടിയാണ് ലഭിച്ചത് എന്നും കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റ്സ് അസോസിയേഷൻ ഭാരവാഹി ബാബു ഭാസ്കർ പ്രതികരിച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. പൊതുവേ ശനി ഞായർ ദിവസങ്ങളിൽ ആണ് ഏറ്റവും അധികം സഞ്ചാരികൾ വിനോദയാത്രകൾക്കായി തെരഞ്ഞെടുക്കുന്നത്. പെട്ടെന്ന് ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ ഏറെ ദുരിതത്തിൽ ആകുന്നതും വിനോദസഞ്ചാരികൾ തന്നെയാണ്.

സംസ്ഥാനം വിട്ട് പുറത്തേക്ക് പോകുന്ന ടാക്സി വാഹനങ്ങൾക്കും സംസ്ഥാനത്തേക്ക് വരുന്ന ടാക്സി വാഹനങ്ങൾക്കുമാണ് പെർമിറ്റ് എടുക്കേണ്ടത്. ഇതിനായി ഓരോ സംസ്ഥാന അതിർത്തികളിലും മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. കൃത്യമായി ഈ ഓഫീസ് മുഖേന പെർമിറ്റ് എടുത്തതിനുശേഷം മാത്രമേ ടാക്സി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയൂ. ഓരോ വാഹനത്തിന്റെയും സീറ്റിംഗ് കപ്പാസിറ്റിയും സ്വഭാവവും അനുസരിച്ച് പ്രത്യേകം ഫീസുകളാണ് ഈടാക്കുന്നത്. പരിവാഹൻ വെബ് സൈറ്റ് വഴി ഒൺലൈൻ സംവിധനാത്തിലൂടെയാണ് ഇങ്ങനെ സംസ്ഥാനം വിട്ടുപോകുന്ന ടൂറിസ്റ്റ് ടാക്സി വാഹനങ്ങൾക്ക് പെർമിറ്റ് എടുക്കേണ്ടത്. പ്രശ്നം പരി​ഹരിക്കാൻ വിദ​ഗ്ധ സംഘം ശ്രമം തുടങ്ങിയെന്നാണ് വിവരം.

English Summary

The Motor Vehicles Department’s ‘Parivahan’ website has malfunctioned, leaving numerous vehicles stranded at border check-posts. Tourists on excursion trips have been the most severely affected. Special permits required for travel to other states are currently unavailable through the website. A technical glitch on the site was reported on Saturday evening.

Follow Us