Kerala Rain Alert: ഒന്നും രണ്ടുമല്ല, എഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! തകര്‍പ്പന്‍ മഴ വരുന്നുണ്ട്
Kerala Heavy Rain Warning: കേരളത്തില്‍ ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സെപ്തംബര്‍ 24 വരെയുള്ള മഴ പ്രവചനമാണ് നിലവില്‍ കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. സെപ്തംബര്‍ 21 മുതല്‍ 23 വരെ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മിതമായ തോതില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. സെപ്തംബര്‍ 24-ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നാളെ രാത്രി 8.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. 0.8 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ പ്രതീക്ഷിക്കാം.
മുന്നറിയിപ്പുള്ള പ്രദേശങ്ങള്‍
- കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ)
- ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ)
- എറണാകുളം (മുനമ്പം എഫ്എച്ച് മുതൽ മറുവക്കാട് വരെ)
- തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ)
- മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ)
- കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ)
- കണ്ണൂർ-കാസര്‍കോട് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും)
കടല്‍ക്ഷോഭം രൂക്ഷമായേക്കാമെന്നതിനാല്‍ അപകടമേഖലകളിലുള്ളവര്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതുപ്രകാരം മാറി താമസിക്കാന്‍ തയ്യാറാകണം. ഈ സമയത്ത് ചെറിയ വള്ളങ്ങളും ബബോട്ടുകളും കടലിലേക്ക് ഇറക്കരുത്. തിരമാലകള്‍ ശക്തിപ്പെടുമ്പോള്‍ മത്സ്യബന്ധന യാനങ്ങള്‍ കടലിലേക്ക് ഇറക്കാനോ, കരയിലേക്ക് അടുപ്പിക്കാനോ പാടില്ല.
ഇടിമിന്നലോട് കൂടിയ മഴ
സംസ്ഥാനത്ത് സെപ്തംബര്‍ 21 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ ജാഗ്രത പാലിക്കണം. മിന്നലിന്റെ പ്രാരംഭ ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
Also Read: Kerala Weather Update: തീവ്ര ന്യൂന മർദ്ദ സാധ്യത! യെല്ലോ അലർട്ട് ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോള്‍ ജനലും വാതിലും അടച്ചിടണം. വാതിലിന്റെയും ജനലിന്റെയും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തുടരുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലുള്ളപ്പോള്‍ മരച്ചുവട്ടില്‍ നില്‍ക്കാനോ, അത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല
ഭിന്നശേഷിക്കാര്‍ക്കുള്ള സന്ദേശം
English Summary
The India Meteorological Department has issued a yellow alert for seven Kerala districts today due to isolated heavy rainfall. No alerts are in place for September 21–23, but yellow alerts return on September 24 for Kozhikode, Kannur, and Kasaragod. High sea waves and coastal erosion are expected across several coastal areas until tomorrow night. Thunderstorms with lightning are also likely until September 21, requiring strict safety precautions.